ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്, ആ വലിയ നടി നേരിട്ടത്, അവർക്ക് വേണ്ടി ഞാൻ പ്രതികരിച്ചു; ജയഭാരതിയുടെ വാക്കുകൾ

സിനിമാ താരങ്ങളെ എല്ലാക്കാലത്തും വലയ്ക്കുന്നതാണ് ​ഗോസിപ്പുകൾ. സ്വാകാര്യ ജീവിതത്തിലേക്കുള്ള കടന്ന് കയറലിനെതിരെ പല അഭിനേതാക്കളും സംസാരിച്ചിട്ടുണ്ട്. പഴയ കാല നടിമാരും ​ഗോസിപ്പുകൾ നേരിട്ടിരുന്നു. ​ഗോസിപ്പുകളൊന്നും കാര്യമാക്കാത്ത നടിയായിരുന്നു നടി ഷീല. ​ഗോസിപ്പുകൾ വേണം, സിനിമാ താരങ്ങളാകുമ്പോൾ​ അത് സ്വാഭാവികമാണെന്നാണ് ഒരിക്കൽ ഷീല പറഞ്ഞത്. പഴയ കാല നടി ജയഭാരതിയും ഒരിക്കൽ ​ഗോസിപ്പുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. തുടക്കത്തിൽ തന്നെ വിഷമിപ്പിച്ചെങ്കിലും പിന്നീട് ഇത് കാര്യമാക്കാതായി എന്നാണ് ജയഭാരതി പറഞ്ഞത്.

കലാകാരായത് തന്നെ ഭയങ്കര ദെെവാനുഗ്രഹം കൊണ്ടാണ്. ഒരു ലക്ഷ്മിയെക്കുറിച്ച് എഴുതിയാൽ ആരെങ്കിലും വായിക്കുമോ. ജയഭാരതിയെയോ മമ്മൂട്ടിയെയോ കുറിച്ച് എഴുതിയാൽ വായിക്കും. അത് പോലെ പ്രധാന്യം ഭഗവാൻ നമുക്ക് തന്നപ്പോൾ അതിനോട് പബ്ലിക്കിന് ഒരു ചെറിയ അസൂയയുണ്ട്. ജയഭാരതി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയും. അത് നമ്മൾ പ്രതീക്ഷിക്കണം. ചെറിയ വയസിൽ എനിക്കത് ഫീൽ ചെയ്തിട്ടുണ്ട്.

Jayabharathi

ചുമ്മാ നമ്മളെക്കുറിച്ച് എന്തെങ്കിലും പറയുന്നല്ലോ, പത്രക്കാര് നമ്മളെക്കുറിച്ച് എഴുതുന്നല്ലോ എന്ന് പറയുമായിരുന്നു. എത്രയോ കരഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ എനിക്ക് ചിരിയാണ്. അയ്യോ പാവം, അവർ നമ്മളെക്കുറിച്ച് എഴുതിയാലല്ലേ പത്രം ആരെങ്കിലും വാങ്ങിച്ച് വായിക്കൂ. നമ്മു‌ടെ നാട്ടിൽ പത്രക്കാർ കൂടുതലും ഫ്രസ്ട്രേറ്റഡായ ചില ആർട്ടിസ്റ്റിനടുത്ത് പോയി വെറുതെ തോണ്ടി അവരെക്കൊണ്ട് അതും ഇതും പറയിക്കും. അവരും തെറ്റുകാരല്ല. അവർ ഫ്രസ്ട്രേറ്റഡാണ്.

ആ സമയത്ത് അവർക്ക് തോന്നുന്ന വികാരങ്ങൾ മുഴുവൻ പറയും. അത് മുഴുവൻ ഇവർ എഴുതും. അതിൽ കുറേ പേരെ ബാധിക്കുന്ന കാര്യങ്ങളുണ്ടാകും. എന്നേക്കാൾ സീനിയറായ ആർട്ടിസ്റ്റിനെക്കുറിച്ചും പറയും. എന്റെയടുത്ത് ഒരു വളരെ സീനിയറായ നടി ഇത് പറഞ്ഞ് കരഞ്ഞു. ഭാരതീ, എന്റെ മോന്റെ കല്യാണമാണ് എന്താ ഇവരിങ്ങനെ ചെയ്യുന്നതെന്ന് വിഷമിച്ച് പറഞ്ഞു. അവരൊന്നും അതിന് തിരിച്ച് മറുപടി പറയില്ല. ആ പത്രക്കാരൻ ഭക്ഷണത്തിന് വഴിയില്ല, അതുകൊണ്ട് അവരെ വിളിച്ചു.

Jayabharathi

അവർക്കും ഭക്ഷണത്തിന് വഴിയില്ലായിരിക്കും എന്ന് ഞാൻ പറഞ്ഞു. അങ്ങനെയൊരു വൃത്തികെട്ട ഭാഷ എനിക്ക് ഉപയോഗിക്കേണ്ടി വന്നു. എന്നിട്ട് ഞാൻ വിളിച്ച് പരാതി കൊടുത്തു. എനിക്ക് വേണ്ടിയല്ല. എന്നേക്കാൾ സീനയറായ ആർട്ടിസ്റ്റ് എന്നെ വിളിച്ച് കരഞ്ഞത് കൊണ്ട്. എല്ലാവരുടെ ജീവിതത്തിലും നല്ലതും ചീത്തയുമുണ്ടാകും. അത് പൊത്തി മൂടി വെക്കും. അത് മനുഷ്യത്വമാണ്. നടിയായത് കൊണ്ട് നമ്മളെ എന്ത് വേണമെങ്കിലും പറയാമെന്ന് പറഞ്ഞാൽ എഴുതിക്കൊണ്ട് പോടാ എന്ന് നമ്മളും പറയണം.

ഞാൻ മെെൻഡ് ചെയ്യാറില്ല. വലിയ നടിയാണ് തന്നെ വിളിച്ച് കരഞ്ഞ് പറഞ്ഞതെന്നും ജയഭാരതി അന്ന് വ്യക്തമാക്കി. ആർട്ടിസ്റ്റുകൾക്കും മനസുണ്ടെന്നും അവർക്കും വിഷമമുണ്ടെന്നും മനസിലാക്കേണ്ടതുണ്ടെന്നും ജയഭരതി അന്ന് വ്യക്തമാക്കി. മുമ്പൊരിക്കൽ എസിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയഭാരതിയുടെ തുറന്ന് പറച്ചിൽ.

അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ജയഭാരതി. സിനിമകളിൽ നിന്ന് അകന്ന ശേഷം നൃത്ത വേദികളിൽ സജീവമായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്നു. ഇന്നും ജയഭാരതിയുടെ സിനിമകൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഷീല, ശാരദ തുടങ്ങിയ പഴയ കാല നടിമാരൊന്നും ഇന്ന് അഭിനയ രം​ഗത്ത് സജീവമല്ല. പ്രിയനടിമാരെ വീണ്ടും സിനിമകളിൽ കാണാൻ പ്രേക്ഷകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: jayabharathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X