'അടുത്ത ഊഴം വിജയിയുടെയും സം​ഗീതയുടേയും, എന്തുകൊണ്ട് തമിഴിൽ മാത്രം ഇത് സംഭവിക്കുന്നു, കുട്ടികളുടെ ഭാവി പോയി'

കോളിവുഡിൽ വീണ്ടും ഒരു വിവാഹമോചനം കൂടി സംഭവിച്ചിരിക്കുന്നു. കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് താനും ഭാര്യ ആർതിയും വേർപിരിയാൻ തീരുമാനിച്ച വിവരം തമിഴ് നടൻ ജയംരവി എക്സിലൂടെ പുറംലോകത്തെ അറിയിച്ചത്. തെന്നിന്ത്യയിലെ മാതൃകാ ദമ്പതികളുടെ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നവരുടെ വേർപിരിയൽ പ്രഖ്യാപനം സിനിമാ പ്രേമികൾക്ക് വലിയ ഷോക്കായി. ഒരുപാട് ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആർതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനം താൻ എടുത്തുവെന്നാണ് ജയംരവി പുറത്തിറക്കിയ കുറിപ്പിൽ എഴുതിയിരുന്നത്.

അടുത്തിടെ ആർതി സമൂഹമാധ്യമത്തിൽ നിന്ന് ജയംരവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തപ്പോൾ മുതൽ ഇരുവരുടെയും വിവാഹമോചനം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ പ്രചാരങ്ങൾ വന്നിരുന്നു. അന്നൊന്നും ആരാധകർ ആ റിപ്പോർട്ടുകൾ കാര്യമായി എടുത്തിരുന്നില്ല. അതേസമയം മാരീഡ് ടു ജയം രവി എന്ന ഇന്‍സ്റ്റഗ്രാം ബയോ ആർതി ഇതുവരെ മാറ്റിയിട്ടില്ല.

Jayam Ravi Divorce

ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആർതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. കൂടാതെ ഇരുവരും ഇപ്പോഴും സോഷ്യൽമീഡിയയിൽ പരസ്പരം ഫോളോ ചെയ്യുന്നുമുണ്ട്. വിവാഹമോചനം പ്രഖ്യാപിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടശേഷം കോളിവു‍ഡിലെ സെലിബ്രിറ്റി കപ്പിൾസിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ആരാധകരുടെ സംശയം.

കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഒരു കപ്പിൾ ഇന്റർവ്യൂ നൽകുകയും പ്രണയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള രണ്ടുപേർക്ക് പെടുന്നനെ എന്ത് സംഭവിച്ചുവെന്നാണ് ആരാധകരുടെയും സംശയം.

തന്റെ ജീവിതത്തിലെ ​ഹാസിനിയാണ് ആർതിയെന്നാണ് അടുത്തിടെ ഭാര്യയെ കുറിച്ച് ജയംരവി പറഞ്ഞത്. അടുത്തിടെയായി കോളിവുഡിൽ നിന്നും നിരവധി വിവാഹമോചനങ്ങൾ ഉണ്ടാകുന്നുണ്ട്.

മുമ്പ് ഇത് ബോളിവുഡിൽ മാത്രം കണ്ടിരുന്ന പ്രവണതയാണെങ്കിൽ ഇപ്പോൾ തെന്നിന്ത്യയിലും ഇത് സർവസാധാരണമായി മാറിയിരിക്കുന്നു.‍ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ വന്ന വിവാഹമോചന പ്രഖ്യാപനങ്ങളിൽ ഏറ്റവും ഹൃദയഭേദകമെന്ന് സിനിമാപ്രേമികൾ പറഞ്ഞത് ധനുഷ്-ഐശ്വര്യ രജിനികാന്ത് വിവാഹമോചനമായിരുന്നു.

