എന്റെ സ്വഭാവം വെച്ച് ഒരിക്കലും പറ്റില്ല, അവരെ പിടിച്ച് നിർത്തേണ്ട ആവശ്യമില്ല; ഭാവിയെക്കുറിച്ച് പാർവതി ഷോൺ
പ്രായമാകുമ്പോൾ മക്കളെ ആശ്രയിച്ച് ജീവിക്കാനാഗ്രഹിക്കുന്ന ആളല്ല താനെന്ന് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ. തന്റെ സ്വഭാവം വെച്ച് ഒരിക്കലും അതിന് തയ്യാറാകില്ലെന്നും പാർവതി ഷോൺ പറയുന്നു. നമുക്ക് നമ്മുടേതായ സേവിംഗ്സ് ഉണ്ടാക്കുക. നമ്മളെ നോക്കാൻ ആരും കാണില്ല. നമുക്ക് അടിച്ച് പൊളിച്ച് സിനിമയ്ക്കൊക്കെ പോകാനും മരുന്ന് വാങ്ങാനും മക്കളുടെ മുന്നിൽ കെെ നീട്ടേണ്ട കാര്യം ഇല്ല. നമുക്ക് മുമ്പിലുള്ള ജനറേഷൻ ഇങ്ങനെ വിചാരിച്ച് കാണില്ല.
പക്ഷെ നമ്മൾ ചിന്തിക്കണം. സെൽഫ് ലൗ വളരെ പ്രധാനമാണ്. നമ്മളുടെ മക്കളെ നമ്മളെ നോക്കാൻ വേണ്ടി പിടിച്ച് നിർത്തേണ്ട ആവശ്യം ഇല്ല. അവർക്ക് അവരുടേതായ ഫ്രീഡം വേണം. ഒരു പരിധിക്കപ്പുറം മക്കളെ ആശ്രയിക്കരുത്. എന്റെ മൂശേട്ട സ്വഭാവം വെച്ച് മക്കൾക്കരികിൽ പോയി നിൽക്കുക എന്ന് ചിന്തിക്കാൻ പറ്റില്ല. ഇപ്പോഴത്തെ പിള്ളേർ ചിന്തിക്കണം. അവർ കുറച്ച് സമയം മാതാപിതാക്കൾക്ക് വേണ്ടി മാറ്റി വെക്കണം.

പപ്പയെയും മമ്മയെയും നോക്കി ഇരിക്കുക എന്നത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. അവരൊക്കെ എത്ര കാലമുണ്ടാകുമെന്ന് പറയാൻ പറ്റില്ല. കുറച്ച് സമയം അവർക്കൊപ്പം ചെലവഴിക്കുക. ഏത് രാജ്യത്താണെങ്കിലും ഒരു ദിവസം ഒരു ഫോൺ കോളിൽ അച്ഛാ സുഖമാണോ അമ്മേ സുഖമാണോ എന്ന് ചോദിക്കാനുള്ള മനസ് ഉണ്ടാക്കിയെടുക്കണം. അതും പ്രധാനമാണെന്നും പാർവതി ഷോൺ പറഞ്ഞു.
പപ്പ ഞങ്ങളോട് വളരെ സ്ട്രിക്റ്റ് ആയിരുന്നു. ക്യാമറയ്ക്ക് മുമ്പിൽ മാത്രമേ ഈ തമാശയും കാര്യങ്ങളുമുള്ളൂ. അല്ലാത്തപ്പോൾ വളരെ സ്ട്രിക്റ്റ് ആയ ആളായിരുന്നു. പക്ഷെ തീരുമാനങ്ങളെടുക്കാനുള്ള എല്ലാ ഫ്രീഡവും തന്നു. ഉപദേശം തരേണ്ടിടത്ത് തന്നു. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ തുല്യമായി ഫ്രീഡം തന്നെന്നും പാർവതി ഷോൺ പറയുന്നു. സീസൺ 2 നെവർ റിട്ടയർ ഫ്രം ലെെഫ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം.


Click it and Unblock the Notifications











