For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാര റൂമിൽ കയറി ഇരുന്നതും കറണ്ട് പോയി, പിന്നെ സംഭവിച്ചത്, കണ്ണിൽ ഇരുട്ട് കയറിയ ഫോട്ടോഷൂട്ട്...

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയൻതാര. ആരാധകരോടും സഹപ്രവർത്തകരോടും വളരെ അടുത്ത ബന്ധം പുലർത്തുന്ന നടിയെ കുറിച്ച് പറയാൻ സുഹൃത്തുക്കൾക്ക് ആയിരം കഥകളാണ്. ഇപ്പോഴിത നയൻതാര എന്ന നടിയെ കുറിച്ച് അധികമാർക്കും അറിയാത്ത കഥ വെളിപ്പെടുത്തുകയാണ് ജമേഷ് കോട്ടയ്ക്കൽ. മാത്യഭൂമി ഡോട്കോമിലൂടെയാണ് ഈ കഥ വെളിപ്പെടുത്തിയത്.

  പ്രശസ്ത സ്ത സിനിമാ പത്രപ്രവർത്തകൻ യശശരീരനായ ടി എച്ച് കോടമ്പുഴയാണ് എന്നെ നയൻതാരയ്ക്ക് പരിചയപ്പെടുത്തിയതെന്നാണ് ജമേഷ് പറയുന്നത്. തുടക്കം മുതൽ സൗഹൃദപരമായിട്ടായിരുന്നു നയൻസ് പെരുമാറിയിരുന്നത്. തെന്നിന്ത്യയുടെ താരറാണിയായി മാറിയപ്പോഴും നടിയ്ക്ക് മാറ്റമില്ലെന്നാണ് ജമേഷ് പറയുന്നത്. ഇപ്പോഴിത താരറാണിയായി മാറിയതിന് ശേഷം നയൻസ് ഫോട്ടോ എടുക്കാൻ ചൈന്നൈയിൽ നിന്ന് സ്റ്റുഡിയോയിലെത്തിയ ആ കഥ വെളിപ്പെടുത്തുകയാണ് ജമേഷ് കോട്ടക്കൽ.

  തെന്നിന്ത്യയിൽ നയൻസ് തിരക്കേറി താരമായി മാറിയ സമയമായിരുന്നു അത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു നടിയുടെ നമ്പറിൽ നിന്ന് തനിക്ക് കോൾ വരുന്നത്. പിറന്നാൾ പ്രമാണിച്ച് കുറച്ച് പേഴ്സണൽ ഫോട്ടോ വേണമെന്നും അത് എടുത്തു തരണമെന്നും നയൻസ് അന്ന് തന്നോട് പറഞ്ഞു. ചെന്നൈയിലേയ്ക്ക് വരാനും ക്ഷണിച്ചു. എന്നാൽ അപ്പോഴേയ്ക്കും തന്റെ കൊച്ചിയിലുള്ള സ്റ്റുഡിയോ മിനിക്കു പണികൾ ചെയ്ത് സുന്ദരിയാക്കിയിരുന്നു. മുഴുവനായും എയർകണ്ടീഷൻ ചെയ്യുകയും ചെയ്തു. ഈ വിവരം ഞാൻ നയൻതാരയോട് പറഞ്ഞു.

  ഇത് കേട്ട നയൻസ് അടുത്ത ദിവസം തന്നെ കൊച്ചിയിലേയ്ക്ക് വരാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. എന്നാൽ ഈ വിവരം താൻ ആരോടും പറഞ്ഞിരുന്നില്ല. കാരണം ഇനി തിരക്കുകാരണം അവർക്ക് വരാൻ കഴിയാതെ വന്നാലോ? ചെന്നെയിൽ നിരവധി ഫോട്ടോഗ്രാഫർമാരുള്ളപ്പോൾ ഒരു പിറന്നാൾഷൂട്ടിനായി കൊച്ചിവരെ വരാൻ സാധ്യതയില്ല എന്നുതന്നെ ഞാൻ വിചാരിച്ചിരുന്നു. എന്നാൽ തൊട്ട് അടുത്ത ദിവസം തന്നെ നയൻസിന്റെ കോൾ എത്തുകയായിരുന്നു. രാവിലെ എയർപോർട്ടിൽ നിന്ന് നേരെ സ്റ്റുഡിയോയിൽ എത്തുമെന്ന് നടി പറഞ്ഞു.

  പറഞ്ഞത് പോലെ തന്നെ കൃത്യസമയത്ത് നയൻസ് സ്റ്റുഡിയോയിൽ എത്തി. മെയ്ക്കപ്പ് റൂമിലേയ്ക്ക് കയറി ഇരുന്നതും കറണ്ട് പോയി ഫ്ലോർ ആകെ ഇരുട്ടായി. എന്റെ മുഖത്തും കണ്ണിലും ഇരുട്ട് കയറി. എന്തുചെയ്യുമെന്ന് അറിയാതെ ഓടി താഴേയ്ക്കിറങ്ങി. പത്രമെടുത്തു നോക്കിയപ്പോൾ അറ്റകുറ്റപ്പണിയുടെ വാർത്ത കണ്ടു. ഇടൻ തന്നെ കെ.എസ്.ഇ.ബിയിൽ വിളിച്ചു. 3 മണിക്ക് കറണ്ട് വരുമെന്നായിരുന്നു മറുപടി. തിരിച്ച് കയറുമ്പോൾ നയൻതാരയോടെ എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. മിനിറ്റിന് പതിനായിരങ്ങളുടെ വിലയുള്ള സൂപ്പർ താരമാണ് ചെന്നെയിൽ നിന്ന് പറന്നിറങ്ങി ഇരുട്ടത്ത് ഇരിക്കുന്നത്.

  mammootty being photographer for nayanthara

  എന്റെ മുഖം കണ്ടപ്പോൾ തന്നെ എല്ലാവർക്കും കാര്യം മനസ്സിലായി. കറണ്ട് വരുമ്പോൾ വിളിച്ചാൽ മതി എന്ന് പറഞ്ഞ് നയൻതാര ഒരു പരിഭവവുമില്ലാതെ പടികൾ ഇറങ്ങിപോയി. വൈകുന്നേരം 5 മണിയായപ്പോഴേയ്ക്കും കറണ്ടു വന്നു. വെളിച്ചം എത്തിയ വിവരം കിട്ടി ഒരു മണിക്കൂറിനുള്ളിൽ കൂടുതൽ സുന്ദരിയായി നയൻതാര ഫ്‌ളോറിൽ തിരിച്ചെത്തി.

  വെളുത്ത ഫ്രോക്ക് കോസ്റ്റ്യൂമിൽ മെയ്ക്കപ്പ് കഴിഞ്ഞ് അന്ന് നയൻതാര ക്യാമറക്ക് മുന്നിൽ എത്തിയത്. ഞാൻ ആദ്യം ശ്രദ്ധിച്ചത് കൺപോളകൾക്ക് താഴെയുള്ള ഇളംനീലനിറമുള്ള റൂഷ് ആണ്. ചെന്നൈ ടീം അവരുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്നു. കുറെ ചിത്രങ്ങൾ ക്ലിക്ക് ചെയ്തുതനിക്ക് ഏറെ സന്തോഷം നല്കിയ ഒരു ഫോട്ടോഷൂട്ടായി മാറിയെന്ന് ജമേഷ്കേട്ടയ്ക്കൽ എഴുതി.

  Read more about: nayanthara
  English summary
  jamesh Kottakkal About Lady superStar nayanthara old Power Cut Photoshoot Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X