മകനെ ഓര്‍ത്ത് ജയസൂര്യയ്ക്ക് എന്നും അഭിമാനിക്കാം, അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്യചിത്രം പുറത്ത്
ഇന്ന് എല്ലാവരും ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. ഓരോ അച്ഛന്മാര്‍ക്കും മക്കളുടെ വക ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. നടന്‍ ജയസൂര്യയ്ക്ക് ഇന്നത്തെ ദിവസം അഭിമാനത്തിന്റേത് കൂടിയാണ്. ജയസൂര്യയുടെ മകന്‍ അദ്വൈത് അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിച്ചിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ ക്യാപ്റ്റ്ന്‍ എന്ന സിനിമയില്‍ ജയസൂര്യയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചത് അദ്വൈത് ആയിരുന്നു.
അതിന് മുന്‍പ് സ്വന്തമായി ഹ്രസ്യചിത്രം അദ്വൈത് സംവിധാനം ചെയ്തിരുന്നു. സംവിധാനത്തിനൊപ്പം ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും താരപുത്രന്‍ തന്നെയായിരുന്നു. ഇപ്പോഴിത അദ്വൈത് ജയസൂര്യ സ്വന്തമായി സംവിധാനവു എഡിറ്റിംഗും ചെയ്ത് മറ്റൊരു ഹ്രസ്യചിത്രം കൂടി പുറത്തെത്തിച്ചിരിക്കുന്നു. കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയസൂര്യയും സംവിധായകന്‍ രഞ്ജിത് ശങ്കറും ചേര്‍ന്നായിരുന്നു പുറത്ത് വിട്ടത്.

ഇന്ന് ഫാദേഴ്‌സ് ഡേ യില്‍ തന്നെ മോന്‍ എഡിറ്റ് ചെയ്ത് സംവിധാനം ചെയ്ത പുതിയ ഷോര്‍ട്ട് ഫിലിം എനിക്ക് ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം... നിങ്ങള്‍ക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു. 'COLORFUL HANDS ' എന്നുമാണ് ചിത്രം ലോഞ്ച് ചെയ്ത കൊണ്ട് ജയസൂര്യ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.
ശുചിത്വമില്ലായ്മ കൊണ്ട് പകര്‍ച്ചവ്യാധി പിടിപ്പെട്ട് മരിക്കുന്ന കുട്ടിയുടെ കഥയാണ് അദ്വൈത് തന്റെ ചിത്രത്തിലൂടെ പറയുന്നത്. ജയസൂര്യ, ഭാര്യ സരിത, മകള്‍ വേദ എന്നിവര്‍ ചേര്‍ന്നാണ് അദ്വൈതിന്റെ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമൂട് എന്നിവരാണ് അദ്വൈതിനൊപ്പം മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications