'കൂടെ നടന്നാലും മാറി നടന്നാലും ​​ഗബ്രി മുഖം വീർപ്പിക്കും... ചിലപ്പോൾ ദേഷ്യം വരും'; ആ​ഗ്രഹം സഫലമായിയെന്ന് ജബ്രി

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥികളായി എത്തി സൗഹൃദത്തിലായവരാണ് നടനായ ​ഗബ്രി ജോസും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫറും. ഇരുവരും ബി​ഗ് ബോസിലായിരുന്നപ്പോൾ കോമ്പോയായാണ് ഹൗസിൽ നിന്നതും നിലപാടുകൾ പറഞ്ഞതും ​ഗെയിം കളിച്ചതുമെല്ലാം. എന്നാൽ അന്ന് ഇരുവർക്കും ലഭിച്ചതേറെയും വിമർശനമായിരുന്നു. അതിന് കാരണം വിവാ​ഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ​ഗബ്രിയുമായി അടുത്ത് ഇടപഴകുന്നു, ക്ലാരിറ്റി ഇല്ലാത്ത റിലേഷൻഷിപ്പുമായി മുന്നോട്ട് പോകുന്നുവെന്നതായിരുന്നു. ​

ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ജാസ്മിന് വിമർശകർ കൂടിയതിനാൽ ഷോ ​ഗ്രാന്റ് ഫിനാലെയിൽ എത്തിയപ്പോൾ വോട്ട് കുറ‍ഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ​ജാസ്മിനുമായി ​ഗബ്രി അടുത്തപ്പോൾ ഇരുവരും ഹൗസിൽ നിലനിൽക്കാൻ വേണ്ടി ലവ് കോമ്പോ കളിക്കുകയാണെന്നും ആക്ഷേപമുണ്ടായിരുന്നു.

Jasmin Jaffer Golden Temple

ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ രണ്ടുപേരും രണ്ട് വഴിക്ക് പോകുമെന്നും ഒരു വിഭാ​ഗം ബി​ഗ് ബോസ് ഷോ ആരാധകർ പ്രവചിച്ചിരുന്നു. എന്നാൽ സംഭവിച്ചതെല്ലാം മറിച്ചായിരുന്നു. ജാസ്മിനെ സൈബർ ആക്രമണത്തിന് വിട്ടുകൊടുക്കാതെ ഏറ്റവും നല്ല സുഹൃത്തായി ​ഗബ്രി ഹൗസിൽ ഉള്ളതുപോലെ തന്നെ പുറത്തും നിലകൊള്ളുന്നുണ്ട്.

ജാസ്മിൻ മാത്രമല്ല ഇപ്പോൾ ​ഗബ്രിയും ഒരു കുട്ടി യുട്യൂബറാണ്. ചാനൽ തുടങ്ങി വളരെ വൈകാതെ തന്നെ ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനേയും ​ഗബ്രി സ്വന്തമാക്കി കഴിഞ്ഞു. ബി​ഗ് ബോസ് ഷോയ്ക്കുശേഷം ലൈം ലൈറ്റിൽ സജീവമായതിനാൽ ജാസ്മിൻ ഇപ്പോൾ സ്വന്തം നാട്ടിൽ നിന്നും മാറി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് താമസം. മാത്രമല്ല ​​ഗബ്രിക്കൊപ്പം നിരന്തരമായി യാത്രകളും നടത്തുന്നുണ്ട്.

അത്തരത്തിൽ ഇരുവരും ഇപ്പോഴൊരു യാത്രയിലാണ്. പഞ്ചാബിലാണ് ഇരുവരും ഉള്ളത്. ​​ഗബ്രിയുടെ സുഹൃത്തിന്റെ വിവാ​ഹ​മാണ് ഈ വരുന്ന ആറാം തിയ്യതി. ജയ്പൂരിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. അതിൽ പങ്കെടുക്കാനായി പോകുന്ന യാത്രയിൽ ജാസ്മിനേയും ​ഗബ്രി ഒപ്പം കൂട്ടിയതാണ്. ലോക പ്രശസ്തമായ ​സുവർണ്ണക്ഷേത്രം സന്ദർശിക്കണമെന്നത് ​ഗബ്രിയുടെ വളരെ വർഷങ്ങളായുള്ള ആ​ഗ്രഹങ്ങളിൽ ഒന്നായിരുന്നു.

ആ ആ​ഗ്രഹം സഫലമാക്കുന്നതിനായി ജയ്പൂർ യാത്ര മധ്യേ ഇരുവരും അമൃത്സറിൽ ഇറങ്ങി. സുവർണ്ണക്ഷേത്രവും അതിന് അടുത്തായി സ്ഥിതി ചെയ്യുന്ന ജാലിയൻ വാലാബാ​ഗ് സ്മാരകവും സന്ദർശിച്ചതിന്റെ വിശേഷങ്ങളാണ് ജാസ്മിന്റെ ചാനലിലൂടെ പുറത്ത് വിട്ട പുതിയ വ്ലോ​ഗ് വീഡിയോയിൽ ഇരുവരും പങ്കുവെച്ചിരിക്കുന്നത്. സുവർണ്ണക്ഷേത്രത്തിന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് ഇരുവരും താമസിച്ചത്.

Jasmin Jaffer Golden Temple

സുവർണ്ണക്ഷേത്രവും പരിസരവും എപ്പോഴും മഞ്ഞ് മൂടി കിടക്കുന്ന പ്രതീതിയാണെന്ന് അത് മഞ്ഞല്ല പൊല്യൂഷനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ഇരുവരും വീഡിയോയിൽ പറ‍ഞ്ഞു. സുവർണ്ണക്ഷേത്രം സന്ദർശിച്ചത് വളരെ നല്ലൊരു അനുഭവമായി തോന്നിയെന്നാണ് ഇരുവരും പറഞ്ഞത്. അതിനിടയിൽ ​​​ഗബ്രിക്കൊപ്പമുള്ള യാത്രയിലെ ചില രസകരമായ കാര്യങ്ങളും ജാസ്മിൻ പങ്കുവെച്ചു.

സുവർണ്ണക്ഷേത്രം പ്രശസ്തമായ ടൂറിസ്റ്റ് പ്ലെയ്സ് ആയതുകൊണ്ട് തന്നെ നല്ല തിരക്കുണ്ടായിരുന്നു. താൻ ​ഗബ്രിയുടെ സമീപത്ത് നിന്ന് മാറി പോകുന്നുവെന്ന് തോന്നുമ്പോൾ ​ഗബ്രി വഴക്ക് പറയുമെന്നും എന്നാൽ അടുത്ത് ചേർന്ന് നടന്നാൽ ആളുകൾ ശ്രദ്ധിക്കുന്നുവെന്ന് പറഞ്ഞ് അപ്പോഴും വഴക്ക് പറയുകയും മുഖം വീർപ്പിക്കുകയും ചെയ്യുമെന്നും ജാസ്മിൻ പറയുന്നു.

​ഗബ്രിയുടെ പെരുമാറ്റം കാണുമ്പോൾ തനിക്ക് ചിലപ്പോഴൊക്കെ ദേഷ്യം വരുമെന്നും ജാസ്മിൻ പറയുന്നു. ​വെളുത്ത ചുരിദാറിൽ അതീവ സുന്ദരിയായാണ് വീഡിയോയിൽ ജാസ്മിൻ പ്രത്യക്ഷപ്പെട്ടത്. വെളുത്ത നിറത്തിലുള്ള കുർത്ത ഷർട്ടായിരുന്നു ​ഗബ്രിയുടെ വേഷം. അടുത്തിടെ ഇരുവരും മേഘാലയ ട്രിപ്പ് നടത്തിയതും വൈറലായിരുന്നു. ​ഗബ്രിക്കൊപ്പം കൂടിയതോടെയാണ് ജാസ്മിൻ നീണ്ട യാത്രകൾ ചെയ്ത് തുടങ്ങിയത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X