മലയാളി നടിമാർക്ക് അവസരം നൽകാത്തതെന്ത്? ജാൻവി കപൂറിന്റെ പരം സുന്ദരി ടീസറിന് ട്രോൾ

By Desk

ബോളിവുഡിന്റെ സൗത്ത് ഇന്ത്യൻ സമൂഹത്തോടുള്ള സമീപനം എന്നും ഇന്റർനെറ്റിൽ വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനൊരു പുതിയ തലം നൽകിയിരിക്കുകയാണ് തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന പരം സുന്ദരി എന്ന ചിത്രം. പഞ്ചാബി ചെറുപ്പക്കാരന്റെയും മലയാളി പെൺകുട്ടിയുടെയും പ്രണയകഥ പറയുന്ന പരം സുന്ദരിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറുമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ, മലയാളി പ്രേക്ഷകർക്ക് ഒട്ടും തന്നെ ദഹിച്ചിട്ടില്ല.

പ്രത്യേകിച്ച്, മലയാളി പെൺകുട്ടിയായുള്ള ജാൻവി കപൂറിന്റെ കാസ്റ്റിംഗ് തികച്ചും പാളിപ്പോയി എന്ന അഭിപ്രായമാണ്, കേരളത്തെ അടുത്തറിയുന്ന പ്രേക്ഷകർക്ക്. ഇത് വരെ പുറത്തിറങ്ങിയ സ്റ്റില്ലുകളിലും, പുതിയ ടീസറിലും പ്രത്യക്ഷപ്പെടുന്ന ജാൻവിയുടെ കഥാപാത്രം ഒരുതരത്തിലും കേരളീയ സംസ്‍കാരത്തെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്ത് കൊണ്ടാണ് ഒരു മലയാളി നടിയെ ഈ കഥാപാത്രത്തിന് പരിഗണിക്കാത്തതെന്നും പ്രേക്ഷകർ ചോദിക്കുന്നു.

ജാൻവി കപൂറിന്റെ പരം സുന്ദരി ടീസറിന് ട്രോൾ മഴ

Janhvi Kapoor and Sidharth Malhotra in Param Sundari teaser
Photo Credit: Maddock Films

അടുത്തിടെ പുറത്തിറങ്ങിയ പരം സുന്ദരി ടീസർ സൗത്ത് ഇന്ത്യൻ പ്രേക്ഷകരെ ഓർമിപ്പിക്കുന്നത് ഷാരൂഖ് ഖാനും, ദീപിക പദുകോണും അഭിനയിച്ച ചെന്നൈ എക്സ്പ്രസ്സ് എന്ന ചിത്രത്തെയാണ്. തീർത്തും വികലമായ രീതിയിൽ തമിഴ് നാടിനെയും അവിടുത്തെ ജനങ്ങളെയും ചിത്രം അവതരിപ്പിച്ചെങ്കിലും, ഷാരൂഖിന്റെ പ്രകടനവും, കോമഡി രംഗങ്ങളും, രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തെ രക്ഷിച്ചു. എന്നാൽ പരം സുന്ദരി ടീസർ ചെന്നൈ എക്സ്പ്രസ്സിന്റെ അതെ രീതിയിലാണ് സൗത്ത് ഇന്ത്യയെ സമീപിക്കുന്നതെന്നാണ് ട്രോളുകൾ ചൂണ്ടിക്കാണിക്കുന്നത്.

ജാൻവി കപൂറിന്റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിലെ സ്റ്റില്ലുകളും, ടീസറിലെ രംഗങ്ങളും കാണുമ്പോൾ നായിക മലയാളിയാണെന്നത് ഒട്ടും വിശ്വസനീയമല്ല എന്ന് സോഷ്യൽ മീഡിയ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ജൂനിയർ എൻ.ടി.ആറിനൊപ്പം അഭിനയിച്ച ദേവരാ എന്ന ചിത്രത്തിലെ ജാൻവിയുടെ ലൂക്കിനോട് ഏറെ സാദൃശ്യമുണ്ട് പരം സുന്ദരിയിലെ മലയാളി കഥാപാത്രത്തിന്. കേരളത്തിന്റെ സംസ്‍കാരം എന്തെന്നോ, മലയാളി വനിതകൾ എങ്ങനെ ഉള്ളവരാണെന്നോ പഠിക്കാൻ പോലും നടിയും ടീമും ശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല എന്നും ട്രോളുകൾ ചൂണ്ടിക്കാണിക്കുന്നു.

നെപോട്ടിസം തന്നെ വിജയി; കഴിവുള്ള നായികമാർക്ക് അവഗണന

Janhvi Kapoor and Sidharth Malhotra in Param Sundari teaser
Photo Credit: Maddock Films

പരം സുന്ദരി ടീസർ കണ്ട സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ മറ്റൊരു പരാതി, ബോളിവുഡിന് കഴിവുള്ള നായികമാരോടുള്ള അവഗണന മാറുന്നില്ല എന്നതാണ്. ഇൻഡസ്ടറി പരാജയങ്ങളുടെ പടുകുഴിയിൽ വീണു കിടക്കുമ്പോഴും, ബോളിവുഡ് ഭരിക്കുന്നത് നെപോട്ടിസം തന്നെയാണ്. മലയാളി കഥാപാത്രമാവാൻ കേരളത്തിൽ നിന്നുമുള്ള ഒരു നായികയെ കാസറ്റ് ചെയ്യുന്നതിന് പകരം, മുംബൈക്കാരിയായ ജാൻവിക്ക് അവസരം ലഭിച്ചതും ഇതുകൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ജന്മം കൊണ്ട് പാതി തമിഴ്നാട്ടുകാരിയാണെങ്കിലും, ജാൻവിക്ക് മലയാളി പെൺകുട്ടിയായി അഭിനയിക്കാൻ വളരെയേറെ പരിമിതികളുണ്ടെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

വളരെയേറെ വർഷങ്ങളായി ബോളിവുഡ് സൗത്ത് ഇന്ത്യൻ സമൂഹത്തെ ചിത്രീകരിക്കുന്ന രീതി അങ്ങേറ്റം വിമർശനങ്ങൾ നേരിടുന്നുണ്ട്. ചെന്നൈ എക്സ്പ്രസ്സും, പരം സുന്ദരിയും മാത്രമല്ല, മുൻപ് പുറത്തിറങ്ങിയിട്ടില്ല റാ.വൺ, മീനാക്ഷി സുന്ദരേശ്വർ, ദി കേരളം സ്റ്റോറി, തുടങ്ങി അനേകം ചിത്രങ്ങളിൽ സൗത്ത് ഇന്ത്യൻ കഥാപാത്രങ്ങളെ കരിക്കേച്ചറുകൾ പോലെയാണ് കാണിച്ചിരിക്കുന്നത്. ഏറ്റവും സങ്കടകരമായ കാര്യം, ഇപ്പോഴും സൗത്ത് ഇന്ത്യയിൽ 5 സംസ്ഥാനങ്ങളെ വേർതിരിച്ചു കാണിക്കാനോ, അവയുടെ പേരുകൾ പഠിക്കാനോ പോലും ബോളിവുഡ് സിനിമാക്കാർ തയ്യാറല്ല എന്നതാണ്.

More from Filmibeat

Read more about: sidharth malhotra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X