ലഭിച്ചതെല്ലാം പരിഹാസങ്ങളും കുറ്റപ്പെടുത്തലും, ഇന്ന് അംബാനി കുടുംബത്തില്‍ അതിഥി, അറ്റ്ലിയുടെ വളർച്ച ഇങ്ങനെ!

ഷാരൂഖ് ഖാൻ സിനിമ ജവാൻ റിലീസിന് ശേഷം ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെടുന്ന പേരാണ് സംവിധായകൻ അറ്റ്ലിയുടേത്. വെറും അ‍ഞ്ച് സിനിമകൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള അറ്റ്ലി ഷാരൂഖിനെ വെച്ച് ബി​ഗ് ബജറ്റ് സിനിമ ചെയ്യാൻ പോകുന്നുവെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ ആരാധകർ അത്ഭുതപ്പെട്ടു.

ഇത് എങ്ങനെ സാധ്യമാകും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ​ഗോഡ്ഫാദർമാരില്ലാതെ സിനിമയിലെത്തിയാണ് തമിഴിലെ മുൻനിര സംവിധായകരുടെ ലിസ്റ്റിൽ മുപ്പത്തിയേഴുകാരൻ അറ്റ്ലി ഇടം പിടിച്ചത്.

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍‌ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍ എത്തി കഴിഞ്ഞു. 18 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്. അറ്റ്ലിയുടെ സിനിമാ ജീവിതത്തിലെ തന്നെ ആദ്യത്തെ 1000 കോടി ബോക്സ് ഓഫീസ് കലക്ഷൻ നേടിയ സിനിമയാണ് ജവാൻ. അസിസ്റ്റന്റ് ഡയറക്ടറായാണ് അറ്റ്ലി സിനിമയിലേക്ക് എത്തിയത്.

Atlee

പതിമൂന്ന് വർഷത്തെ സിനിമാ ജീവിതം കൊണ്ട് അറ്റ്ലിക്കുണ്ടായ വളർച്ച അവിശ്വസനീയമാണ്. അതിന് പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ അറ്റ്ലിക്ക് പറയാനുണ്ട്. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പരിഹസിക്ക​പ്പെടുന്ന ഒരു സംവിധായകനാണ് അറ്റ്ലി.

ഓരോ അറ്റ്ലി സിനിമകൾ പുറത്തുവരുമ്പോഴും അയാളുടെ നിറത്തിനെ ചൊല്ലിവരെ പരിഹാസങ്ങൾ വരാറുണ്ട്. ശങ്കർ എന്ന ഒരു വന്മരത്തിന്റെ ശിഷ്യനായി സിനിമാ ലോകത്ത് എത്തിയ അറ്റ്ലി ഇതുവരെ അഞ്ച് സിനിമകളാണ് സംവിധാനം ചെയ്‍തത്. ഇതിൽ ഒരു സിനിമ പോലും പരാജയമായിട്ടില്ല.

അറ്റ്ലിയുടെ ആദ്യ സംവിധാന സംരംഭമായ രാജാറാണി എന്ന സിനിമയാണ് നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ ആകുവാൻ സഹായിച്ച സിനിമകളിൽ ഒരെണ്ണം. നിറത്തിന്റെ പേരിൽ മാത്രമല്ല തിരക്കഥകൾ കോപ്പിയടിയാണെന്ന പേരിലും അറ്റ്ലി വിമർശിക്കപ്പെടാറുണ്ട്.

രാജാറാണി എന്ന സിനിമ മണിരത്‌നത്തിന്റെ മൗനരാഗം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പകര്‍പ്പാണെന്നും തെറി എന്ന സിനിമ ശത്രിയന്‍ എന്ന ചിത്രത്തിന്റെയും മെര്‍സല്‍ അപൂര്‍വ്വ സകോതരങ്ങള്‍ എന്ന ചിത്രത്തിന്റെയും കോപ്പിയടിയാണെന്നാണ് ആളുകൾ ആരോപിച്ചത്. ഷാരൂഖ് ഖാന്റെ ചക് തേ ഇന്ത്യ എന്ന സിനിമയുടെ അണ്‍ ഒഫിഷ്യല്‍ റീമേക്കാണ് ബിഗില്‍ എന്ന ആരോപണവും ഉണ്ടായിരുന്നു. ഇതുവരെ അറ്റ്ലി ചെയ്ത വിജയ് സിനിമകൾ സംയോജിപ്പിച്ചതാണ് ജവാൻ എന്നും വിമർശനമുണ്ടായിരുന്നു.

Atlee

നൻപൻ സിനിമയുടെ സെറ്റിൽ വെച്ചാണ് വിജയിയുമായുള്ള സൗഹൃദം അറ്റ്ലിക്കുണ്ടാകുന്നത്. താൻ ഒരു കടുത്ത ദളപതി ആരാധകനാണെന്നത് അറ്റ്ലി മടിയില്ലാതെ പറയാറുണ്ട്. 2019 ല്‍ ചെന്നൈ സൂപ്പര്‍ കിങ് വേഴ്‌സസ് കൊല്‍ക്കത്ത കിങ് റൈഡേഴ്‌സ് മാച്ചിന് ഇടയിലാണ് അറ്റ്‌ലി ഷാരൂഖ് ഖാനെ പരിചയപ്പെടുന്നതും ജവാന്‍ എന്ന ചിത്രത്തിന് തുടക്കം കുറിക്കുന്നതും.

ജവാൻ ഓഡിയോ ലോഞ്ചിന് എത്തിയപ്പോൾ ഷാരൂഖിന്റെ മന്നത്തിന് മുമ്പിൽ പോയി ​ഗേറ്റ് തുറക്കുന്നതും കാത്ത് നിന്നതിനെ കുറിച്ചെല്ലാം അറ്റ്ലി സംസാരിച്ചിരുന്നു. ബോളിവുഡിലേക്ക് ചുവടുറപ്പിച്ചതോടെ പുത്തൻ പടികൾ കയറുകയാണ് അറ്റ്ലി.

അടുത്തിടെ അംബാനി കുടുംബം സംഘടിപ്പിച്ച ഗണേശോത്സവത്തിന് അതിഥികളായി ക്ഷണിക്കപ്പെട്ട് എത്തിയവരിൽ അറ്റ്ലിയും ഭാര്യ പ്രിയയും ഉണ്ടായിരുന്നു. നയൻതാര, വിഘ്നേഷ് ശിവൻ, രശ്മിക മന്ദാന തുടങ്ങി ചുരുക്കം ചില സൗത്ത് ഇന്ത്യൻ സെലിബ്രിറ്റികളെ മാത്രമായിരുന്നു അംബാനി ക്ഷണിച്ചിരുന്നത്. സ്വപ്നങ്ങൾ നേടാൻ കഠിനമായ പരിശ്രമം ഉണ്ടായാൽ വിജയം ലഭിക്കുമെന്നതിന് അറ്റ്ലിയുടെ ജീവിതം തന്നെയാണ് ഏറ്റവും തെളിവ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അറ്റ്ലിക്ക് മകൻ പിറന്നത്.

More from Filmibeat

Read more about: atlee
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X