ജ​ഗതി ചേട്ടൻ പെട്ടന്ന് ചൂടാവും, ആ ആർട്ടിസ്റ്റിനെ തെറി പറഞ്ഞു; അപകടത്തിന് ശേഷം ചിരിക്കാൻ പോലും പറ്റാത്ത സ്ഥിതി

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയാണ് നടൻ ജഗതി ശ്രീകുമാർ അറിയപ്പെടുന്നത്. കോമഡിയും സീരിയസ് വേഷവുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്ത ജഗതി സിനിമകളിൽ നിറഞ്ഞ് നിന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ചട്ടമ്പിക്കല്യാണി എന്ന സിനിമയിലാണ് ജഗതി ശ്രീകുമാർ ആദ്യമായി അഭിനയിക്കുന്നത്.

അടൂർ ഭാസിയുടെ ശിങ്കിടിയായ പയ്യന്റെ വേഷം ആയിരുന്നു ഇത്. സിനിമകളിൽ നിറഞ്ഞ് നിൽക്കവെ ആണ് ജഗതിയുടെ ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടാവുന്നത്. 2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിൽ പെട്ട ജഗതി ഏറെ നാൾ ചികിത്സയിൽ ആയിരുന്നു.

സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് നടനെ എത്തിച്ചു

അപകടത്തിലെ ആഘാതം സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് നടനെ എത്തിച്ചു. ജഗതിയെന്ന കലാകരൻ ഇടവേളയിലേക്ക് പ്രവേശിക്കുന്നതിന് ആരോഗ്യ സ്ഥിതി കാരണമായി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിബിഐ 5 എന്ന സിനിമയിൽ ജഗതി അഭിനയിച്ചു.

അപ്പോഴും സിനിമാ ലോകത്തിന് പ്രിയപ്പെട്ട ജഗതി ശ്രീകുമാറായി തിരിച്ചു വരാൻ നടന് സാധിച്ചില്ല. അപകടം അത്രമാത്രം ജഗതിയെ തളർത്തിയിരുന്നു. സിനിമാ ലോകത്ത് ജഗതിയെകുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്.

സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചിതൻ ആയ രാജാ സാഹിബ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

ചിലർക്ക് ജഗതി അങ്ങേയറ്റം പ്രൊഫഷണലായ നടൻ ആയിരുന്നെങ്കിൽ ചിലർക്ക് ജഗതി മുൻശുണ്ഠിക്കാരൻ ആയിരുന്നു. ഇപ്പോഴിതാ ജഗതിയെക്കുറിച്ച് സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചിതൻ ആയ രാജാ സാഹിബ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അമൃ‍ത ടിവിയിലെ ആനീസ് കിച്ചണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഗതിയുമായി വർഷങ്ങളുടെ സൗഹൃദം ഉണ്ടായിരുന്നെന്ന് രാജാ സാഹിബ് പറയുന്നു.

അത്രയും ഇൻ‌റിമസി ഉള്ള മനുഷ്യനായിരുന്നു

'അമ്പിളി ചേട്ടനെ പോയി ചിരിപ്പിക്കാൻ എനിക്ക് പറ്റി. അദ്ദേഹത്തെ പോയി കണ്ടപ്പോൾ എന്റെ കൂടെ ഉള്ളവരെ മനസ്സിലായില്ല. ചെറുതായിട്ട് ചിരിച്ചു. പിന്നെ ഞങ്ങൾ മൂന്ന് മൂന്നര മണിക്കൂർ ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ചു'

'സിനിമയിൽ അഭിനയിക്കുമ്പോൾ അത്രയും ഫ്രണ്ട്ലി ആയിരുന്നു. എന്തുണ്ടെങ്കിലും പറയും. പൈസയൊക്കെ ചോദിച്ച് വാങ്ങിച്ചോ എന്ന് നമ്മളോട് വിളിച്ച് ചോദിക്കും. അത്രയും ഇൻ‌റിമസി ഉള്ള മനുഷ്യനായിരുന്നു'

 ഒരു ആർട്ടിസ്റ്റിനെ തെറി പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി

'പുള്ളിയുടെ സ്വഭാവം അറിയാലോ, എന്തെങ്കിലും തെറ്റിയാൽ എന്തോ കാണാക്കാനാണ് ഇങ്ങനെ നിൽക്കുന്നത്. കുറേ നാളായല്ലോ എന്നൊക്കെ ചോദിച്ച് ചൂടാവും. കൂടെയുള്ളവരൊക്കെ ഡെസ്പ് ആവും'

'എനിക്കിത് ആദ്യം തന്നെ മനസ്സിലായി, 95 ൽ ദുബായ് ഷോയ്ക്ക് പോയപ്പോൾ മുതലുള്ള ബന്ധമാണ്. അന്ന് പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇന്നുമുണ്ട്. ചങ്ങാതിപ്പൂച്ചയിൽ അഭിനയിക്കവെ ഒരു ആർട്ടിസ്റ്റിനെ തെറി പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി'

ടേക്ക് പറയുമ്പോൾ അമ്പിളി ചേട്ടന്റെ മുഖത്ത് ഒരു എക്സ്പ്രഷനും ഉണ്ടാവില്ല

'ആ സംഭവം പറഞ്ഞപ്പോൾ പുള്ളിയുടെ മനസ്സിൽ ഉണർവ് പോലെ ഉണ്ടായി. പൊട്ടിച്ചിരിച്ചു. ചിരിക്കാൻ പറ്റുന്നില്ല. അവർക്കെല്ലാം ഭയങ്കര സന്തോഷം ആയി. ആ സമയത്ത് എന്റെ ഫ്രണ്ട് ഫോട്ടോ എടുക്കാൻ നിന്നിരുന്നു. എടുത്തത് വീഡിയോ ആയിപ്പോയി'

'ചിരിക്കുന്ന വീഡിയോ കിട്ടി. വാർത്താക്കാർ വന്ന് ഇത് ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു,' രാജാ സാ​ഹിബ് പറഞ്ഞു. പരിപാടിക്കിടെ ആനിയും ജ​ഗതിയെക്കുറിച്ച് സംസാരിച്ചു.

എല്ലാവരും ഉള്ള സീനാണെന്ന് വെച്ചോളൂ, ടേക്ക് പറയുമ്പോൾ അമ്പിളി ചേട്ടന്റെ മുഖത്ത് ഒരു എക്സ്പ്രഷനും ഉണ്ടാവില്ല. പക്ഷെ വാ അനക്കാതെ നമ്മളോട് വർത്തമാനം പറയും. എന്നെ ഒത്തിരി എൻകറേജ് ചെയ്താണ്,' ആനി പറഞ്ഞു,

More from Filmibeat

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X