ആ സാമ്യമുണ്ട്! തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണനും ഇട്ടിമാണിയും തമ്മിൽ ബന്ധം? വെളിപ്പെടുത്തി ലാലേട്ടൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ലൂസിഫറിന്റെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം മോഹൻലാൽ പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും, പാട്ടുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടു കൂടി ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ കൂടി വരികയാണ്.

ജിബി- ജോജു എന്നിവർ ചേർന്ന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു കോമഡി കുടുംബചിത്രമാണ്. ഏറെ നാളുകൾക്ക് ശേഷം പുറത്ത വരുന്ന ലാലേട്ടൻ കോമഡി വേഷത്തിലെത്തുന്ന കുടുംബ ചിത്രം കൂടിയാണ് ഇട്ടിമാണി പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികൾക്ക് ശേഷം ലാലേട്ട തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ചിത്ര കൂടിയാണിത്. ഇട്ടിമാണിയും തൂവാനത്തുമ്പികളുമായി ഒരു ചെറിയ ബന്ധമുണ്ട്. അത് വെളിപ്പെടുത്തുകയാണ് താരം. ഡിജിറ്റൽ മീഡിയ ഹബ്ബ് മീറ്റിലാണ് ലാൽ സിനിമയെക്കുറിച്ചുള്ള വിശഷേങ്ങള്‍ പങ്കുവെച്ചത്.

 സീനുകളിലെ  സാമ്യം

പത്മാമരാജന്റെ തൂവാനത്തുമ്പികളുമായി ഇട്ടിമാണിയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. എന്നാൽ ചില സീനുകളുമായി ചെറിയ സാമ്യമുണ്ടെന്ന് ലാലേട്ടൻ പറഞ്ഞു.തൂവാനത്തുമ്പികളിൽ മുഴുവനായി തൃശ്ശൂർ ഭാഷയല്ല സംസാരിക്കുന്നത്. ജയകൃഷ്ണനും ഇട്ടിമാണിയുമായി യാതൊരു ബന്ധമില്ല. ജയകൃഷ്ണനിൽ നിന്നും വ്യത്യസ്തമായ വ്യക്തിയാണ് ഇട്ടിമാണി. തൂവാനത്തുമ്പികളിൽ കണ്ട ചില സീനുകളുമായിട്ടുള്ള സാമ്യം ഈ സിനിമയ്ക്കുമുണ്ടാകാം"-അദ്ദേഹം പറഞ്ഞു.

 ചൈനയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ  ചിത്രം

ഇട്ടിമാണി ൺന്ന കഥാപാത്രത്തിന് ചൈനയുമായി ബന്ധമുണ്ട്. ജനിച്ചത് അവിടൊണെങ്കിലും ഇട്ടിമാണിക്ക് 10 വയസ്സാകുമ്പോൾ കുന്നംകുളത്തേയ്ക്ക് വരുന്നുണ്ട്. ആദ്യമായി ചൈനയിൽ ചിത്രീകരിക്കുന്ന മലയാള സിനിമ എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് നേരത്തെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ചൈനീസ് ലുക്കിലുള്ള താരത്തിന്റെ ചിത്രവും നാടൻ ഇട്ടിമാണിയേയും അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരുന്നു.

അഭിമാനിക്കാവുന്ന  മറ്റൊരു ചിത്രം


ഇട്ടിമാണിയ്ക്ക് പുറമേ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റെരു ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിഹം. കോടികൾ മുതൽ മുടക്കിയാണ് ഈ ചിത്രം പ്രയദർശൻ ഒരുക്കുന്ന . ചിത്രത്തിന്റെ
പ്രി-ബിസിനസ്കലക്ഷൻ തന്നെ ഞെട്ടിക്കുന്നതായി അടുത്തിടെ നടൻ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാൽ ഈ സിനിമയുടെ ബിസിനസ്സിനെ കുറിച്ച് തനിയ്ക്ക് അറിയില്ലെങ്കിലും നമുക്കൊക്കെ അഭിമാനിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ഇതെന്ന് ലാലേട്ടൻ പറഞ്ഞു. പണ്ട് സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുകയൊക്കെ ചെയ്തിട്ടുള്ള കഥയാണ് കുഞ്ഞാലിമരയ്ക്കാറുടെ കഥ. ഈ ചിത്രത്തിൽ ഒരുപാട് സങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ട് ചെയ്ത ചിത്രമാണെന്നും ലാലേട്ടൻ പറഞ്ഞു.

മരയ്ക്കാർ നൽകുന്ന പോസ്റ്റീവ് എനർജി

കാലപ്പാനിയും വാനപ്രസ്ഥവുമൊക്കെ അക്കാദമിക്കായിട്ട് നല്ല സിനിമയാണ്. അതുപോലെ തന്നെയാണ് ലൂസിഫറും മണിച്ചിത്രത്താഴും. ഇതുപോലെ ഈ ചിത്രങ്ങളുടെ സ്ഥാനങ്ങളിലേയ്ക്ക് പ്രൊജക്ഷൻ ചെയ്യാൻ സാധിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. അതിന്റെ ബിസിനസും കാര്യങ്ങളും ഞെട്ടുമെന്ന് പറയുന്നതുപോലെ ഞെട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റുള്ളവർക്ക് സിനിമ നിർമ്മിക്കാൻ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഈ സിനിമയിൽ നിന്ന് കിട്ടുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

 ഇട്ടിച്ചൻ ഓണത്തിന്

സെപ്റ്റംബർ 6 നാണ് ഇട്ടിമാണി തിയേറ്ററുകളിൽ എത്തുന്നത്.ചിത്രത്തിൽ ഒരു വൻ താര നിര അണിനിരക്കുന്നുണ്ട്. ഹണി റോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, കെ.പി.എ.സി ലളിത,സിദ്ദീഖ് ,ധർമ്മജൻ ബോൾഗാട്ടി, അജു വർഗ്ഗീസ്, ഹരീഷ് കണാരൻ,സലീം കുമാർ,വിനു മോഹൻ,ജോണി ആൻറ്റണി,സ്വാസിക,നന്ദു,അഞ്ജന അപ്പുക്കുട്ടൻ,കൈലാഷ്,സാജു നവോദയ,സാജു കൊടിയൻ,സിജോയ് വർഗീസ്,നിരഞ്ജൻ കണ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X