അമർ സിങ്ങുമായിട്ടുളള മോർഫിങ് ചിത്രങ്ങളെ കുറിച്ച് നടി ജയപ്രദ!! അദ്ദേഹം എന്റെ ഗോഡ് ഫാദർ
മുംബൈയിൽ നടന്ന സാഹിത്യോത്സവ സംവാദത്തിൽ സംസാരിക്കവെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ
തെന്നിന്ത്യയിലും സൗത്ത് ഇന്ത്യയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന നടിയാണ് ജയപ്രദ. മലയാളം, തമിഴ്, തെലുങ്ക്, ബോളുവുഡ്, ബംഗാളി മുതലായ അന്യഭാഷ ചിത്രങ്ങളിൽ ജയപ്രദ തിളങ്ങി നിന്നിരുന്നു. ഇപ്പോഴും പ്രേക്ഷകരുടെ സ്വപ്ന നായികയാണ് താരം.
സിനിമയിൽ ശോഭിച്ച് നിന്ന താരം രാഷ്ട്രീയത്തിലും ശോഭിച്ചിരുന്നു. സിനിമയെ പേലെയായുരുന്നില്ല രഷ്ട്രീയം. താരത്തിന് പല ഭീഷണികളും നേരിടേണ്ടു വന്നികരുന്നു. ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന ഭീഷണിയെ കുറിച്ചും ആരോപണത്തെ കുറിച്ചും താരം തുറന്നടിക്കുകയാണ്. മുംബൈയിൽ നടന്ന സാഹിത്യോത്സവ സംവാദത്തിൽ സംസാരിക്കവെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ വെളിപ്പെടുത്തൽ സിനിമ-രാഷ്ട്രീയ മേഖലയിൽ വൻ ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്.

ആസിഡ് ആക്രമണം
സമാജ്വാദി പാർട്ടി നേതാവും മുതിർന്ന നേതാവും എംഎൽഎയുമായി അസംഖാൻ തനിയ്ക്ക് നേരെ ആസിഡ് ആക്രമണത്തിന് ഒരുങ്ങിയെന്നായിരുന്നു ശ്രീപദയുടെ വെളിപ്പെടുത്തൽ. പുരുഷമേധാവിത്തമുള്ള രാഷ്ട്രീയത്തിൽ സ്ത്രീകൾ ഉയർന്നു വരുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ എംപി കൂടിയായ അസംഖാൻ തന്നെ വെറുതെ വിടാൻ തയ്യാറായില്ലെന്നും താരം പറയുന്നു.

ഭീഷണി രഹസ്യമാക്കി
തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്താണ് തനിയ്ക്ക് നേരെ ആസിഡ് ആക്രമണ ഭീഷണിയുണ്ടായത്. എന്നാൽ താൻ ഇത് അമ്മയോടു പോലും തുറന്നു പറഞ്ഞിരുന്നില്ല. കാരണം. ഇതറിഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും അനുവദിക്കില്ലായിരുന്നു. ഒരിക്കൽ പോലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തിരികെ വരുമെന്ന് അമ്മയ്ക്ക് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും ജയപ്രദ പറഞ്ഞു.

ബന്ധങ്ങൾ വളച്ചൊടിച്ചു
സമാജ്വാദി പാർട്ടി മുൻ സെക്രട്ടറിയും എംപിയുമായ അമർ സിങ്ങുമായിട്ടുള്ള തന്റെ സൗഹൃദം ചിലർ വളച്ചൊടിച്ചിരുന്നു. അദ്ദേഹം മാത്രമാണ് പ്രതിസന്ധിയിൽ തനിയ്ക്കൊപ്പം നിന്നിട്ടുളളത്. ഈ ബന്ധമാണ് മറ്റുചിലർ മറ്റൊരു രീതിയിൽ വ്യഖ്യാനിച്ചതെന്നും താരം പറഞ്ഞു.

മോർഫ് ചെയ്ത ചിത്രങ്ങൾ
ഈ സമയത്തായിരുന്നു തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ആ സമയത്ത് ആത്മഹത്യയെ കുറിച്ചുമാത്രമായിരുന്നു താൻ ചിന്തിച്ചത്. ജീവിതം മടുത്ത ഒരു അവസ്ഥയായിരുന്നു. തന്നോടൊപ്പം നിൽക്കാൻ ആരും തയ്യാറായിരുന്നില്ലെന്നും ജയപ്രദ പറഞ്ഞു. എന്നാൽ ആശുപത്രിയിൽ നിന്ന് പുറത്തു വന്ന അമർ സിങ് മാത്രമാണ് തന്നോടൊപ്പം നിന്നതെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ ഗോഡ് ഫാദർ
യാദനകളിൽ കൂടെ നിന്ന അമർസിങ്ങിനെ താൻ തന്രെ ഗോഡ്ഫാദറായിട്ടാണ് കാണുന്നതെന്നും ശ്രീപദ പറഞ്ഞു. ഇതിൽ കൂടുതൽ അദ്ദേഹത്തെ എന്ത് വിശേഷിപ്പിക്കുകയെന്നും താരം ചോദിക്കുന്നുണ്ട്. തങ്ങൾക്കെതിരെ പ്രചരിക്കുന്ന തെറ്റായ പ്രചരണങ്ങൾക്കെതിരെ ഒരു രാഖി കെട്ടിയാൽ പേലും ഇത് അവസാനിക്കുകയില്ല. എന്നാൽ ആര് എന്ത് പറഞ്ഞാലും താൻ കാര്യമാക്കുന്നില്ലെന്നും നടി പറഞ്ഞു


Click it and Unblock the Notifications











