വിവാഹം വൈകില്ല, ഒരു കൊല്ലത്തിനുള്ളിൽ വേണമെന്നാണ് ആഗ്രഹം, ഭാവിവരനെ കുറിച്ച് ഗായത്രി സുരേഷ്

തൃശ്ശൂർ ഭാഷ സംസാരിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഗായത്രി സുരേഷ്. 2015 ൽ കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരിയിലൂടെ വെളളിത്തിരയിൽ എത്തിയ ഗായത്രി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ഭാഷയിൽ മാത്രമല്ല, അടിമുടി തൃശ്ശൂർക്കാരിയാണ് ഗായത്രി.

അഭിനയിക്കാൻ മാത്രമല്ല പാട്ട്, ഡാൻസ് എന്നിങ്ങനെ ഏത് നിമിഷവും എന്തിനും ഗായത്ര റെഡിയാണ്. ഒരു കാര്യവും തന്നെ കൊണ്ട് കഴിയില്ലെന്ന് വിചാരിച്ച് മാറി നിൽക്കാറില്ല എന്നാണ് ഗായത്രി പറയുന്നത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വിവാഹത്തെ കുറിച്ചും ഗായത്രി പറയുന്നുണ്ട്.

   ഇഷ്ടപ്പെടുന്നവർ മതി

ഏത് കാര്യവും പറ്റില്ല എന്ന് പറഞ്ഞ് മാറി നിൽക്കാറില്ല. ചെറുപ്പം മുതൽ അങ്ങനെയാണ്. നണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ അത്. ചെറുപ്പം മുതലെ ഞാൻ ഇങ്ങനെയാണ്. ഇത്രയും ഓപ്പണ്ണായി സംസാരിക്കാമോ എന്ന് എല്ലവരോടും ചോദിക്കാറുണ്ട് മീഡിയയേയും നാട്ടുകാരേയും പേടിക്കണം എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിക്ക് അത് പറ്റില്ല. എന്തും തുറന്ന് പറഞ്ഞില്ലെങ്കിൽ എന്റെ പെരുമാറ്റം കൃത്യമമായി തോന്നും. ഈ സ്വഭാവം ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ എന്ന് വിചാരിക്കും.

 സംസാരിക്കുന്നത് പോലയല്ല

എന്റെ സംസാരമൊക്കെ കേൾക്കുമ്പോൾ അൽപം പക്വത കുറവാണോ എന്ന് ചോദിക്കുന്നതവരുണ്ട്. എന്റെ അഭിപ്രായത്തിൽ പക്വത ആപേക്ഷികമാണ്. ഒരാൾ വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് പക്വത കൊണ്ട് അർഥമാക്കുന്നത്. മിണ്ടാതെ ഗൗരവത്തോടെ ഇരിക്കുന്ന ആൾക്ക് പക്വതയുണ്ടാകണമെന്നില്ല. ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതാണ് പ്രധാനം . സമൂഹം ആവശ്യപ്പെടുന്നത് പോലെയുള്ള ബാഹ്യലക്ഷണങ്ങൾ ഒന്നും എനിക്ക് ഇല്ല. പക്ഷെ അത്

  ആന്റണിയുടെ ആ റൊമാൻസ്  ഇഷ്ടം

ഇഷ്ട നായകന്മാരെ കുറിച്ചും ഗായത്രി അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്കമാലി ഡയറീസിലെ ആന്റണി വർഗീസിനോടൊപ്പ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ആന്റണിയുടെ ആ റൊമാൻസ് എനിക്ക് വളരെ ഇഷ്ടമാണ്. സ്വന്തമായി ഒരു സ്റ്റൈലുണ്ട്. ചില നടന്മാർക്ക് മാത്രമേ അങ്ങനെയൊരു സ്റ്റൈൽ കാണുകയുള്ളൂ. ലാലേട്ടനും അതുപോലെ അല്ലേ. അത് കഥാാപാത്രമായാലും തോളിൽ ഒരു ചരിവും ചില ആക്ഷനുകളുമൊക്കെ കാണുമല്ലേ. അദ്ദേഹത്തെ പോലെ മറ്റൊരാളില്ല. കൂടാതെ ഫഹദിനോടൊപ്പവും ധനുഷിനോടൊപ്പവും അഭിനയിക്കണമെന്നുണ്ട്.

  വിവാഹം

വിവാഹം വൈകില്ലെന്നും ഗായത്രി പറഞ്ഞു. ഒരു കൊല്ലത്തിനുള്ളിൽ വേണമെന്നാണ് ആഗ്രഹം. പിന്നെ അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാറില്ല. വരുന്നത് വരട്ടെ. നമുക്ക് പറ്റിയ ഒരാൾ വരുമ്പോൾ ഇയാളെ കല്യാണം കഴിച്ചാൽ നല്ലതാണെന്ന് തോന്നില്ലേ. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ തീർച്ചയായും അറഞ്ചേഡ് മാരേജ് ആയിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X