For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നെ വിഷമിപ്പിക്കാൻ അവൾ അത് അവിടെ വെച്ചിട്ടുണ്ട്, ഞാൻ‌ തെറ്റിയാലും അവൾ തെറ്റില്ല'; ഭാര്യയെ കുറിച്ച് ബേസിൽ!

  |

  ‌മലയാളി സിനിമാ പ്രേമികൾക്ക് ഏറെ പ്രതീക്ഷയുള്ള സംവിധായകനാണ് ബേസിൽ ജോസഫ്. ഇതുവരെ ബേസിൽ സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു.

  നടൻ, സംവിധായകൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ ശോഭിക്കുന്ന വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിൽ എത്തിയശേഷമാണ് ബേസിൽ സ്വതന്ത്ര സംവിധായകനായത്. അജു വർ ഗീസ് വഴിയാണ് ബേസിൽ വിനീത് ശ്രീനിവാസനിലേക്ക് എത്തിയത്.

  Also Read: 'മൂത്തമകളുടെ വിവാഹം 21ആം വയസിൽ‌ കഴിഞ്ഞു, അനുവിന്റേത് നീണ്ട് പോകുന്നതിൽ സങ്കടമുണ്ട്'; അനുവിനെ കുറിച്ച് അച്ഛൻ!

  എഞ്ചിനീയറിങ് ബിരുദധാരിയായ ബേസിൽ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് എത്തിയത്. മാത്രമല്ല യുട്യൂബിൽ ട്രെന്റിങ് ലിസ്റ്റിൽ ഇടം നേടിയ ചില ഷോർട്ട് ഫിലിമുകളുടേയും സംവിധായകനാണ് ബേസിൽ.

  ബേസിലിന്റെ ഷോർട്ട് ഫിലിമുകൾ കണ്ട് മതിപ്പ് തോന്നിയാണ് വിനീത് തന്റെ സഹസംവിധായകനായി ബേസിലിനെ കൂടെ നിർത്തിയത്. വിനീതിനൊപ്പം പ്രവർത്തിച്ച ശേഷം ബോസിൽ സംവിധാനം ചെയ്ത ആദ്യ സിനിമ കുഞ്ഞിരാമായണമായിരുന്നു.

  Also Read: പ്രഭാസിനെ കണ്ട് ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

  ചിത്രത്തിൽ വിനീത് ശ്രീനിവാസൻ തന്നെയായിരുന്നു നായകൻ. ഒപ്പം നീരജ് മാധവ്, ധ്യാൻ ശ്രീനിവാസൻ, അജു വർ ഗീസ്, ബിജു മേനോൻ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

  തൊണ്ണൂറുകളിൽ മലയാളി ആസ്വദിച്ച് ചിരിച്ച ഇപ്പോഴും സമയം കിട്ടിയാൽ വീണ്ടും വീണ്ടും കാണാൻ ശ്രമിക്കുന്ന ശുദ്ധ ഹാസ്യം കലർന്ന ചില സിനിമകളുടെ അപ്ഡേറ്റഡ് വേർഷനായിട്ടാണ് കുഞ്ഞിരാമായണത്തെ പല സിനിമാ പ്രേമികളും വിലയിരുത്തിയത്. എപ്പോൾ വേണമെങ്കിലും മടുപ്പ് കൂടാതെ നമുക്ക് കു‍ഞ്ഞിരാമായണം ആസ്വദിക്കാൻ സാധിക്കും.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  കുഞ്ഞിരാമായണത്തിന് ശേഷം ​ഗോദയാണ് ബേസിലിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രവും വലിയ വിജയമായിരുന്നു. ബേസിൽ സംവിധാനം ചെയ്ത് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രമാണ്.

  ബോളിവുഡ് വരെ മിന്നൽ മുരളി കണ്ട് അതിശയിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തുവെന്നത് എക്കാലവും മലയാളിക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. ഇപ്പോൾ സംവിധായകനെന്നതിലുപരി നല്ലൊരു നായക നടൻ കൂടിയായി ബേസിൽ ജോസഫ് മാറിയിരിക്കുന്നു.

