ഇനി ഇങ്ങനെ ദുബായിലേക്ക് പോകാനാകില്ല; ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്; സ്ത്രീയായി പോകണം: ജാസി

സോഷ്യൽ മീഡിയയിലെ താരമാണ് ജാസി. അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഇൻഫ്ലുുവൻസർമാരിൽ ഒരാൾ. ആരാധകർക്കൊപ്പം ഹേറ്റേഴ്സും ജാസിക്കുണ്ട്. കടുത്ത ട്രോളുകളും അധിക്ഷേപങ്ങളും ഇവർക്ക് നേരെ വരാറുമുണ്ട്. ദുബായിൽ നിന്ന് തിരിച്ച് വന്ന ജാസി കുറച്ച് കാലമായി കേരളത്തിലുണ്ട്. ജാസി ദുബായിലേക്ക് തിരിച്ച് പോകാത്തതിനെക്കുറിച്ച് ചില അഭ്യൂഹങ്ങൾ അടുത്തിടെ വന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ ജാസി.

ദുബായിലേക്ക് തിരിച്ച് പോകണം. ഇനി ദുബായിലേക്ക് പോകണമെങ്കിൽ പെണ്ണായി പോകണം. സർജറിയെക്കുറിച്ച് അപ്പോഴാണ് തീരുമാനിക്കുന്നത്. ഞാൻ ആൺകുട്ടിയാണെന്ന് പറഞ്ഞാണ് അവിടെ നിന്നത്. എന്റെ സ്വഭാവ രീതികളും മേക്കപ്പ് ചെയ്യുന്നതുമെല്ലാം കാരണം ഒരുപാട് പ്രശ്നങ്ങൾ അവിടെ നേരിട്ടുണ്ട്. ട്രാൻസായ വ്യക്തികൾ സ്ത്രീ പാസ്പോർട്ടിൽ അവിടെ വർക്ക് ചെയ്യുന്നുണ്ട്. സ്ത്രീയെന്ന പരി​ഗണനയാണ് അവിടെ അവർക്ക് കിട്ടുന്നത്. യുഎഇ സ്ത്രീകൾക്ക് ഭയങ്കര ബഹുമാനം കൊടുക്കുന്ന സ്ഥലവുമാണ്. സ്ത്രീയായി അവിടെ പോയിക്കഴിഞ്ഞാൽ എനിക്കും ആ പരി​ഗണന കിട്ടുമെന്നാണ് തോന്നുന്നത്.

Jasil Jazi

വേറൊരാളെ പേടിക്കേണ്ട. ജാസി എങ്ങനെയാണ് യുഎഇയിൽ വർക്ക് ചെയ്യുന്നത്, അവനെ ഡിപോർട്ട് ചെയ്യണമെന്ന് ആളുകൾ പറയാറുണ്ട്. ഞാൻ ഡിപോർട്ട് ആയിട്ടല്ല നാട്ടിലേക്ക് എത്തിയതെന്ന് പറയുന്നു. എന്നാൽ വിസ തീർന്നിട്ടാണ് താൻ നാട്ടിലേക്ക് എത്തിയതെന്ന് ജാസി വ്യക്തമാക്കി. ഇനി തിരിച്ച് സ്ത്രീ പാസ്പോർട്ടിൽ യുഎഇയിലേക്ക് പോകണം എന്ന വലിയ സ്വപ്നം കാണുന്ന വ്യക്തിയാണ് താനെന്നും ജാസി പറയുന്നു. വൺ ടു ടോക്സിനോടാണ് പ്രതികരണം.

ഉപ്പ മരണപ്പെട്ട ശേഷമാണ് ഐഡന്റിറ്റി തുറന്ന് പറയുന്നത്. എന്റെ കാര്യങ്ങൾ പറയാൻ പേടിയുണ്ടായിരുന്ന വ്യക്തി ഉപ്പയായിരുന്നു. ഇനി ഉമ്മയോട് പറയാമെന്ന് തോന്നി. അങ്ങനെ തുറന്ന് പറഞ്ഞു. സർജറിയെക്കുറിച്ച് ഇപ്പോഴാണ് പ്ലാൻ ചെയ്യുന്നത്. അത് വരെ സർജറിയെക്കുറിച്ച് ഞാൻ ബോദേർഡ് ആയിരുന്നില്ല. കൊച്ചിയിൽ വന്ന ശേഷം കുറേ ഫ്രണ്ട്സിനെ കണ്ടു. പല ഫ്രണ്ട്സിനെയും മീറ്റ് ചെയ്ത് സർജറിയെക്കുറിച്ച് സംസാരിച്ചു. അങ്ങനെയാണ് സർജറി ചെയ്യാമെന്ന് തീരുമാനിക്കുന്നതെന്നും ജാസി വ്യക്തമാക്കി.