അതുപോലെ സാമന്തയുടേയും നാ​ഗചൈതന്യ അക്കിനേനിയുടെയും ജിവി പ്രകാശ്-സൈന്ധവി ജോഡിയുടേയും വിവാ​ഹമോചനവും പ്രേക്ഷകർക്ക് ഷോക്കായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ ജയംരവി-ആർതി വേർപിരിയലും സംഭവിച്ചിരിക്കുന്നത്.

അതേസമയം അടുത്ത ഊഴം സം​ഗീതയുടെയും വിജയിയുടേയുമാണെന്നും വൈകാതെ അതും ഓഫീഷ്യലാകാനുള്ള സാധ്യതയുണ്ടെന്നാണ് ജയംരവിയുടെ വിവാഹമോചന പ്രഖ്യാപന പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ഏറെയും. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിജയിയും സം​ഗീതയും അകൽച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

Jayam Ravi Divorce

മാത്രമല്ല നടനൊപ്പം പൊതു പരിപാടികളിൽ സം​ഗീത പ്രത്യക്ഷപ്പെടാറുമില്ല. എന്തുകൊണ്ട് തമിഴിൽ മാത്രം നിരന്തരം വിവാഹമോചനങ്ങൾ സംഭവിക്കുന്നുവെന്നുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലർ കുട്ടികളുടെ ഭാവിയും മാനസീക സന്തോഷവും പരി​ഗണിക്കാതെയുള്ള ജയംരവിയുടേയും ആർതിയുടേയും തീരുമാനത്തെ വിമർശിക്കുകയും ചെയ്തു.

രണ്ട് ആൺകുട്ടികളുടെ ഭാവി ചോദ്യ ചിഹ്നമായിരിക്കുന്നു. മാതാപിതാക്കൾ വേർപിരിയുമ്പോൾ കുട്ടികൾ സമ്മർദ്ദത്തിലാകും. കുറച്ച് കൂടി ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കാമായിരുന്നു, തമിഴരുടെ സംസ്കാരത്തോട് ഒട്ടും യോജിക്കാത്ത ഒന്നാണ് വിവാഹമോചനമെന്നും ചിലർ കുറിച്ചു.‍ കോളിവുഡിലെ പല അഭിനേതാക്കളും ദീർഘകാല ദാമ്പത്യം നിലനിർത്താൻ പാടുപെടുന്നു... എന്തായാലും രണ്ട് പേരുടെയും തീരുമാനത്തെ മാനിക്കുന്നുവെന്നും കമന്റുകളുണ്ട്.

ആശിച്ച് മോഹിച്ച് വിവാഹ​ജീവിതത്തിലേക്ക് കടന്നവരാണ് തങ്ങളെന്നും അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തനിക്ക് സങ്കടം തോന്നിയില്ലെന്നുമാണ് വിവാഹ ദിവസത്തെ ഓർമകൾ പങ്കിട്ട് മുമ്പൊരിക്കൽ ആർതി പറഞ്ഞത്. ആരതിയെ പോലൊരു പെൺകുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ല. ആരതി വളരെ ഫാന്റസി പെണ്‍കുട്ടിയാണ്. ജയം രവിയ്ക്ക് രാപ്പകല്‍ എന്നില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.

തിരികെ വീട്ടിലേക്ക് വരുമ്പോൾ ആരതിയുടെ മാനസികാവസ്ഥ എന്താണെന്ന് പറയാനാകില്ല. ജയം രവി അതി സുന്ദരനായതിനാല്‍ ഇത്രയും വര്‍ഷങ്ങളോളം ആരതി അയാളുടെ മുഖം നോക്കി ജീവിച്ചുവെന്നാണ് ഇരുവരുടെയും വിവാ​ഹമോചനം ഉടനുണ്ടാകുമെന്ന് കുറച്ചുനാളുകൾക്ക് മുമ്പ് ​ഗോസിപ്പ് വന്നപ്പോൾ‌ ​ഗായിക സുചിത്ര പറഞ്ഞത്.

Read more about: jayam ravi vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X