ജനനായകൻ അടുത്ത കാലത്തൊന്നും വരില്ല? കാരണം ‌ടോക്സിക്കും; തടസങ്ങൾ നിരവധി

വിജയ് നായകനായെത്തുന്ന ജനനായകന്റെ റിലീസ് നീണ്ട് പോകവെ അനിശ്ചിതത്വത്തിന് പിന്നിലെ പ്രായോ​ഗിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർമാതാവ് ധനഞ്ജൻ. ജനനായകന്റെ നിർമാതാക്കൾക്ക് നിലവിൽ ​യാഷ് ചിത്രം ടോക്സിക്കിന്റെ റിലീസിലാണ് ശ്രദ്ധയെന്ന് ധനഞ്ജയൻ പറയുന്നു. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രശ്നങ്ങൾ, മകളോട് താമസം മാറാൻ രാധിക പറഞ്ഞപ്പോൾ: ശരത്കുമാർ
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രശ്നങ്ങൾ, മകളോട് താമസം മാറാൻ രാധിക പറഞ്ഞപ്പോൾ: ശരത്കുമാർ

പ്രാക്ടിക്കലായി കാര്യങ്ങൾ നോക്കാം. ഫെബ്രുവരി അവസാന വാരമായി. മാർച്ച് മാസത്തിൽ ജനനായകൻ നിർമിച്ച കെവിഎൻ പ്രൊഡക്ഷന്റെ മറ്റൊരു സിനിമയായ ടോക്സിക് റിലീസ് ചെയ്യുന്നു. അവർക്കെങ്ങനെ ഈ രണ്ട് സിനിമയും ഒരേ മാസം റിലീസ് ചെയ്യാൻ പറ്റും. ഇപ്പോൾ അവരുടെ മുഴുവൻ ശ്രദ്ധയും ടോക്സിക്ക് വിജയിപ്പിച്ച് പണം നേടുന്നതിലാണ്. അതിനിടെ ജനനായകൻ റിലീസ് ചെയ്യാൻ പറ്റില്ല. ഇത് പ്രാക്ടിക്കലായ കാരണം. മറ്റൊരു കാരണം സെൻസറിം​ഗ് ആണ്.

Jana Nayagan

ഇന്ന് വരെയും റിവേഴ്സിം​ഗ് കമ്മിറ്റി രൂപീകരിച്ചി‌ട്ടില്ല. എപ്പോൾ അപ്രൂവൽ വരുമെന്ന് അറിയില്ല. അപ്പോൾ അനിശ്ചിതത്വത്തിലായി. ഫെബ്രുവരി മാസം തീർന്നു. മാർച്ച് മാസം എക്സാം സീസണുമാണ്. വിജയ് സാറുടെ സിനിമ കാണാൻ കുടുംബ പ്രേക്ഷകർ വരണം. ഏപ്രിലിൽ പൊളിറ്റിക്കൽ ക്യാമ്പയിൻ നടക്കും. ഇലക്ഷൻ കമ്മീഷൻ ഒരു രാഷ്ട്രീയ നേതാവിന്റെ സിനിമ ആ സമയത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ല. ഇലക്ഷന് ശേഷമാണ് പിന്നീടുള്ള സമയം. ഇലക്ഷന് ശേഷമുള്ള റിസൽട്ട് എങ്ങനെയാണോ അത് നോക്കിയേ ജനനായകൻ റിലീസ് ചെയ്യാനാകൂ എന്നാണ് ധനഞ്ജയൻ പറയുന്നത്.

ജനനായകൻ റിലീസ് ചെയ്യാത്തതിന്റെ നിരാശയിലാണ് വിജയ് ആരാധകർ. വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ജനനായകൻ. പ്രിയ താരത്തിന് ഹൃദ്യമായ യാത്രയയപ്പ് നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഇതൊന്നും നടന്നില്ല. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത താരമാണ് വിജയ്. വിജയ് സിനിമകൾക്ക് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചാലും അവ സാമ്പത്തികമായി വലിയ നഷ്ടമുണ്ടാവാൻ സാധ്യത കുറവാണ്. കാരണം അത്രയും ജനസ്വീകാര്യത വിജയ് എന്ന സിനിമാ താരത്തിനുണ്ട്. എന്നാൽ ഇതേ സ്വീകാര്യത രാഷ്ട്രീയത്തിൽ ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

അതേസമയം തുടക്ക കാലത്ത് ഏറെ അവ​ഗണനകൾ സിനിമാ ലോകത്ത് വിജയ് നേരിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് താര പദവി നേടിയത്. രാഷ്ട്രീയത്തിലും ഈ ഘട്ടങ്ങളെല്ലാം അതിജീവിക്കാൻ വിജയ്ക്ക് സാധിക്കുമെന്നാണ് ഒരു വാദം. എന്നാൽ ഈ വരുന്ന ഇലക്ഷനിൽ വിജയുടെ പാർട്ടി ടിവികെ വിജയം നേടിയില്ലെങ്കിൽ സിനിമ വിട്ട് വീണ്ടും അഞ്ച് വർഷക്കാലം പാർട്ടി പ്രവർത്തനങ്ങൾ നട‌ത്താൻ വിജയ് തയ്യാറാകുമോ എന്ന ചോദ്യമുണ്ട്.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X