ഇതാണ് ബേസിലിന്റേയും എലിസബത്തിന്റേയും ഹോപ്പ്, അച്ഛനെപ്പോലെ തന്നെ ചിരിക്കുടുക്ക, ബേസിലിന്റെ മകളുടെ ചിത്രങ്ങൾ!
സംവിധാനം ചെയ്യുന്ന സിനിമകളും നായകനാകുന്ന സിനിമകളും ഒരുപോലെ ഹിറ്റാക്കുക എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. അത് സാധിച്ചെടുത്ത മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. ഇതുവരെ സംവിധാനം ചെയ്തത് വെറും മൂന്ന് സിനിമകളാണ്.
അതിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത മിന്നൽ മുരളി ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായ സിനിമയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം കൂടിയാണ് മിന്നൽ മുരളി. നടനായി ബേസിലിന് ഇത്രത്തോളം തിളങ്ങാൻ സാധിക്കുമെന്ന് പ്രേക്ഷകർ കരുതിയിരുന്നില്ല.
എന്നാൽ ജയജയജയജയഹെയൊക്ക റിലീസായ ശേഷം ബേസിലിനുള്ളിലെ നടനോടും പ്രേക്ഷകർക്ക് മതിപ്പ് കൂടി. ബേസിൽ ഒരോ സിനിമ പ്രഖ്യാപിക്കുമ്പോഴും പ്രേക്ഷകർക്ക് അതിന്റെ റിലീസിനായി കാത്തിരിക്കാനും ആവേശം കൂടും.
സിനിമയോടുള്ളത് പോലെ തന്നെ കുടുംബത്തോടും അതിയായ സ്നേഹം കൊണ്ട് നടക്കുന്നയാളാണ് ബേസിൽ. ഭാര്യ എലിസബത്താണ് ബേസിലിന്റെ സ്വപ്നങ്ങൾക്കെന്നും കൂട്ടുനിൽക്കുന്നത്. ഇപ്പോൾ എല്ലാ സന്തോഷങ്ങൾക്കും മുകളിലായി മറ്റൊരു സന്തോഷം ബേസിലിനുണ്ടായിരിക്കുകയാണ്.

അത് മകളുടെ ജനനമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബേസിലിനും ഭാര്യ എലിസബത്തിനും മകൾ പിറന്നത്. ഹോപ് എലിസബത്ത് ജോസഫ് എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. 2017 ലായിരുന്നു ബേസിലിന്റേയും എലിസബത്തിന്റേയും വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
അടുത്തിടെയായിരുന്നു മകളുടെ മാമോദീസ എലിബസത്തും ബേസിലും ചേർന്ന് ആഘോഷമായി നടത്തിയത്. മാമോദീസ ആഘോഷത്തിന്റെ വിശേഷങ്ങൾ ബേസിലും എലിസബത്തും പങ്കിട്ടിരുന്നുവെങ്കിലും മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നില്ല.
ഇപ്പോഴിത ഹോപ്പിന്റെ മാമോദീസ ചിത്രങ്ങൾ പകർത്തിയ സ്റ്റുഡിയോ 360ബൈ പ്ലാൻജെയുടെ പേജിൽ പ്രത്യക്ഷപ്പെട്ട ഹോപ്പിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. അച്ഛൻ ബേസിലിനെപ്പോലെ തന്നെ ഒരു ചിരിക്കുടക്കയാണ് ഹോപ്പെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്. ബേസിലിന്റെ സിനിമകൾക്ക് ഉള്ളത് പോലെ തന്നെ ആരാധകർ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിക്കുമുണ്ട്. ഒരാഴ്ച മുമ്പായിരുന്നു ഹോപ്പിന്റെ മാമോദീസ ആഘോഷമായി നടന്നത്.
ഇളം നീല നിറത്തിലുള്ള വേദിയാണ് മാമോദീസയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി ഒരുക്കിയിരുന്നത്. ആ നിറത്തോട് യോജിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ബേസിലും എലിസബത്തും മകൾക്കൊപ്പമെത്തിയത്. വേദിയിൽ വൃത്താകൃതിക്കുള്ളിൽ മകളുടെ പേരായ ഹോപ് എന്നും എഴുതിയിരുന്നു.

പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വേദി ഏറെ മനോഹരമായിരുന്നു. ഹോപ് എന്ന പേരിട്ടത് എന്തുകൊണ്ടാണെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞിരുന്നു. എലിസബത്താണ് ആദ്യമായി ഹോപ് എന്ന പേര് നിർദേശിച്ചത്. തനിക്കും അതേറെ ഇഷ്ടമായി. ഒരു സീരീസിൽ നിന്നുമാണ് പേര് ലഭിച്ചത്.
ഒരുപാട് പ്രശ്‍നങ്ങൾക്കിടയിൽ വന്ന് ജനിക്കുന്ന ഒരു പട്ടിക്കുഞ്ഞിനെ ഹോപ് എന്ന് പേരിട്ട് വിളിക്കുന്ന ഒരു രംഗം ആ സീരിസിലുണ്ട്. ചെറിയൊരു രംഗമാണ് അതെങ്കിലും ആ പേര് എലിസബത്തിന് സ്ട്രൈക്ക് ചെയ്യുകയും തന്നോട് പറയുകയും ചെയ്തു. കേട്ടപ്പോൾ തനിക്കും ഇഷ്ടപ്പെട്ടു. അങ്ങനെ കുഞ്ഞിന് ഹോപ് എന്ന് പേരിടുകയായിരുന്നു എന്നാണ് ബേസിൽ പറഞ്ഞത്.
ഒരു കുഞ്ഞിന്റെ അച്ഛനായതിന് ശേഷം തന്റെ ജീവിതത്തില്‍ നടക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു ബേസിൽ. കുഞ്ഞിന് മരുന്നൊക്കെ കൊടുക്കുന്നത് താനാണെന്നും അതിന് വേണ്ടി എല്ലാ ദിവസവും അലാറം സെറ്റ് ചെയ്തിട്ടുണ്ടെന്നും ബേസില്‍ പറഞ്ഞിരുന്നു. വൈറ്റമിന്‍ ഡിയുടെ തുള്ളി മരുന്ന് എല്ലാ ദിവസവും നല്‍കുന്നത് താനായതുകൊണ്ട് തന്നെ ഡി മാന്‍ എന്നാണ് വിളിക്കുന്നതെന്നും ബേസിൽ തമാശ കലർത്തി പറഞ്ഞിരുന്നു.


Click it and Unblock the Notifications