ഒരുപാടങ്ങ് ട്രോളണോ, അമ്മ ശ്രീദേവിക്കുണ്ടായ ദുരനുഭവം അറിഞ്ഞാൽ മലയാള സിനിമാലോകം നാണംകെടും?

ബോളിവുഡിന്റെ സ്റ്റീരിയോടെെപ്പ് സങ്കൽപ്പങ്ങളെ ട്രോളുകയാണ് മലയാളികൾ. പരം സുന്ദരി എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. പരം എന്ന നായകന്റെയും സുന്ദരി എന്ന നായികയുടെയും കഥയാണ് പരം സുന്ദരി. ജാൻവി അവതരിപ്പിക്കുന്ന സുന്ദരി എന്ന കഥാപാത്രം മലയാളിയാണ്. ‌ട്രെയിലറിൽ ജാൻവിയു‌ടെ മലയാളം കേട്ട് മലയാളികൾ ഞെട്ടി. അത്രയും മോശമാണ് ഉച്ചാരണവും മലയാളത്തിലെ ഡയലോ​ഗ് ഡെലിവറിയും.

മലയാളവും ​ഹിന്ദിയും നന്നായി സംസാരിക്കാനറിയാവുന്ന എത്ര മലയാള നടിമാരുണ്ട്. അവരെ നായികയാക്കി കൂടായിയിരുന്നോ എന്ന് ചോദ്യങ്ങൾ വന്നു. ജാൻവിക്കെതിരെയും ബോളിവുഡിനെതിരെയും നിരവധി ഇൻഫ്ലുവൻസർമാർ സംസാരിച്ചു. ചിലർ പരിഹസിച്ചും കുറ്റപ്പെടുത്തിയും സംസാരിക്കുന്നുണ്ട്.

Janhvi Kapoor

ജാൻവിയുടെ അമ്മ അന്തരിച്ച നടി ശ്രീദേവി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്വന്തം ശബ്ദത്തിൽ ശ്രീദേവി മലയാളത്തിൽ ഡബ് ചെയ്തിട്ടുമുണ്ട്. എന്നാൽ മലയാള സിനിമാ രം​ഗത്ത് നിന്നും അത്ര നല്ല അനുഭവങ്ങളല്ല ശ്രീദേവിക്കുണ്ടായത്. കരിയറിലെ തുടക്ക കാലത്ത് ശ്രീദേവിക്ക് മലയാള സിനിമാ ലോകത്ത് നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ നടി കുട്ടി പത്മിനി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്.

ബാലതാരമായി അഭിനയിച്ചിരുന്ന കുട്ടി പത്മിനി അക്കാലത്ത് ശ്രീദേവിയുടെ സുഹൃത്തായിരുന്നു. മുതിർന്നപ്പോൾ ശ്രീദേവി നായികയായി. എന്നാൽ കുട്ടി പത്മിനി നായികയായി ശ്രദ്ധിക്കപ്പെട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കവെയായിരുന്നു കുട്ടി പത്മിനിയുടെ പരാമർശം. മോശം സമീപനങ്ങളാൽ താൻ പല സിനിമകളും വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് കുട്ടി പത്മിനി പറഞ്ഞത്. ഇതിന് കാരണവും ഇവർ വ്യക്തമാക്കി.

Janhvi Kapoor  Sridevi

ഞങ്ങൾ ബാലതാരമായി അഭിനയിച്ചിരുന്ന സാവിത്രിയമ്മയുടെ കാലഘട്ടം വേറെയായിരുന്നു. എന്നാൽ ബ്ലാക്ക് വൈറ്റ് കാലഘട്ടം കഴിഞ്ഞപ്പോൾ ഡിസ്ട്രിബ്യൂ‌ട്ടർ, പ്രൊഡ്യൂസർ, ഡയറക്‌ടർ എന്നിവരെയാെക്കെ പ്രീതിപ്പെടുത്തേണ്ട അവസ്ഥയായി. പലരും ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. ശ്രീദേവി എത്രമാത്രം പ്രശ്നങ്ങൾ നേരിട്ടെന്ന് എനിക്കറിയാം. അവളുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനും ശ്രീദേവിയും മൂന്ന് മലയാളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അതിൽ നിന്നെല്ലാം എന്നെ ഒഴിവാക്കി. മോശം പ്രവണതകൾ അക്കാലത്തുണ്ടായിരുന്നു. അത് കൊണ്ടാണ് ഒരുപാട് പേർ ഹിന്ദി സിനിമാ രം​ഗത്തേക്ക് രക്ഷപ്പെട്ട് ഓടിയത്. കാരണം ഹിന്ദി സിനിമാ രം​ഗത്ത് അത്തരം കാര്യങ്ങൾ അന്ന് ഇല്ലായിരുന്നു. ഇപ്പോൾ ഹിന്ദിയിലും ഇത് സാധാരണയായി കുട്ടി പത്മിനി അന്ന് ടൂറിം​ഗ് ടാക്കീസ് എന്ന തമിഴ് മീഡിയയിൽ പറഞ്ഞു. ഇന്ന് വരുന്ന ന‌ടിമാർ പണക്കാരായതിനാൽ അപ്രോച്ച് ചെയ്യാൻ പലരും ഭയക്കുന്നെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു. മലയാളത്തിൽ താരതമ്യേന കുറച്ച് സിനിമകളേ ശ്രീദേവി ചെയ്തിട്ടുള്ളൂ. തമിഴിലും തെലുങ്കിലും താരമായ ശ്രീദേവി പിന്നീട് ബോളിവുഡിലെ താരറാണിയായി മാറി.

More from Filmibeat

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X