ആ സ്ത്രീയുമായുണ്ടായ ബന്ധം ഭാര്യക്കറിയാമായിരുന്നു, അവൾ എന്നെ മനസിലാക്കി; തുറന്ന് പറഞ്ഞ് ജനാർദ്ദനൻ

മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. അത്രമാത്രം ശ്രദ്ധേയ വേഷങ്ങൾ ജനാർദ്ദനൻ ചെയ്തിട്ടുണ്ട്. വിജയലക്ഷ്മി എന്നാണ് ജനാർദ്ദനന്റെ അന്തരിച്ച ഭാര്യയുടെ പേര്. തന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് ജനാർദ്ദനൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ എന്റെ വളരെ അടുത്ത ബന്ധുവിനെയാണ് വിവാഹം ചെയ്തത്. എന്റെ നാട്ടിലൊക്കെ ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരെയേ വിവാഹം ചെയ്യാവൂ. ഭാര്യയും ഞാനും ചെറുപ്പത്തിലേ വലിയ അടുപ്പമായിരുന്നു. ഞങ്ങൾ വളർന്ന് വലുതായിപ്പോൾ കല്യാണം കഴിച്ചു. പത്ത് മക്കളിൽ അവസാനത്തെയാളാണ് ഞാൻ. എന്നെ അങ്ങനെ മക്കളെ കാണാതിരുന്ന് സൃഷ്ടിച്ചതൊന്നുമല്ല. ചെറുപ്പത്തിലെ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം ഉണ്ട്. ആ ധെെര്യമാണ് വിവാ​ഹത്തിനും കാരണമായത്. അത് സക്സസ് ആയി. ദെെവം ആക്സപറ്റ് ചെയ്തു.

Janardhanan

വിജയലക്ഷ്മിയുടെ ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമായിരുന്നു ജനാർദ്ദനുമായുള്ള വിവാഹം. തനിക്ക് ജീവിതത്തിൽ പറ്റിയ ഒരു പിഴവിനെക്കുറിച്ചും ജനാർദ്ദനൻ സംസാരിക്കുന്നുണ്ട്. ജീവിതത്തിലുണ്ടായ മിക്കവാറും സംഭവങ്ങളും ശരിയായിരുന്നു. പക്ഷെ 10-18 വർഷം മുമ്പ് എനിക്ക് മറ്റൊരു സ്ത്രീയുമായി ചെറിയൊരു ബന്ധം ഉണ്ടായിരുന്നു. അവർക്ക് വേണ്ടി ഞാൻ ചെയ്യാവുന്നതൊക്കെ ചെയ്തു. ഭാര്യക്ക് അറിയാമായിരുന്നു. ഭാര്യക്ക് വലിയ താൽപര്യമില്ലായിരുന്നു. അപ്പോഴേക്കും ഭാര്യക്ക് ലെെം​ഗിക ബന്ധത്തിൽ ഇഷ്ടമില്ലാതായി. അത് കൊണ്ടാണ് ഞാൻ മറ്റേ പാർട്ടിയുമായി അടുത്തത്. മനുഷ്യരല്ലേ. 18 വർഷം വരെ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്തു.

അവസാനം അവളുടെ മകൻ നല്ല നിലയിലായപ്പോൾ ഇത് മോശമല്ലേ എന്ന വിചാരത്തിൽ ആ ബന്ധം അവർ വിട്ട് കളഞ്ഞു. കഴിഞ്ഞൊരു ഇന്റർവ്യൂ കൊടുത്തപ്പോൾ ഭാര്യയോട് ഇത്ര സ്നേഹമാണെന്ന് പറയാൻ എങ്ങനെ തോന്നിയെന്ന് മെസേജ് വന്നു. ആ ആളുടെ മെസേജ് ആയിരുന്നു. ഭാര്യക്ക് മനസിലാക്കാൻ സാധിച്ചത് കൊച്ചുനാളിലെ അറിയാവുന്നത് കൊണ്ടാണ്. എവിടെ പോയാലും നമ്മുടെ ആൾ നമ്മുടെ ആൾ തന്നെയാണ് അവൾക്കറിയാം. ഭാര്യ പഠിച്ചതെല്ലാം ഡൽഹിയിലാണ്. വളരെ നല്ല സ്റ്റാൻഡേർഡ് ഓഫ് ലിവിം​ഗ് ആയിരുന്നു. വളരെ നന്നായി പാകം ചെയ്യുമായിരുന്നെന്നും ജനാർദ്ദനൻ പറഞ്ഞു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X