റഷ്യക്കാരന്റെ വക ജാസ്മിന് ചുംബനം, കെട്ടിപിടിക്കുന്നത് വിഷയമാകുന്നത് നാട്ടിലാണല്ലോ; റഷ്യയിൽ നിന്ന് ജബ്രി കോമ്പോ

ഒരു വർഷം മുമ്പ് ബി​ഗ് ബോസ് ഹൗസിൽ വെച്ച് രൂപം കൊണ്ട സൗഹൃദം ഇപ്പോഴും അതിമനോഹരമായി നിലനിർത്തിക്കൊണ്ട് പോകുന്നവരാണ് ജാസ്മിൻ ജാഫറും ​ഗബ്രി ജോസും. യാത്രകൾ ഇഷ്ടപ്പെടുന്ന ​ഗബ്രിയുമായി സൗഹൃദം ആരംഭിച്ചശേഷം നിരവധി പുതിയ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യാൻ ജാസ്മിനും കഴിയുന്നുണ്ട്. ഹൗസിൽ നിന്നും പുറത്തിറങ്ങിയശേഷം ഇരുവരും മേഘാലയ അടക്കം നോർത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് ആദ്യം യാത്ര പോയത്.

ഇപ്പോൾ ഇന്റർനാഷണൽ ട്രിപ്പുകളാണ് ഇരുവരും ഏറെയും ചെയ്യുന്നത്. ​ഗബ്രി മുമ്പും നിരവധി ഇന്റർ‌നാഷണൽ ട്രിപ്പുകൾ നടത്തിയിട്ടുണ്ട്. എന്നാൽ അടുത്തിടെ നടത്തിയ തായ്ലന്റ് ട്രിപ്പായിരുന്നു ജാസ്മിന്റെ ആദ്യ ഇന്റർനാഷണൽ ട്രിപ്പ്. യാത്ര വ്ലോ​ഗുകൾ ഇരുവരും സ്വന്തം യുട്യൂബ് ചാനലുകളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Jasmin Jaffar    Gabri Jose

അത്തരത്തിൽ തന്റെ രണ്ടാമത്തെ ഇന്റർനാഷണൽ ട്രിപ്പിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ ജാഫർ. ഇത്തവണ ​ഗബ്രിയും ജാസ്മിനും അവധി ആഘോഷിക്കുന്നത് റഷ്യയിലാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും സൗഹൃദത്തിന്റെ ഒന്നാം വാർഷികം. ഫ്രണ്ട്ഷിപ്പ് ആനിവേഴ്സറി ആഘോഷിക്കാൻ കൂടിയാണ് ഇരുവരും ഇന്റർനാഷണൽ ട്രിപ്പ് തന്നെ പ്ലാൻ ചെയ്തത്.

എന്നാൽ‌ വളരെ നാളുകളുടെ പ്ലാനിങ്ങിനുശേഷം നടത്തിയ ട്രിപ്പ് അല്ലെന്നും എല്ലാം പെട്ടന്ന് തീരുമാനിച്ചതുകൊണ്ടാണ് അറിയിക്കാൻ കഴിയാതെ പോയതെന്നും പറയുകയാണ് ഇരുവരും. റഷ്യൻ ട്രിപ്പിനെ കുറിച്ച് മുൻകൂട്ടി പറയാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയാണ് ഇരുവരുടെയും റഷ്യയിൽ നിന്നുള്ള ആദ്യ വ്ലോ​ഗ് ആരംഭിക്കുന്നത്. എന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി കണ്ട് ഇതിനോടകം പല ചർച്ചകളും യുട്യൂബിൽ അടക്കം നടക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

എങ്ങോട്ടാണ് യാത്ര എന്ന കാര്യത്തിൽ ​ഗബ്രി എപ്പോഴും സർപ്രൈസ് സൂക്ഷിക്കുന്നുവെന്നൊക്കെ പലർക്കും പരാതിയുള്ളതായും കണ്ടു. എന്നാൽ സർപ്രൈസാക്കാൻ വേണ്ടി പറയാതെ ഇരുന്നതല്ല. റഷ്യൻ ട്രിപ്പ് പെട്ടന്ന് പ്ലാൻ ചെയ്ത ഒന്നായിരുന്നു. അതുകൊണ്ട് തന്നെ ഒന്നിനും സമയം കിട്ടിയില്ലെന്നും പറഞ്ഞാണ് ​ഗബ്രി വീഡിയോ ആരംഭിച്ചത്. പുറത്ത് നല്ല തണുപ്പുണ്ടെന്നും മഞ്ഞ് വീഴുന്നത് കാണാനുള്ള അതിയായ ആ​ഗ്രഹത്തിന്റെ പുറത്താണ് റഷ്യയ്ക്ക് ട്രിപ്പ് വന്നത്.

