പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'ജാനേമൻ' ടീം, പുതിയ പോസ്റ്റർ ചർച്ചയാവുന്നു
മലയാളത്തി യുവ താരനിര അണി നിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നർ ചിത്രമാണ് ജാനേമൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്ന്നത്. പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മികച്ച അഭിപ്രായമാണ് പോസ്റ്ററിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ റിലീസിങ്ങ് തീയതിയും പുറത്ത് വിട്ടിട്ടുണ്ട്. തിയേറ്റർ റിലീസായിട്ടാണ് എത്തുന്നത്. തിയറ്റുകളില്‍ അടുത്ത 19ന് ചിത്രം റിലീസ് ചെയ്യും. ജീവിതത്തില്‍ ഒരു ട്വിസ്റ്റ് പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകൻ' എന്ന് പറഞ്ഞ് ടീസര്‍ എത്തിയ ജാൻ. എ. മൻ തിയറ്ററുകളില്‍ ചിരിപ്പിക്കുന്ന ഒന്നായിരിക്കും എന്ന് നടൻ ഗണപതിയുടെ സഹോദനുമായ സംവിധായകൻ ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ജയരാജിന്റെ അസിസ്റ്റന്റ് ആയി സിനിമ ലോകത്ത് എത്തിയ ചിദംബരം ഛായാഗ്രാഹകനെന്ന നിലയിലും മികവ് കാട്ടിയാണ് സംവിധായകനാകുന്നത്. . മുഴുനീള കഥാപാത്രമായി ഡോക്ടറായിട്ട് ഗണപതി അഭിനയിക്കുന്നു. ബാലു വര്‍ഗീസ് ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ആദ്യമായിട്ടാണ് ഒരു കോമഡി റോള്‍ ചെയ്യുന്നത്. പയ്യൻമാരുടെ കൂടെ പിടിച്ചുനില്‍ക്കുന്ന കഥാപാത്രമാണ് ലാലിന്റേത് എന്നും ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കാനഡയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന കഥാപാത്രമാണ് ബേസില്‍ ജോസഫിന്റേത്.
ഒടിടിയിലല്ല തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും ചിദംബരം നേരത്തെ വ്യക്തമാക്കിയിരുന്നു. ആള്‍ക്കാര്‍ ഒരുമിച്ചിരുന്നു ചിരിക്കണം. ഒറ്റയ്‍ക്കിരുന്നു കാണുമ്പോള്‍ ചിരിക്കണമെന്നില്ല. ഒരുമിച്ചിരുന്നു കാണുമ്പോള്‍ ഒരാള്‍ ചിരിക്കുമ്പോള്‍ അടുത്തയാളും ചിരിക്കും. അങ്ങനെ ചിരി പടരുകയാണ് വേണ്ടത്. കോമഡി സിനിമയുടെ സൈക്കോളജി തന്നെ അങ്ങനെയാണല്ലോ. സുഹൃത്തുക്കളൊക്കെ ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണ് ഇത് എന്നും ചിദംബരം പറഞ്ഞിരുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ കൂടി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നുണ്ട്. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ദിവസങ്ങൾ മുൻപ് ചിത്രത്തിലെ ഒരു ഗാനം പുറത്ത് വന്നിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ 'മിഴിയോരം നനഞ്ഞൊഴുകും..' എന്ന എവർഗ്രീൻ ഗാനം റീമാസ്റ്ററാണ് പുറത്ത് വന്നത്. നടി മഞ്ജു വാര്യരാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി സോങ്ങ് റിലീസ് ചെയ്തത്. ഗാനം വൈറലാണ്. മിതച്ച കമന്ഡറുകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ
വികൃതി എന്ന സിനിമക്ക് ശേഷം Cheers Entertainmentsന്‍റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.


Click it and Unblock the Notifications