  സഹനടനായിട്ടാണ് ബേസിൽ അഭിനയത്തിലേക്ക് വന്നത് ഇപ്പോൾ അടുപ്പിച്ച് നിരവധി സിനിമകളിൽ നായകനായും ബേസിൽ എത്തി. ജയ ജയ ജയ ജയ ഹേയാണ് ഏറ്റവും അവസാനം ബേസിൽ നായകനായി തിയേറ്ററുകളിലെത്തിയ സിനിമ.

  ഇപ്പോഴിത ഭാര്യ എലിസബത്തിനെ കുറിച്ച് ബേസിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'സംവിധാനം ചെയ്യുന്ന സമയത്ത് ഞാൻ വിചാരിച്ചപോലെ കാര്യങ്ങൾ നടക്കാതെ വരികയോ ഷൂട്ടിൽ പ്രശ്നം വരികയോ ചെയ്താൽ ഞാൻ പെട്ടന്ന് പാനിക്കാകും. മാത്രമല്ല ദേഷ്യപ്പെടുകയും ചെയ്യും. അപ്പോൾ ഭാര്യ എലിസബത്ത് പറയും ഞാൻ മോൺസ്റ്ററാകാൻ തുടങ്ങിയെന്ന്.'

  'എലിസബത്ത് ജീവിതത്തിലേക്ക് വന്നശേഷം എനിക്ക് കുറെ അടുക്കും ചിട്ടയും വന്നു. ഭാര്യ ഭയങ്കര അംബീഷ്യസാണ്. നല്ല ഹാർഡ് വർക്കിങാണ്. റൊട്ടീൻ ഫോളോ ചെയ്യുന്ന ആൾക്കൂടിയാണ്. അവൾക്ക് കൃത്യമായ ടൈം ടേബിളും ടു ഡൂ ലിസ്റ്റുമൊക്കെയുണ്ട്.'

  'അതിൽ അവൾ അവളുടെ ലക്ഷ്യമായി വെച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് എന്നെ വിഷമിപ്പക്കാനായിട്ട് വെച്ചിരിക്കുകയാണ്. കാരണം അവൾ എനിക്ക് വേണ്ടി കൊച്ചിയിൽ വന്ന് നിക്കുവാണല്ലോ... അവളുടെ ആ​ഗ്രഹങ്ങൾ മാറ്റിവെച്ച് എന്നോർക്കുമ്പോൾ എനിക്ക് വിഷമം വരും. ആ​ഗ്രഹങ്ങളൊക്കെയാളാണ് അവൾ.'

  'നിലവിൽ ഇങ്ങനെ അണ്ടർസ്റ്റാന്റിങിൽ പോവുകയാണ്. രാവിലെ അ‍ഞ്ചര മണിക്കൊക്കെ എഴുന്നേറ്റ് ഓടാനൊക്കെ പോകും അവൾ. 21 കിലോമീറ്റർ ഓടിയെന്നൊക്കെ സ്റ്റാറ്റസ് കാണാം.'

  'അവൾ 21 കിലോ മീറ്റർ ഓടുമ്പോൾ ഞാൻ രണ്ട് കിലോമീറ്ററെങ്കിലും ഓടണ്ടേയെന്ന് കരുതി ഞാനും പോകും ഓടാൻ. ഫിറ്റ്നസ് ലെവലിലായാലും ക്യാരക്ടർ വഴിയാണേലും ഭാര്യ എനിക്ക് പ്രചോദനമാണ്. ഞാൻ തെറ്റിയാലും അവൾക്ക് തെറ്റില്ലെന്ന് എനിക്ക് ഉറപ്പാണ്', ബേസിൽ പറഞ്ഞു.

  Read more about: basil joseph
  English summary
  Jaya Jaya Jaya Jaya He Movie Actor Basil Joseph Open Up About His Wife Elizabeth's Character-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X