മീനാക്ഷിയുടെ അച്ഛന് അങ്ങനെ ചെയ്യാന്‍ പറ്റില്ല! രാഹുല്‍ എനിക്ക് മെസേജ് അയച്ചിട്ടില്ല! വൈറലായി ജാസിയുടെ മറുപടി

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായിരിക്കുകയാണ് ദിലീപ്. എട്ടര വര്‍ഷത്തിന് ശേഷമായിരുന്നു കേസിലെ വിധി വന്നത്. ഞാന്‍ ഇത് ചെയ്തിട്ടില്ല എന്ന് തുടക്കം മുതല്‍ പറയുന്നുണ്ടായിരുന്നു ദിലീപ്. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളാണ് ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടതിവിധി വന്നതിന് ശേഷമായി അദ്ദേഹം വിശദമായി സംസാരിച്ചിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ട്രാന്‍സ്‌ജെന്‍ഡറും, വ്‌ളോഗറുമായ ജാസി ആഷിയും ദിലീപിനെക്കുറിച്ച് സംസാരിച്ചിരുന്നു.

ഞാന്‍ ഭയങ്കര ദിലീപേട്ടന്‍ ഫാനാണ്. ദിലീപേട്ടന്റെ സിനിമകളെല്ലാം ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ കഴിയില്ല എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. കാരണം അദ്ദേഹത്തിനൊരു മകളുണ്ട്. ഭയങ്കരമായി ഫാമിലി ഓറിയന്റഡായ വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ളൊരാള്‍ക്ക് ഇങ്ങനെയൊരു സംഭവം ചെയ്യാന്‍ കഴിയില്ലെന്നാണ് എന്റെ മനസ് പറയുന്നത്. ദിലീപേട്ടന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

Jasi s comment about  Rahul Mankoottathil
Photo Credit: Jasi Ashi /Instagram

അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്ന ചോദ്യത്തിനും ജാസി മറുപടി നല്‍കിയിരുന്നു. ആള്‍ക്കാരുടെ മനസിലുണ്ടല്ലോ നീതി. ആ കുട്ടിയെ ആള്‍ക്കാര്‍ ഏറ്റെടുത്തല്ലോ. സ്‌ട്രോംഗായി, ബോള്‍ഡായിട്ട് നമ്മളുടെ മുന്നിലൊക്കെ നിന്നതിന് ആള്‍ക്കാരെ അവളെ അഭിനന്ദിച്ചില്ലേ. പേഴ്‌സണലി എനിക്ക് രണ്ടുപേരെയും എനിക്കിഷ്ടമാണ്. അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടം എനിക്ക് മെസേജ് അയച്ചു എന്ന തരത്തില്‍ പ്രചരിച്ചത് ഫേക്കാണ്. ആകെ ഒരുവട്ടം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. കനി കുസൃതിയുടെ അച്ഛന്‍ എനിക്ക് മോശം മെസേജ് അയച്ചു എന്ന വാര്‍ത്തയും തെറ്റാണ്. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ കമ്യൂണിറ്റിയെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നൊരാളാണ് അദ്ദേഹം. പേഴ്‌സണലി എന്ന വല്ലാതെ വിഷമിപ്പിച്ച സംഭവമായിരുന്നു. ഫേസ്ബുക്ക് ഫേക്ക് അക്കൗണ്ടുകളുണ്ടല്ലോ, അങ്ങനെയുള്ളവരാണെന്ന് തോന്നുന്നു ഇത്തരം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുന്നത്.

രേണു സുധിയെക്കുറിച്ചും ജാസി സംസാരിച്ചിരുന്നു. രേണു എന്റെ നല്ല ഫ്രണ്ടാണ്. ബിഗ് ബോസിന് മുന്നേ എനിക്കറിയാം. എന്റെ ആല്‍ബം കഴിഞ്ഞാണ് രേണു ചേച്ചിക്ക് അവസരം ലഭിച്ചത്. കാറെടുക്കുന്നതിനെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും ആ സമയത്ത് പുറത്ത് വന്നത് നന്നായി. നന്നായി ഗെയിം കളിച്ചാണ് വന്നതെന്നും ജാസി പറഞ്ഞിരുന്നു. നേരത്തെ കുറേ സുഹൃത്തുക്കളുണ്ടായിരുന്നു എനിക്ക്. എന്നെക്കുറിച്ച് മാറി നിന്ന് മോശം പറയുന്നു എന്നറിഞ്ഞതോടെയാണ് എല്ലാവരില്‍ നിന്നും അകന്നത്. കമ്യൂണിറ്റിക്ക് മോശം വരുന്ന കാര്യങ്ങളൊന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും ജാസി വ്യക്തമാക്കിയിരുന്നു.

ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള ജാസിയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. എനിക്കിത് അഞ്ചാം മാസമാണ്, ഏഴാം മാസത്തില്‍ വളകാപ്പ് നടത്തണമെന്നാണ് കരുതുന്നതെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി ജാസി അറിയിച്ചിരുന്നു. സറോഗസിയെക്കുറിച്ചാണോ പറയുന്നതെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. നയന്‍താര പ്രസവിച്ചാണോ അമ്മയായതെന്നായിരുന്നു ജാസിയുടെ ചോദ്യം. അവര്‍ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയല്ലേ. ഇന്ന് വൈദ്യശാസ്ത്രം ഒരുപാട് മാറി.അഡോപ്ഷനും സറോഗസിയുമൊക്കെ സാധ്യമാണ്. ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ അത് നമ്മളെ രക്ഷിതാക്കളായി തന്നെ കാണും. ഞാന്‍ പറയുമ്പോള്‍ എന്റെ കുഞ്ഞ് എന്ന് തന്നെയല്ലേ പറയുകയെന്നും അവര്‍ ചോദിച്ചിരുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X