അലംകൃതയുടെ കൃഷ്ണനെ കാണിച്ച് പൃഥ്വിരാജ്! വൈറലായി പുതിയ ചിത്രം
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. സൂപ്പര്‍താരത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് നടന്‍. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയും മകള്‍ അലംകൃതയുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമൊക്കെ നടന്‍ നേരത്തെ പങ്കുവെച്ചിരുന്നു.
പൃഥ്വിരാജ് പങ്കുവെക്കാറുളള കുടുംബ ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. കഴിഞ്ഞ ദിവസം മകളുടെ ആറാം പിറന്നാള്‍ പൃഥ്വിയും കുടുംബവും ആഘോഷിച്ചിരുന്നു. നിരവധി പേരാണ് താരപുത്രിക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നത്. അല്ലിയെ കുറിച്ചുളള പൃഥ്വിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം പൃഥ്വിരാജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആടുജീവിതം ചിത്രീകരണത്തിന് പിന്നാലെ അടുത്തിടെയാണ് പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയത്. കൊച്ചിയിലെത്തി കുറച്ചുദിവസം ക്വാറന്റൈനീല്‍ കഴിഞ്ഞ ശേഷമാണ് പൃഥ്വി വീട്ടില്‍ എത്തിയത്. തുടര്‍ന്ന് കുടുംബത്തിനൊപ്പമായിരുന്നു ലോക്ഡൗണ്‍ കാലം നടന്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്.

പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയതില്‍ കൂടുതല്‍ സന്തോഷം അല്ലിക്കാണെന്ന് സുപ്രിയ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. പൃഥ്വി ജോര്‍ദ്ദാനിലായ സമയത്ത് ഡാഡ എപ്പോള്‍ തിരിച്ചുവരുമെന്ന് അല്ലി എപ്പോഴും ചോദിക്കാറുണ്ടായിരുന്നു എന്ന് സുപ്രിയ പറഞ്ഞിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാസങ്ങളോളം കൊണ്ടുനടന്ന താടി ലുക്കും പൃഥ്വി കളഞ്ഞിരുന്നു.

ആടുജിവിതം ചിത്രീകരണത്തിനായി ശരീരഭാരം കുറിച്ചിരുന്ന നടന്‍ നാട്ടിലെത്തിയ ശേഷം ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നു. ഭക്ഷണം നന്നായി കഴിച്ചും കൃത്യമായി വ്യായാമം ചെയ്തുമൊക്കെയാണ് പൃഥ്വി ശരീരം പഴയ നിലയിലേക്ക് കൊണ്ടുവന്നത്. അതേസമയം അലംകൃത വരച്ച പുതിയ ചിത്രമായിരുന്നു പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ശ്രീകൃഷ്ണ ജയന്ത്രി ആശംസകള്‍ എല്ലാവര്‍ക്കും നേര്‍ന്ന നടന്‍ അല്ലി വരച്ച ചിത്രവും പങ്കുവെക്കുകയായിരുന്നു. കൃഷ്ണന്‍റെ രൂപം അല്ലി പേപ്പറില്‍ വരച്ചതാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. അല്ലിയുടെ ഭാവനയിലെ കൃഷ്ണനാണ് ചിത്രത്തിലുളളത്. അതേസമയം മകള്‍ വരച്ച ചിത്രങ്ങള്‍ മുന്‍പും പൃഥ്വി പങ്കുവെച്ചിരുന്നു. മകളുടെ എല്ലാ കഴിവുകളെയും എപ്പോഴും പ്രോല്‍സാഹിപ്പിക്കാറുളളവരാണ് പൃഥ്വിയും സുപ്രിയയും.
Recommended Video

മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ വളരെ കുറച്ച് മാത്രമേ താരദമ്പതികള്‍ പങ്കുവെക്കാറുളളത്. കുറെക്കാലത്തിന് ശേഷം അല്ലിയുടെ പിറന്നാളിനാണ് മകളുടെ മുഖം കാണിക്കുന്ന ചിത്രം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. താരപുത്രിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. അലംകൃതയ്ക്ക് ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം സിനിമാ താരങ്ങളും പൃഥ്വി ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു


Click it and Unblock the Notifications