»   » വിതുര പെണ്‍വാണിഭക്കേസില്‍ ജഗതിയെ കുടുക്കിയതാണ്..നടുക്കുന്ന വെളിപ്പെടുത്തലുമായി ജഗതിയുടെ സഹധര്‍മ്മിണി

വിതുര പെണ്‍വാണിഭക്കേസില്‍ ജഗതിയെ കുടുക്കിയതാണ്..നടുക്കുന്ന വെളിപ്പെടുത്തലുമായി ജഗതിയുടെ സഹധര്‍മ്മിണി

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാര്‍. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് വില്ലനായി അപകടം എത്തിയത്. പ്രാര്‍ത്ഥനയുടെയും ചികിത്സയുടെയും നാളുകളായിരുന്നു പിന്നീടങ്ങോട്ട്. പ്രേക്ഷകര്‍ ഇന്നും താരത്തിന്റെ തിരിച്ചു വരവിനായാണ് കാത്തിരിക്കുന്നത്.

ചങ്ക് തകര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും..നിരാശയോടെ ആരാധകര്‍..ദിലീപില്ലാത്ത ഒാണം !

നെഞ്ചില്‍ കിടത്തി ഉറക്കിയിരുന്ന മകള്‍ ഹോസ്റ്റലില്‍, ആ തീരുമാനം എടുത്തതിനെക്കുറിച്ച് മനോജ് കെ ജയന്‍

താരപുത്രനായതു കൊണ്ട് മാത്രം നില നില്‍പ്പില്ല..മുതിര്‍ന്ന നടന്റെ ഈ ഒളിയമ്പ് ആര്‍ക്ക് നേരെയാ ??

സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രയ്ക്കിടയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്നുള്ള ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍. പ്രേക്ഷകര്‍ മാത്രമല്ല മലയാള സിനിമ ഒന്നടങ്കം ഈ താരത്തിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ്. സമൂഹ മാധ്യമങ്ങളിലും മറ്റുമായി താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

പീഡനക്കേസില്‍ കുടുക്കിയതാണ്

ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ജഗതിയുടെ പേരും ഉയര്‍ന്നുവന്നിരുന്നു. ഈ കേസില്‍ ജഗതിയെ കുടുക്കിയതാണെന്ന് ഭാര്യ ശോഭ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പങ്കുവെച്ചിട്ടുള്ളത്.

കള്ളക്കേസാണെന്ന് പറഞ്ഞിരുന്നു

കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അക്കാര്യത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

കേസില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍

സമീപകാലത്ത് സര്‍വീസില്‍ നിന്നും വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്നും അവര്‍ പറയുന്നു.

പെണ്‍കുട്ടിയുടെ വിവരണത്തെ തുടര്‍ന്ന്

പെണ്‍കുട്ടിയുടെ വിവരണത്തെ തുടര്‍ന്ന്
പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരമാണ് അദ്ദേഹത്തിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വാസമുണ്ടായിരുന്നില്ലെന്നും ശോഭ വ്യക്തമാക്കി.

പേരറിയില്ലെന്ന് പറഞ്ഞു

നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട അച്ചാര്‍ തൊട്ടു നക്കി മദ്യപിക്കുന്നൊരാള്‍ എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇത് കേട്ടാണ് പോലീസ് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അറിയില്ലെന്ന് പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ല

ലോകമറിയുന്ന ഹാസ്യ സാമ്രാട്ടിനെ അറിയില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നും അവര്‍ പറയുന്നു. മലയാള സിനിമയിലെ പ്രധാന താരങ്ങളിലൊരാളായ അദ്ദേഹത്തെ അറിയില്ലെന്നു പറഞ്ഞാല്‍ അക്കാര്യം ആരു വിശ്വസിക്കുമെന്നും അവര്‍ ചോദിക്കുന്നു.

പണം ആവശ്യപ്പെട്ടിരുന്നു

കേസില്‍ നിന്നും ഒഴിവാക്കിത്തരണമെങ്കില്‍ പറയുന്ന പണം തരണമെന്നാവശ്യപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നതായും അവര്‍ ഓര്‍ക്കുന്നു. ചെയ്യാത്ത കുറ്റത്തിന് പണം നല്‍കില്ലെന്നായിരുന്നു ജഗതി പറഞ്ഞതെന്നും ഭാര്യ വ്യക്തമാക്കി.

സത്യം തെളിഞ്ഞു

കേസ് നടത്താന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചുവെങ്കിലും സത്യം തെളിഞ്ഞതിന്റെ ആശ്വാസമുണ്ട്. ഏത് പ്രശ്‌നം വരുമ്പോഴും തങ്ങളെ ആശ്വസിപ്പിക്കുന്നത് അദ്ദേഹമായിരുന്നുവെന്നും ഭാര്യ പറയുന്നു.

ജീവിതത്തില്‍ ദു:ഖം അറിഞ്ഞത്

ഏത് പ്രശ്‌നമുണ്ടാവുമ്പോഴും അദ്ദേഹമായിരുന്നു ഞങ്ങളെ ആശ്വസിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് അപകടമുണ്ടായപ്പോഴാണ് ജീവിതത്തില്‍ ദു:ഖം അറിയുന്നതെന്നും ശോഭ പറഞ്ഞു.

English summary
Jagathy Sreekumar's wife talks about Vithura rape case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam