അനുപമ പരമേശ്വരനെ നിരാശപ്പെടുത്തി ബുംറ! ട്വിറ്ററില്‍ താരത്തെ അണ്‍ഫോളോ ചെയ്തു! കാരണം?

Recommended Video

ബൂംറ എന്തിന് അനുപമയെ കൈവിട്ടു | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുപമ പരമേശ്വരന്‍. ആദ്യ സിനിമയിലൂടെ തന്നെ ഈ നായികയെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്‍സ്റ്റഗ്രാമിലെ മിന്നും താരങ്ങളിലൊരാള്‍ കൂടിയാണ് അനുപമ. ലേറ്റസ്റ്റ് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ചാണ് താരം എത്താറുള്ളത്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നണിയിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. മേരിയുടെ പുതിയ റോളിനെക്കുറിച്ച് അറിഞ്ഞ ആരാധകരും സന്തോഷത്തിലായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അനുപമ തുടക്കം കുറിച്ചത്. മേരി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ചുരുണ്ട മുടിയിഴകളായിരുന്നു അനുപമയുടെ പ്രത്യേകത.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം. ജീവിതത്തില്‍ പ്രേമമെന്ന സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് വീടിന് പ്രേമമെന്ന പേര് നല്‍കിയതും. ജീവിതത്തില്‍ ഏത് തരത്തിലുള്ള പ്രതിസന്ധി വന്നാലും അത് നേരിടാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താരം മുന്നേറുന്നത്. വിവാദങ്ങളും വിമര്‍ശനവുമൊക്കെ താരത്തെ വിടാതെ പിന്തുടരാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ ചില്ലറ പൊല്ലാപ്പുകളല്ല താരത്തിന് നേരിടേണ്ടി വന്നത്. ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും അനുപമയും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു അടുത്തിടെ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്തതിന് പിന്നാലെയായാണ് ഇത്തരത്തിലുള്ള കിംവദന്തികള്‍ പ്രചരിച്ചത്. ബുംറ ഫോളോ ചെയ്യുന്ന നായികയെന്ന നിലയിലായിരുന്നു പലരും അനുപമയെ വിശേഷിപ്പിച്ചത്. ബുംറയുടെ ലിസ്റ്റില്‍ അനുപമയില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബുംറ അണ്‍ഫോളോ ചെയ്തു?

ബുംറ അണ്‍ഫോളോ ചെയ്തു?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാന താരങ്ങളിലൊരാളായ ജസ്പ്രീത് ബുംറ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സയമാമിത്. ലോകകപ്പ് നടക്കുന്നതിനാല്‍ ഇതുവരെയുള്ള ഇന്ത്യന്‍ കുതിപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനവും എടുത്ത് പറയേണ്ടത് തന്നെയാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ടല്ലാതെ അദ്ദേഹം ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പ്രേമത്തിലെ മേരിയെ ട്വിറ്ററില്‍ ബുംറ ഫോളോ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയായിരുന്നു ചര്‍ച്ചകള്‍ തുടങ്ങിയത്. ക്രിക്കറ്റ് താരങ്ങളെ ഫോളോ ചെയ്യുന്ന അദ്ദേഹത്തിന്റെ ലിസ്റ്റിലെ സിനിമാക്കാരിയായിരുന്നു അനുപമ. 25 പേരെയാണ് അദ്ദേഹം ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ഇവരിലൊരാളായിരുന്നു അനുപമ. എന്നാല്‍ ആ ലിസ്റ്റില്‍ ഇപ്പോള്‍ താരമില്ലെന്നും 24 പേരാണ് അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളതെന്നുമുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്.

 അടുത്ത സുഹൃത്തുക്കള്‍

അടുത്ത സുഹൃത്തുക്കള്‍

ബുംറയും അനുപമയും പരസ്പരം ഫോളോ ചെയ്തതിന് പിന്നാലെയായാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച അനുപമയുടെ മനസ്സ് കവര്‍ന്ന നായകനെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. താനും ബുംറയും പ്രണയത്തിലല്ലെന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കളാമെന്നുമായിരുന്നു അനുപമ പറഞ്ഞത്. ഈ സംഭവം കഴിഞ്ഞതിന് പിന്നാലെയായാണ് ബുംറ അനുപമയെ അണ്‍ഫോളോ ചെയ്തത്.

ലൈക്കും കമന്റുകളും

ലൈക്കും കമന്റുകളും

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരമാണ് അനുപമ പരമേശ്വരന്‍. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. അനുപമയുടെ ട്വീറ്റുകള്‍ ബുംറ ലൈക്ക് ചെയ്തിരുന്നു. ബുംറയുടെ ട്വീറ്റുകള്‍ക്ക് അനുപമയും ലൈക്കും കമന്റുകളും നല്‍കാറുണ്ടായിരുന്നു. 25 പേരുള്ള ലിസ്റ്റില്‍ നിന്നും താരം പുറത്തായിരിക്കുകയാണ് ഇപ്പോള്‍. 24 പേരെയാണ് അദ്ദേഹം ഇപ്പോള്‍ ഫോളോ ചെയ്യുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ബുംറ ഇപ്പോള്‍. തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് അനുപമ. ഈ വിശയത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സംവിധാനത്തിലും താല്‍പര്യം

സംവിധാനത്തിലും താല്‍പര്യം

അഭിനേത്രിയായി മുന്നേറുന്നതിനോടൊപ്പം സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന്അനുപമ അടുത്തിടെയാണ് വ്യക്തമാക്കിയത്. അധികം വൈകാതെ തന്നെ താരം സംവിധാനം ചെയ്യുന്ന സിനിമ ഇറങ്ങിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. സംവിധാനത്തിലേക്ക് കടക്കുന്നതിന് മുന്‍പ് സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് താരം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ഈ അരങ്ങേറ്റം.

അന്യഭാഷയിലും താരം

അന്യഭാഷയിലും താരം

മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് അന്യഭാഷയിലേക്ക് പോയവരുടെ അതേ പാത പിന്തുടര്‍ന്നാണ് അനുപമയും മുന്നേറിയത്. മികച്ച അവസരങ്ങള്‍ ലഭിച്ചപ്പോള്‍ താരം മലയാളത്തെ തിരസ്‌കരിച്ചോയെന്നാണ് പലരും ചോദിച്ചത്. അന്യഭാഷയാവട്ടെ താരത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പരിധിവിട്ട ഗ്ലാമര്‍ പ്രദര്‍ശനത്തിന് തന്നെക്കിട്ടില്ലെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടയിലും ഈ നിലപാട് താരം പിന്തുടര്‍ന്നിരുന്നു. ബിക്കിനി വേഷമിടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അനുപമയുടെ നിലപാടിന് കൈയ്യടിയുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X