പക്ഷെ മഞ്ഞൊക്കെ മൂന്ന് ദിവസം മുമ്പ് ഉരുകി തീർന്നുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നാണ് ജാസ്മിൻ പറഞ്ഞത്. ട്രിപ്പ് എന്നതിലുപരി ചില പരിപാടികളുടെ ഭാ​ഗമായി കൂടിയാണ് റഷ്യയിൽ എത്തിയതെന്നും അത് വൈകാതെ എല്ലാവരെയും അറിയിക്കുമെന്നും ജാസ്മിൻ പറഞ്ഞു. മോസ്കോയിലെ റെഡ് സ്ക്വയർ സന്ദർശിക്കാനാണ് ഇരുവരും ആദ്യം പോയത്.

Jasmin Jaffar    Gabri Jose

റഷ്യയിൽ വന്നശേഷം ഭയങ്കര സന്തോഷം തോന്നുന്നു. ഞാനും ​ഗബ്രിയും കണ്ട് മുട്ടിയിട്ടും മിണ്ടിയിട്ടും കൃത്യം ഒരു വർഷം കഴിഞ്ഞു എന്നാണ് ജാസ്മിൻ പറഞ്ഞത്. ശേഷം തന്നെ ഇത്രയും നാൾ സഹിച്ചതിനുള്ള അഭിനന്ദനങ്ങളും ഇരുവരും പരസ്പരം നേർന്നു. റെഡ് സ്ക്വയർ സന്ദർശിക്കാൻ പോയപ്പോഴുണ്ടായ ഒരു രസകരമായ സംഭവവും ഇരുവരും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

അവിടുത്തെ ജീവനക്കാരിലൊരാൾ വന്ന് ജാസ്മിൻ വളരെ സുന്ദരിയാണെന്ന് പറയുകയും ആലിം​ഗനം ചെയ്യുകയും കയ്യിൽ ചുംബിക്കുകയും ചെയ്തിരുന്നു. എന്നാൽ ​ഗബ്രിയെ കോംപ്ലിമെന്റ് ചെയ്യുകയോ ആലിം​ഗനം ചെയ്യുകയോ ചെയ്തില്ല. പരിചയമില്ലാത്തൊരാൾ ഇത്തരത്തിൽ പെരുമാറുന്നത് ജാസ്മിന് ആദ്യത്തെ അനുഭവമാണ്. അതുകൊണ്ട് തന്നെ എല്ലാം ഉൾക്കൊള്ളാൻ ജാസ്മിന് അൽപ്പം സമയം എടുത്തു.

കെട്ടിപിടിക്കുന്നത് വിഷയമാകുന്നത് നമ്മുടെ നാട്ടിലാണല്ലോ ഇവിടെ ഇതൊക്കെ കോമൺ ആയ ഒന്നാണല്ലോയെന്നും ജാസ്മിൻ വീഡിയോയിൽ പറഞ്ഞു. തനിക്ക് ഷേക്ക് ഹാന്റ് പോലും ആ ജീവനക്കാരൻ തന്നില്ലെന്ന പരിഭവം ​ഗബ്രി പറയുന്നതും വീഡിയോയിൽ കേൾക്കാം. മോഡേൺ ഡ്രസ്സിങിൽ‌ ജാസ്മിൻ സുന്ദരിയാണെന്നും റഷ്യക്കാരന് പോലും ക്രഷ് അടിച്ചുപോകുമെന്നുമാണ് കമന്റുകൾ.

റഷ്യയിലെ പെൺകുട്ടികൾ അതീവ സുന്ദരികളാണെന്നും ഇവരെ കണ്ടിട്ടാണ് ഇന്ത്യയിൽ സ്ത്രീകൾ ലിപ് ഫില്ലിങ്ങ് ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞു. നന്നായി വസ്ത്രം ധരിച്ച് ഒരുങ്ങി നടക്കുന്ന പെൺകുട്ടികളെ തനിക്ക് ഇഷ്ടമാണെന്ന് ​ഗബ്രിയും പറഞ്ഞു. ഇരുവരുടെയും പുതിയ ട്രവൽ‌ വ്ലോ​ഗ് വീഡിയോ വൈറലായതോടെ ജാസ്മിൻ ഭാ​ഗ്യവതിയാണെന്നും കമന്റുകളുണ്ട്.

യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ യഥാർത്ഥത്തിൽ സന്തോഷിക്കുമ്പോൾ നെഗറ്റീവ് ആളുകളെ ജാസ്മിൻ അവഗണിച്ച് നിങ്ങളുടെ സന്തോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ജാസ്മിനെ വെറുക്കുന്നവർ ഇപ്പോഴും മൊബൈലിൽ കുത്തി വീട്ടിലിരിക്കുന്നു ജാസ്മിൻ ഇപ്പോൾ റഷ്യ ആസ്വദിക്കുന്നു, ബിഗ് ബോസ് ജാസ്മിന്റെ ലൈഫ് തന്നെ മാറ്റി. ​​ഗബ്രിയോടാണ് നന്ദി പറയാനുള്ളത്, ഒരു കണക്കിന് നോക്കിയാൽ ജാസ്മിൻ നീ ലക്കിയാണ്. വെറുതെ റൂമിൽ അടച്ചുപൂട്ടി കിച്ചണിലെ പണിയും എടുത്ത് ദിവസം തീർക്കുന്നവർക്ക് അറിയാം ജാസ്മിൻ ജീവിതം ആസ്വദിക്കുന്നത് കാണുമ്പോഴുള്ള സന്തോഷം.

ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ ജീവിച്ചിട്ട് ഇപ്പോൾ എന്താ കണ്ടത്?, ആസ്വദിച്ചത് എന്നൊരു തോന്നലാണ്, ജീവിതകാലം മുഴുവൻ ഒരുമിച്ച് ഉണ്ടാകാൻ രണ്ടുപേർക്കും കഴിയട്ടേ... കണ്ണ് തട്ടാതിരിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ബി​ഗ് ബോസ് ഷോ അവസാനിച്ച് കഴിയുമ്പോൾ ജാസ്മിനും ​ഗബ്രിയും സൗഹൃ​ദം അവസാനിപ്പിച്ച് വേർപിരിയുമെന്നായിരുന്നു ഏറെയും പ്രവചനങ്ങൾ.

എന്നാൽ സംഭവിച്ചതെല്ലാം നേരെ തിരിച്ചുള്ള കാര്യങ്ങളാണ്. ഇപ്പോൾ ജാസ്മിന് ഏറ്റവും കൂടുതൽ പിന്തുണ നൽകി ഒപ്പം നിൽക്കുന്നത് ​ഗബ്രിയാണ്. ഹൗസിലായിരുന്നപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ ഹേറ്റ് ലഭിച്ചിരുന്ന കോമ്പോയായിരുന്നു ജാസ്മിൻ‌-​ഗബ്രി കോമ്പോ. അതിന് കാരണം ഇരുവരും തമ്മിൽ പ്രണയമാണെന്ന് നടിച്ച് പ്രേക്ഷകരെ കബിളിപ്പിക്കാൻ നോക്കുന്നുവെന്നതായിരുന്നു.

മാത്രമല്ല ബി​ഗ് ബോസ് ഹൗസിലേക്ക് പോകും മുമ്പ് മറ്റൊരാളുമായി ജാസ്മിന്റെ വിവാഹം ഉറപ്പിച്ച് വെച്ചിരുന്നു എന്ന വാർത്തകളും ഇതേ സമയത്താണ് പുറത്ത് വന്നത്. ജാസ്മിൻ ഷോയിൽ ആയിരിക്കുമ്പോൾ തന്നെ ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം കണ്ട് വിവാഹ​ത്തിൽ നിന്നും പിന്മാറിയിരുന്നു. സൗഹൃദമാണോ പ്രണയമാണോ എന്നതിൽ ജാസ്മിനും ​ഗബ്രിയും മറുപടി നൽകാതെ വന്നപ്പോൾ‌ അവതാരകൻ മോഹൻലാൽ തന്നെ ഒരിക്കൽ ഈ വിഷയത്തിൽ ഇരുവരോടും സംസാരിച്ചിരുന്നു.

അന്ന് ഏത് തരത്തിലുള്ള റിലേഷനാണെന്നതിൽ തങ്ങൾക്കിടയിൽ ക്ലാരിറ്റി കുറവുണ്ടെന്നാണ് ഇരുവരും പറഞ്ഞത്. ക്ലാരിറ്റി ഇല്ലായ്മയാണ് ഞങ്ങളുടെ ക്ലാരിറ്റി എന്ന് ഇരുവരും പറഞ്ഞത് അന്ന് വലിയ രീതിയിൽ ട്രോളാവുകയും ചെയ്തിരുന്നു. ശേഷം ഇരുവരും അടുത്തിടെ തങ്ങൾ‌ക്കിടയിലുള്ളത് സൗഹ‍ൃദം മാത്രമാണെന്ന് വ്യക്തമാക്കി എത്തിയിരുന്നു. ഫ്രണ്ട്ഷിപ്പുണ്ട്. അതാണ് ഞങ്ങൾ‌ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. റിലേഷൻഷിപ്പിലേക്ക് ആ ബോണ്ടിനെ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. പ്രണയം ഞങ്ങൾക്ക് രണ്ടുപേർക്കും പ്രാക്ടിക്കലല്ല.

ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പോരാത്തതിന് ഞങ്ങൾ സെയിം ക്യാരക്ടറുമാണ്. അതിനാൽ റിലേഷൻഷിപ്പുമായി മുന്നോട്ട് പോകാനാവില്ല. ഞങ്ങൾക്ക് ഫാമിലി വളരെ ഇംപോർട്ടന്റാണ്. അവരെ വിഷമിപ്പിക്കാൻ കഴിയില്ല. ഇപ്പോഴുള്ള സ്നേഹവും കരുതലും ഇഷ്ടമുള്ളയാളെന്ന രീതിയിലാണ്. ഞങ്ങൾ തമ്മിൽ‌ വളരെ സ്പെഷ്യലായ ഡീപ്പായ ഫ്രണ്ട്ഷിപ്പാണുള്ളത്. ബൗണ്ടറി ഞങ്ങൾക്ക് അറിയാം അത് കടന്ന് പോകില്ല. നിങ്ങളെ ഞങ്ങൾ വിഷമിപ്പിക്കില്ലെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ഇരുവരും അടുത്തിടെ പറഞ്ഞത്.

Read more about: Jasmin Jaffar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X