തന്റെ വിവാഹ ബന്ധം പിരിയേണ്ടി വന്നതിനെക്കുറിച്ചും ജാസി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ആകെ ഒരു മാസമേ ഞങ്ങൾ ഒരുമിച്ചുണ്ടായി‌ട്ടുള്ളൂ. കല്യാണം കഴിഞ്ഞ് 10-15 ദിവസം കഴിഞ്ഞ് ഞാൻ തിരിച്ച് യുഎഇയിൽ വന്നു. പരസ്പര ധാരണയിൽ വേർപിരിയുകയായിരുന്നു. പെണ്ണ് കാണൽ ചടങ്ങ് നടന്നിട്ടില്ല. ഞാൻ ദുബായിലായിരുന്നു. ഫോട്ടോ കണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു.

നാട്ടിലേക്ക് വന്ന് നിക്കാ​ഹിന്റെ അഞ്ചാറ് ദിവസം മുമ്പ് അവരുടെ വീട്ടിലേക്ക് പോയി. കല്യാണത്തിന് ടെൻഷനായിരുന്നു. പുരുഷൻമാരെ പോലെ അഭിനയിക്കണം. ഫോട്ടോ​ഗ്രാഫർ അറിയുന്ന ആളായിരുന്നു. എടുക്കുന്ന പോസിൽ പെണ്ണുങ്ങളുടെ ബോഡിലാം​ഗ്വേജ് ഉണ്ടെങ്കിൽ അത് മാറ്റണേ എന്നൊക്കെ ഞാൻ പറഞ്ഞു. ഉപ്പ ഹാർട്ട് പേഷ്യന്റ് ആയിരുന്നു. ഉപ്പയുടെയും മറ്റും നിർബന്ധം കൊണ്ടാണ് വിവാഹം ചെയ്തതെന്നും ജാസി വ്യക്തമാക്കി.

അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിലും ജാസിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഞാൻ ഇങ്ങനെ ആയത് കൊണ്ടാണ് ആൾക്കാർ എന്നെ കുറ്റപ്പെടുത്തുന്നത്. ജാസിയെ എന്തെങ്കിലും പറഞ്ഞാൽ കുറച്ച് റീച്ച് കിട്ടും ലെെക്ക് കിട്ടും എന്ന് വിചാരിക്കുന്ന ആൾക്കാരാണ് എന്നെ കുറ്റപ്പെടുത്തുന്നത്. തന്നെ വല്ലാതെ വേദനിപ്പിച്ച് വ്യൂവേഴ്സിനെ കൂട്ടുന്ന ഒരാളുണ്ടെന്നും ജാസി പറഞ്ഞു.

കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ നിന്നും തനിക്കുണ്ടായ അനുഭവം ഏറെ വിഷമിപ്പിച്ചെന്നും ജാസി അന്ന് പറയുകയുണ്ടായി. സുഹൃത്തിനെ ഒരുക്കാൻ വേണ്ടിയാണ് ഞാൻ വന്നത്. സംഘാടകരിൽ നിന്നും വളര മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ജാസി അന്ന് വ്യക്തമാക്കി. എല്ലാ മതസ്ഥരും പോകുന്ന സ്ഥലമാണത്. നമ്മൾ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും ജാസി അന്ന് ചൂണ്ടിക്കാട്ടി. മതമെല്ലാം ഒന്നാണ്. അമ്പലത്തിൽ കയറിയാൽ എന്റെ ഈമാൻ പോകില്ലെന്നും ജാസി അന്ന് പറഞ്ഞു.

ട്രാൻസ് കമ്മ്യൂണിറ്റിയിൽ തനിക്ക് ശത്രുക്കളുണ്ടെന്നും ജാസി വ്യക്തമാക്കി. എനിക്ക് കമ്മ്യൂണിറ്റിയിൽ വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളൂ. ഒരാൾ ഉയർന്ന് വരുന്നത് ഇഷ്ടമല്ലാത്തവർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. ചിലർക്ക് സൗന്ദര്യം കൂടുതലായിരിക്കും. അവരോട് അസൂയ, അവരുടെ ഉയർച്ച കാണുമ്പോൾ ഫ്രസ്ട്രേഷൻ എന്നിവയൊക്കെ ഇവിടെയുണ്ട്. എന്നാൽ പണ്ട് ഇങ്ങനെയല്ലായിരുന്നെന്നും ജാസി പറയുന്നു. പണ്ട് ട്രാൻസ് സമൂഹത്തെ അറിയുന്ന സമയത്ത് മരിച്ച അനന്യ എന്റെ ക്ലോസ് ഫ്രണ്ടായിരുന്നു. ഒന്ന് ഒരുപാട് ട്രാൻസിനെ അറിയില്ല. അന്ന് അസൂയയോ കുശുമ്പോ പരസ്പരം ഇല്ലായിരുന്നു. അനന്യ ഞാൻ ഉയർന്ന് വരാൻ എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു.

