കുഞ്ഞില്ലാത്തതിന്റെ വേദന ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്! കുട്ടി ഉണ്ടായിരുന്നെങ്കില്‍ അതൊരു ആശ്വാസമായേനെ; ജലജ
മലയാളത്തിന്റെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് ശ്രീവിദ്യ. 2006 ലായിരുന്നു അസുഖബാധിതയായ നടി ഈ ലോകം വിട്ട് പോകുന്നത്. ഇന്നും ശ്രീവിദ്യയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ആരാധകര്‍. അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് പുറമേ ശ്രീവിദ്യയുടെ വ്യക്തി ജീവിതവും പലപപ്ോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.
അഭിനേത്രി എന്നതിലുപരി ഒരു കുടുംബിനിയായി ജീവിക്കാനാണ് നടി എന്നും ആഗ്രഹിച്ചിട്ടുള്ളത്. ആത്മാര്‍ഥമായി ചിലരെ സ്‌നേഹിച്ചെങ്കിലും ആ പ്രണയങ്ങളൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. ഒടുവില്‍ വിവാഹം കഴിച്ചെങ്കിലും സന്തുഷ്ടമായൊരു ദാമ്പത്യം ലഭിച്ചില്ല. എന്നിരുന്നാലും ഒരു കുഞ്ഞ് വേണമെന്ന ശ്രീവിദ്യയുടെ ആഗ്രഹം ഒരിക്കലും നടക്കാതെ പോവുകയായിരുന്നു.

ഒരു അമ്മയാകാന്‍ കഴിയുമായിരുന്നെങ്കില്‍ ശ്രീവിദ്യയ്ക്ക് അതൊരു വലിയ ആശ്വാസമാകുമായിരുന്നു എന്ന് പറയുകയാണ് നടി ജലജയിപ്പോള്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് കുഞ്ഞുങ്ങളില്ലാതെ പോയതിന്റെ വിഷമം ശ്രീവിദ്യ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജലജ വെളിപ്പെടുത്തിയത്.
'അപാരമായ സിദ്ധികളുള്ള അഭിനേത്രിയാണെന്ന് നേരത്തെ അറിയാമായിരുന്നു. ഒന്നിച്ചഭിനയിക്കുമ്പോള്‍ ചേച്ചിയുടെ കഴിവുകള്‍ കണ്ട് ഞാന്‍് അത്ഭുതപ്പെട്ടിട്ടുണ്ട്. പരിചയപ്പെട്ട നാള്‍ മുതല്‍ അത്രയേറെ സ്‌നേഹത്തോടെയാണ് വിദ്യ ചേച്ചി എന്നോട് പെരുമാറിയിട്ടുള്ളത്. ഇന്നത്തെ പോലെ അന്ന് കാരവാന്‍ സംസ്‌കാരമില്ലാതിരുന്ന കാലത്ത് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരുപാട് തമാശകള്‍ പറഞ്ഞു.
പലപ്പോഴും പലരുടെയും വിഷമങ്ങളില്‍ കരുത്തായി മാറാനും ചേച്ചിയ്ക്ക് സാധിച്ചിരുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്നതിലുപരി സ്‌നേഹസമ്പന്നയായ മൂത്തസഹോദരി തന്നെയായിരുന്നു എനിക്ക് വിദ്യേച്ചി. ആ സ്‌നേഹം അവരുടെയുള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി ഞാന്‍ ബഹ്‌റൈനിലേക്ക് പോയിരുന്നു. വല്ലപ്പോഴും മാത്രമേ പിന്നെ നാട്ടിലേക്ക് വരാറുണ്ടായിരുന്നത്. അന്നേരമാണ് ഒപ്പം അഭിനയിച്ചിരന്ന പലരെയും വീണ്ടും കണ്ടുമുട്ടാനുള്ള അവസരം കിട്ടുന്നത്. കാര്‍ഗില്‍ യുദ്ധകാലത്ത് തിരുവനന്തപുരത്ത് വച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഗമം നടന്നിരുന്നു. അവിടെ വച്ചാണ് വിദ്യ ചേച്ചിയെ അവസാനമായി ഞാന്‍ കാണുന്നതും സംസാരിക്കുന്നതും.
സ്റ്റേഡിയത്തില തിരക്കുകളിലൂടെ നടന്ന് പോകുന്ന ചേച്ചിയുടെ അരികിലേക്ക് ഞാന്‍ വേഗം ചെയ്യുന്നു. എന്റെ മകള്‍ അമ്മുവും കൂടെയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ചേച്ചിയെ കാണുന്നത്. അമ്മുവിനെ കണ്ടപ്പോള്‍ ഞാന്‍ പറയാതെ തന്നെ ചേച്ചി ചോദിച്ചു 'നിന്റെ മകളാണല്ലേ... അമ്മയെ പോലെ തന്നെയുണ്ട്'.
തിരക്കിനിടയിലും ചേച്ചി സ്‌നേഹത്തോടെ കുറേ സംസാരിച്ചു. പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതത്തില്‍ ഒരമ്മയാകാന്‍ ചേച്ചിയ്ക്ക് കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ക്കത് വലിയൊരു ആശ്വാസമാകുമായിരുന്നുവെന്ന്. അമ്മയാകാന്‍ കഴിയാതെ പോയതിലുള്ള ദുഃഖം ഒരിക്കല്‍ ചേച്ചി എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും' ജലജ പറഞ്ഞു.


Click it and Unblock the Notifications











