'ഈ നിലയിലെത്താൻ കാരണം അമ്മ; ഇപ്പോൾ സുഖമില്ല; പണം ഉണ്ടോയെന്ന് നോക്കാതെ എല്ലാം പഠിപ്പിച്ചു'

തൊണ്ണൂറുകളിൽ നായിക നടിയായി തിളങ്ങിയവരിൽ ഇന്നും താരമൂല്യം നിലനിൽക്കുന്ന നടിയാണ് രമ്യ കൃഷ്ണൻ. മാസ് റോളുകളിൽ രമ്യ കൃഷ്ണനെ പോലെ തിളങ്ങുന്ന നടിമാർ വിരളമാണ്. പടയപ്പ, ബാഹുബലി എന്നീ സിനിമകളിൽ ഐക്കോണിക്കായ വേഷങ്ങൾ രമ്യ കൃഷ്ണന് ലഭിച്ചു. പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രമായി രമ്യയെ കാണാനാണ് ഇന്നും പ്രേക്ഷകർക്ക് ഇഷ്ടം. നായികയെന്ന നിലയിൽ കാര്യമായ വിജയങ്ങളൊന്നും ഇല്ലാതിരിക്കെയാണ് പടയപ്പയിലെ നെ​ഗറ്റീവ് വേഷം നടി ചെയ്യുന്നത്.

കരിയർ ​ഗ്രാഫിനെ മാറ്റി മറിച്ച തീരുമാനമായിരുന്നു ഇത്. രജിനികാന്തിനെതിരെ നിൽക്കുന്ന വില്ലൻ വേഷം ചെയ്യാൻ ആദ്യം മടിച്ചെങ്കിലും സിനിമയിൽ ഒപ്പുവെച്ചത് ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നെന്ന് രമ്യ പിന്നീട് തിരിച്ചറിഞ്ഞു. സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം അത്തരമൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞ ഏകനടി ഒരുപക്ഷെ രമ്യ കൃഷ്ണനായിരിക്കും. പടയപ്പ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് അത് പോലെ തരം​ഗമായ മറ്റൊരു കഥാപാത്രം രമ്യ കൃഷ്ണന് ലഭിച്ചത്.

Ramya Krishnan

രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന സിനിമയിലായിരുന്നു ഇത്. രാജമാത എന്ന കഥാപാത്രത്തെ നടി അനശ്വരമാക്കി. ശ്രീദേവിക്ക് പകരമാണ് രമ്യ കൃഷ്ണൻ ഈ വേഷം ചെയ്തത്. രമ്യ കൃഷ്ണനല്ലാതെ മറ്റൊരു നടിയെയും ഈ വേഷത്തിൽ സങ്കൽപ്പിക്കാൻ പറ്റില്ലെന്ന് സിനിമ കണ്ട് ഏവരും പറഞ്ഞു. ജയിലറാണ് രമ്യ കൃഷ്ണന്റെ പുതിയ സിനിമ. വർഷങ്ങൾക്ക് ശേഷം രജിനികാന്തിനൊപ്പം രമ്യ അഭിനയിച്ച സിനിമയാണിത്.

കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കവെ അമ്മ മായയെക്കുറിച്ച് രമ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പണമുണ്ടോ എന്നൊന്നും നോക്കാതെ തന്നെയും പണമുണ്ടോ ഇല്ലയോ എന്ന് നോക്കാതെ എന്നെയും സഹോദരിയെയും ഡാൻസ് ക്ലാസിനും സം​ഗീത ക്ലാസിനും അയക്കും. ഞങ്ങൾക്ക് ഏറ്റവും നല്ലത് ലഭിക്കാൻ അവർ ശ്രദ്ധിച്ചു. ഞാനിന്ന് ഈ നിലയിലേക്ക് വന്നതിന് കാരണം നൂറ് ശതമാനവും അമ്മയാണ്. പക്ഷെ അമ്മയ്ക്ക് ദേഷ്യം വന്നാൽ പത്ത് നില മുകളിൽ വരെ ശബ്ദം കേൾക്കും. കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് അടിക്കാം.

Ramya Krishnan

അമ്മയ്ക്ക് ഇപ്പോൾ അത്ര സുഖമില്ല. മനസിന്റെ സ്ട്രസ് കുറച്ച് ആരോ​ഗ്യം ശ്രദ്ധിക്കണമെന്ന് എന്റെ അമ്മയിൽ നിന്നും ഞാൻ പഠിച്ചു. കാരണം എന്റെ അമ്മയ്ക്ക് ചെറിയ കാര്യങ്ങൾക്ക് പോലും ടെൻഷൻ ആയിരുന്നു. ടെൻഷനടിക്കാൻ ഒന്നുമില്ലല്ലോ എന്ന് ആലോചിച്ച് പോലും ആശങ്കപ്പെടുന്ന ക്യാരക്ടർ. അനാവശ്യമായ മനസ് വിഷമിക്കാതിരുന്നാൽ തന്നെ ആരോ​ഗ്യം സംരക്ഷിക്കാമെന്നും രമ്യ കൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഇന്ത്യ ​ഗ്ലിറ്റ്സ് തമിഴിലെ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ഡാൻസ് കൊറിയോ​ഗ്രാഫർ കലാ മാസ്റ്ററും പരിപാടിയിൽ രമ്യ കൃഷ്ണനെക്കുറിച്ച് സംസാരിച്ചു. വളരെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന നടിയാണ് രമ്യ. ഇന്നത്തെ പലരും രണ്ടോ മൂന്നോ വർഷക്കാലം സിനിമകളിൽ വന്ന് പോകുന്നവരാണ്. എന്നാൽ രമ്യയെ പോലുള്ള നടിമാർ ഇന്നും നിലനിൽക്കുന്നതിന് കാരണം കരിയറിനോടുള്ള അവരുടെ ആത്മാർത്ഥതയാണെന്ന് കലാ മാസ്റ്റർ ചൂണ്ടിക്കാട്ടി.

തമിഴിലും തെലുങ്കിലും തുടരെ അവസരങ്ങൾ രമ്യ കൃഷ്ണനെ തേടി വരുന്നുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ ജയിലർ ബോക്സ് ഓഫീസ് റെക്കോഡുകൾ ഭേദിച്ച് മുന്നോട്ട് കുത്തുകയാണ്. ഇതിനകം സിനിമയുടെ കലക്ഷൻ 500 കോടി രൂപ കടന്നു.

More from Filmibeat

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X