ഒരുമിച്ച് ഫുഡ് കഴിക്കാൻ പുറത്ത് പോകുമായിരുന്നു. ഇപ്പോൾ അതല്ല. ഒരാളുടെ ഉയർച്ച മറ്റൊരാൾക്ക് ഇഷ്ടമല്ല. അനന്യ എന്റെ നല്ല ഫ്രണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ പറ്റുന്ന ഫ്രണ്ടായിരുന്നു. ലെെഫ് ഭയങ്കര ബോൾഡായി എടുത്ത വ്യക്തിയാണ് അനന്യ. ആ ആനന്യ ആത്മഹത്യ ചെയ്തെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ കണ്ട അനന്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.

എന്തിനാണ് അവളാ ചിന്തയിലേക്ക് പോയതെന്ന് അറിയില്ല. എന്ത് സംശയത്തിനും ഉത്തരുമുണ്ടായിരുന്ന വ്യക്തിയാണ് അനന്യ. എന്തെങ്കിലും പ്രശ്നമുണ്ടായി അവളെ വിളിച്ച് സംസാരിച്ചാൽ ആത്മവിശ്വാസം തരും. അനന്യ ആത്മഹത്യ ചെയ്തത് തനിക്ക് ഉൾക്കൊള്ളാനായില്ലെന്നും ജാസി പറയുന്നു. അനന്യക്ക് സർജറിയിൽ പിഴവുണ്ടായിരുന്നു. ഇൻഫെക്ഷനും ബ്ലീഡിം​ഗുമുണ്ടായിരുന്നു. 24 മണിക്കൂറും സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കേണ്ടി വന്നു. സർജറിയിലെ പിഴവ് കൊണ്ട് പറ്റിയതാണ്. അല്ലാതെ എല്ലാ ട്രാൻസിനും അങ്ങനെയില്ല. പക്ഷെ കെയർ ചെയ്തില്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാകും.

തന്നോട് സർജറി ചെയ്യേണ്ട എന്ന് പറഞ്ഞവരുണ്ടെന്നും ജാസി അന്ന് വ്യക്തമാക്കി. ഡൗൺ സർജറി ചെയ്യേണ്ടെന്ന് ചിലർ പറഞ്ഞു. ചില ആൾക്കാർ പറയുന്നത് ഡൗൺ ചെയ്താലാണ് പെൺകുട്ടികളെ പോലെ ബോഡി മാറൂയെന്നാണ്. പുരുഷന്റെ അവയവം എടുത്ത് കളയുമ്പോൾ തന്നെ ഫെിമിനിൻ ടച്ച് നന്നായി വരും. നമ്മൾ പറയുന്നതാണ് നമ്മുടെ ഐഡന്റിറ്റി. വെറുതെ ഒരു പുരുഷൻ വന്ന് സ്ത്രീയാണെന്ന് പറയില്ല. അവരുടെ മനസിൽ സ്ത്രീയാകാൻ ആ​ഗ്രഹമുള്ളത് കൊണ്ടാണ് അവർ ആ ഐഡന്റിറ്റിയിൽ മുന്നോട്ട് വരുന്നത്.

ഞാൻ പൂർണമായും സർജറി ചെയ്തി‌ട്ടില്ല. ട്രീറ്റ്മെന്റ് നടന്ന് കൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ വെച്ചായിരിക്കും സർജറി. എന്റെ സുഹൃത്ത് സർജറി അവിടെ വെച്ചാണ് നടന്നതെന്നും ജാസി വ്യക്തമാക്കി. ബി​ഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി വരാൻ താൽപര്യമുണ്ടെന്നും ജാസി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരോടും ഇടപഴകി സന്തോഷിപ്പിക്കാൻ കഴിയുന്ന ആളാണ് ഞാൻ. ബി​ഗ് ബോസിൽ വരണമെന്നത് വലിയ ആ​ഗ്രഹമാണ്.

എന്നാൽ ഇതുവരെ കോൾ വന്നിട്ടില്ലെന്നും ജാസി പറഞ്ഞു. ഫോട്ടോഷൂട്ടും ഷോർട്ട് ഫിലിമുകളും മറ്റുമായി ലെെം ലെെറ്റിൽ ജാസി ഇന്ന് സജീവമാണ്. മില്യൺ വ്യൂവേഴ്സ് ജാസിയുടെ വീഡിയോകൾക്ക് ലഭിക്കുന്നുണ്ട്. ഇൻഫ്ലുവൻസറുടെ ഫാഷൻ ചോയ്സുകളും മേക്കപ്പുമെല്ലാം ചർച്ചയാകാറുണ്ട്. ജാസിയുടെ ജനപ്രീതി കൂടി വരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X