twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ പിറന്നാൾ ദിനത്തിൽ മകളെ മരണം കൊണ്ടു പോയി! ഫെബ്രുവരിയുടെ വേദനയായി താരറാണിമാർ

    ജയലളിതയുടെ മരണം ഇന്ത്യൻ സിനിമയിലും രാഷ്ട്രീയത്തിലും തീര ദുഃഖമായി അവശേഷിക്കെ അതേ ദിനത്തിൽ വീണ്ടും ഒരു ദുഃഖം കൂടി.

    By Ankitha
    |

    ഫെബ്രുവരി 24 നമ്മൾ ഇന്ത്യക്കാർക്ക് പെട്ടെന്നു മറക്കാൻ കഴിയില്ല. ആ ദിവസത്തിന് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. അത് മറ്റൊന്നുമല്ല നടിയും തമിഴ് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ പിറന്നാളായിരുന്നു. തലൈവിയുടെ 70ാം പിറന്നാളായിരുന്നു ഇന്നലെ .

    jaya -sree

    ജയലളിതയുടെ മരണം ഇന്ത്യൻ സിനിമയിലും രാഷ്ട്രീയത്തിലും തീര ദുഃഖമായി അവശേഷിക്കെ അതേ ദിനത്തിൽ വീണ്ടും ഒരു ദുഃഖം. തെന്നിന്ത്യയിലെ രണ്ടു താരറാണിമാർ ഒരു ദിവസം ഓർമയാകുകയാണ്.

     ശ്രീദേവിയുടെ പോസ്റ്റ്

    ശ്രീദേവിയുടെ പോസ്റ്റ്

    ഇന്നലെ ശ്രീദേവി തലൈവിയെ കുറിച്ചു സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറലാവുകയാണ്. തൻ കണ്ടതിൽവെച്ച് ഏറ്റവും സംസ്കാര സമ്പന്നയും, മിടിക്കിയും സ്നേഹനിധിയുമായിരുന്ന സ്ത്രീയായിരുന്നു ജയലളിത. അവരോടൊപ്പം ജോലി ചെയ്യാൻ സാധിച്ചത് താൻ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. തലൈവിയുടെ വിയോഗം അവരുടെ ലക്ഷക്കണക്കിന് ആരാധകരെ പോലെ എന്നേയും അലട്ടുന്നുണ്ട്-ശ്രീദേവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

    ജയയുടെ മകൾ

    ജയയുടെ മകൾ

    1971 ൽ കെഎസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദിപരാശക്തിയിൽ ജയയുടെ മകനായി ശ്രീദേവി വേണ്ടമിട്ടിരുന്നു. ചിത്രത്തിൽ പാർവതി യായി ജയ എത്തിയപ്പോൾ മുരുകനായത് ശ്രീദേവിയായിരുന്നു. ചിത്രത്തിൽ ജമിനി ഗണേഷനായിരുന്നു നായകൻ.1971 ലാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കും പുറത്തിറങ്ങി

    തമിഴ്നാടിന് തീര നഷ്ടം

    തമിഴ്നാടിന് തീര നഷ്ടം

    തമിഴ്നാടിന്റെ തീര നഷ്ടങ്ങളാണ് തലൈവിയും ഇപ്പോൾ ശ്രീദേവിയും. കോളിവുഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ താരമായി മാറിയ രണ്ടും താരറാണിമാരായിരുന്നു ഇരുവരും. അമ്മയുടെ മരണത്തിന്റെ മുറിവുകൾ മാഞ്ഞ് വരുമ്പോൾ ഇപ്പോൾ വീണ്ടും ഹൃദയം ഭേഭിക്കുന്ന മറ്റൊരു വേദനയ്ക്ക് കാഴ്ചക്കാരവുകയാണ്.

    തെന്നിന്ത്യൻ റാണിമാർ

    തെന്നിന്ത്യൻ റാണിമാർ

    കലയിലും ജീവിതത്തിലും ജയലളിതയോട് ചെറിയ സാമ്യമുണ്ട് ശ്രീദേവിയ്ക്ക്. വെള്ളിത്തിരയിലെത്തി വളരെ പെട്ടെന്നു തന്നെ അരങ്ങ് കീഴടക്കിയ താരങ്ങളായിരുന്നു. ഏവരേയും ഞെട്ടിക്കുന്ന വളർച്ചയായിരുന്നു ഇരുവരുടേതും. ജയലളിത ഒരുകാലത്ത് തമിഴ് സിനിമയിൽ എങ്ങനെയായിരുന്നോ അതേപോലെ കത്തി നിന്ന താരമായിരുന്ന ശ്രീദേവി.

    താരത്തെ സൂപ്പർ ലേഡിയാക്കിയത് ഈ മുഖം! ആരാധകർക്ക് അറിയാത്ത ശ്രീദേവിയുടെ മറ്റു മുഖങ്ങൾ...താരത്തെ സൂപ്പർ ലേഡിയാക്കിയത് ഈ മുഖം! ആരാധകർക്ക് അറിയാത്ത ശ്രീദേവിയുടെ മറ്റു മുഖങ്ങൾ...

    അവസാനം വരെ ഫുൾ എനർജിയിൽ! കുടുംബത്തോടൊപ്പം അടിപ്പാടി, ശ്രീദേവിയുടെ മരണം വിചിത്രം തന്നെ...അവസാനം വരെ ഫുൾ എനർജിയിൽ! കുടുംബത്തോടൊപ്പം അടിപ്പാടി, ശ്രീദേവിയുടെ മരണം വിചിത്രം തന്നെ...

     വിടവാങ്ങിയത് ഇന്ത്യൻ സിനിമയുടെ നിത്യവസന്തം! ശ്രീദേവിയുടെ സൂപ്പ‍ർ ഹിറ്റ് ചിത്രങ്ങൾ കാണാം... വിടവാങ്ങിയത് ഇന്ത്യൻ സിനിമയുടെ നിത്യവസന്തം! ശ്രീദേവിയുടെ സൂപ്പ‍ർ ഹിറ്റ് ചിത്രങ്ങൾ കാണാം...

    English summary
    jayalalitha sreedevi similarities
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X