മൂന്ന് ലെറ്ററിൽ പേരുള്ള 'ഇഡ്ലി' നടി, ആ നടന്മാരുടെ ജീവിതം തകർക്കാൻ ശ്രമിച്ചു, എന്ത് യോ​ഗ്യതയുണ്ട് അവർക്ക്?

ഭാര്യ ആർതിയുമായുള്ള വിവാഹമോചനം ജയംരവി പ്രഖ്യാപിച്ചശേഷം തമിഴ് സിനിമാ മേഖല രണ്ടായി തിരിഞ്ഞിരുന്നു. ഖുശ്ബു അടക്കം ചില നടിമാരെല്ലാം ആർതിക്കാണ് പിന്തുണ നൽകിയത്. മാത്രമല്ല വിവാഹമോചനവുമായി ബന്ധപ്പെട്ടും കെനീഷ-ജയംരവി പ്രണയവുമായി ബന്ധപ്പെട്ടും ആർതി പോസ്റ്റുകൾ പങ്കുവെയ്ക്കുമ്പോൾ ആദ്യം സപ്പോർട്ടുമായി എത്തുന്നതും കമന്റിടുന്നതും ഖുശ്ബുവാണ്.

സൈബർ ആക്രമണങ്ങൾ മൂലം ജയം രവിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി ഗായിക കെനീഷ ഫ്രാൻസിസ് അറിയിച്ച് മണിക്കൂറുകൾക്കകം ആർതി പരോക്ഷമായ കുറിപ്പുമായി എത്തിയിരുന്നു. ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുത്. ഇനി അവളൊരു പെൺസിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഒരു ദൈവം തന്നെ വരേണ്ടിവരും.

Jayam Ravi Khushboo

എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണുകയോ അത് ചൂഷണം ചെയ്യാൻ നോക്കുകയോ ചെയ്യരുത്. എന്റെ മക്കളെയും എന്റെ അന്തസിനേയും സംരക്ഷിക്കാൻ ആവശ്യമായി വന്നാൽ ഞാൻ എന്റെ സുരക്ഷിതവലയത്തിൽ നിന്നും പുറത്തുകടന്ന് സത്യവുമായി ഈ ലോകത്തെ നേരിടും. കാരണം സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും എന്നായിരുന്നു ആദ്യം കുറിച്ചത്. കുറിപ്പിന് ആദ്യം കമന്റുമായി എത്തിയത് ഖുശ്ബുവായിരുന്നു.

ഒരു അമ്മയോടും ഏറ്റുമുട്ടാൻ നിൽക്കരുത്. അവൾ അവളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു പെൺസിംഹമാണ്. എന്റെ കുഞ്ഞേ... നിനക്ക് കൂടുതൽ ശക്തിയുണ്ടാവട്ടെ എന്നാണ് ഖുശ്ബു മറുപടിയായി കുറിച്ചത്. ഇപ്പോഴിതാ വാർത്താസമ്മേളനത്തിൽ ഖുശ്ബുവിന് എതിരെ പൊട്ടിത്തെറിക്കുകയാണ് നടൻ. ഖുശ്ബു എന്ന പേര് പറയാതെ ഇഡ്ലി നടി എന്നാണ് അവരെ താരം വിശേഷിപ്പിച്ചത്.

മൂന്ന് നായകന്മാരുടെ ജീവിതം തകർക്കാൻ ശ്രമിച്ച ആ സ്ത്രീക്ക് തന്നെ വിമർശിക്കാൻ എന്ത് യോ​ഗ്യതയാണുള്ളതെന്ന് നടൻ ചോദിച്ചു. മൂന്ന് ലെറ്ററിൽ പേരുള്ള ഒരു നടിയുണ്ട്. പേര് പറഞ്ഞാൽ കേസാകും എന്നതുകൊണ്ട് പേര് പറയുന്നില്ല. അവരും എന്നെ അറ്റാക്ക് ചെയ്യുന്നുണ്ട്. ഇഡ്ലി നടി എന്നാണ് അറിയപ്പെടുന്നത്. അവരുടെ ജനറേഷനിൽ ഉണ്ടായിരുന്ന മൂന്ന് ഹീറോസ് എന്നോട് അവരെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

അവരുടെ കുടുംബം ഇല്ലാതാക്കാൻ ഈ നടി ശ്രമിച്ചിട്ടുണ്ട്. അവർ ആ നടിയെ വൃത്തികെട്ട ഭാഷയിലാണ് അഭിസംബോധന ചെയ്തത് പോലും. മൂന്ന് പേരുടെ ജീവിതം തകർക്കാൻ‌ ശ്രമിച്ച ആ സ്ത്രീയാണ് ഇപ്പോൾ‌ എ‌ന്റെ ജീവിതത്തെ വിലയിരുത്തി സംസാരിക്കുന്നത്. എന്നാൽ മറ്റെന്തെങ്കിലും പ്രശ്നം വന്നാൽ ഉടൻ അവർ ഫെമിനിസ്റ്റായി മാറും. എന്തൊരു ഡ്രാമയാണ്.

Jayam Ravi Khushboo

എന്നെ കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എന്ത് യോ​ഗ്യതയാണുള്ളത്. എങ്ങനെയാണ് ഇത്തരിലുള്ള മനുഷ്യന്മാർ ജീവിക്കുന്നതെന്ന് പോലും എനിക്ക് മനസിലാവുന്നില്ല. എന്റെ വ്യക്തി ജീവിതത്തെ തൊടാൻ വരണ്ട. എന്റെ കൂടെ അഭിനയിക്കുകയാണെങ്കിൽ അഭിനയിച്ചിട്ട് പോണം. ഞാൻ നല്ല മനുഷ്യനല്ലെന്ന് പറയാൻ നിനക്ക് എന്ത് അർഹതയുണ്ട്?. എല്ലാവരേയും നിങ്ങളാണോ പ്രസവിച്ചത്. ഇനി എന്നെ കുറിച്ചാൽ നിങ്ങൾ സംസാരിച്ചാൽ.. ബ്ലെഡീ... ജയംരവി പറഞ്ഞ് അവസാനിപ്പിച്ചു.

അതേസമയം ഖുശ്ബുവിന്റെ ഇരട്ടത്താപ്പിനെ സോഷ്യൽമീ‍ഡിയയും തുറന്ന് കാട്ടുന്നുണ്ട്. തൃഷ-വിജയ് വിഷയത്തിൽ സം​ഗീതയെ പിന്തുണയ്ക്കാതെ തൃഷയ്ക്കൊപ്പമാണ് ഖുശ്ബു. നടന്റെ ഭാര്യയുടേയും രണ്ട് മക്കളുടേയും ജീവിതത്തെ കുറിച്ച് നടി ആകുലത പ്രകടിപ്പിച്ചതേയില്ല. അങ്ങനൊരു സ്ത്രീക്ക് ജയംരവിയോട് മാത്രമെന്താണ് ദേഷ്യമെന്നാണ് ചോദ്യം ഉയരുന്നത്.

ജയം രവിയുടേയും ആരതി രവിയുടെയും ദാമ്പത്യം തകർക്കാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്നും ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന് മാനസിക പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും കെനിഷ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read more about: jayam ravi khushboo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X