പിരിഞ്ഞിട്ടും ആരതി കൊടുത്തില്ല, ഒടുവിൽ അക്കൗണ്ട് തിരിച്ച് പിടിച്ചു; ആരതിയുടെ അച്ഛനുമായി സംസാരിച്ചതാണെന്ന് നടൻ

ജയം രവിയുടെ വിവാഹ മോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഭാര്യ ആരതിക്കൊപ്പം എപ്പോഴും സന്തോഷത്തോടെയാണ് ജയം രവിയെ പൊതുവേദികളിൽ കണ്ടിരുന്നത്. എന്നാൽ പുറമേക്ക് കാണുന്നത് പോലെയായിരുന്നില്ല കാര്യങ്ങളെന്ന് ഇപ്പോൾ മനസിലായെന്ന് ആരാധകർ പറയുന്നു. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ കടുത്തതോടെ ബന്ധം പിരിയാൻ ജയം രവി തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി പ്രസ്താവനയും പുറത്ത് വിട്ടു.

എന്നാൽ തന്റെ സമ്മതമില്ലാതെയാണ് തീരുമാനമെന്ന് ആരവി വെളിപ്പെടുത്തി. എന്താണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ജയം രവിയോ ആരതിയോ കൃത്യമായി പറഞ്ഞിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ആരതിയുടെ കുടുംബവുമായുള്ള പ്രശ്നങ്ങളാണ് ജയം രവിയെ ചൊടിപ്പിച്ചത്. ആരതിയുടെ അമ്മ സുജാത വിജയകുമാർ നിർമ്മിക്കുന്ന സിനിമകളിൽ ജയം രവി അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണലായ ചില പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ടായെന്നും ഇത് വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങൾ രൂക്ഷമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

Jayam Ravi  Aarti

ജയം രവിക്ക് ആരതിയോട് കടുത്ത ദേഷ്യമുണ്ടെന്ന് പൊതുവേദികളിലെ നടന്റെ സംസാരങ്ങളിൽ നിന്ന് വ്യക്തമാണ്. നടന് നേരെ നടി ഖുശ്ബുവുൾപ്പെടെ പരോക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരുമ്പോഴും നടൻ ഇത് കാര്യമാക്കാതെ മുന്നോട്ട് നീങ്ങുന്നു. ഇപ്പോഴിതാ വേർപിരിയൽ നടപടികൾ മുന്നോട്ട് പോകവെ മറ്റൊരു വിവരം പുറത്ത് വരികയാണ്.

ജയം രവിക്ക് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിന്റെ ആക്സസ് തിരികെ ലഭിച്ചു. നേരത്തെ അക്കൗണ്ട് ആരതിയുടെ നിയന്ത്രണത്തിലായിരുന്നു. സിനിമകളുടെ പ്രൊമോഷന് വേണ്ടി അക്കൗണ്ട് തിരികെ വേണെമന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മെറ്റയിൽ വിവരം അറിയിച്ച് അക്കൗണ്ട് റിക്കവർ ചെയ്യുകയായിരുന്നു.

Jayam Ravi  Aarti

ജയം രവിയുമായി സംസാരിക്കാനുള്ള അവസരം പോലും തനിക്ക് ലഭിക്കുന്നില്ലെന്നും പിരിയാനുള്ള തീരുമാനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും നേരത്തെ ആരതി രവി പറഞ്ഞിരുന്നു. എന്നാൽ ജയം രവി ഈ വാദത്തെ എതിർക്കുന്നു. രണ്ട് ലീ​ഗൽ നോട്ടീസുകൾ ആരതിക്ക് അയച്ചിട്ടുണ്ട്. പക്ഷെ അവൾ പ്രതികരിച്ചില്ല. ​ഗോസിപ്പുകൾ കടുത്ത ഘട്ടത്തിൽ വിവാഹമോചന വിവരം തനിക്ക് പരസ്യമാക്കേണ്ടി വന്നതാണെന്ന് ജയം രവി തുറന്ന് പറഞ്ഞു.

ആരതിയുടെയും എന്റെയും കുടുംബത്തിന് പിരിയുന്ന കാര്യം അറിയാമായിരുന്നു, ഞങ്ങൾ അവരുമായി സംസാരിച്ചതാണ്. അവർ ഞങ്ങൾക്ക് സ്പേസ് തന്നു. ആരതിയുമായി സംസാരിച്ചപ്പോൾ എനിക്ക് വേണ്ടതെന്നാണെന്ന് ഞാൻ പറഞ്ഞതാണ്. ആരതിയുടെ അച്ഛൻ ഇതേക്കുറിച്ച് ഞാനുമായി സംസാരിക്കുകയും ചെയ്തെന്നും ജയം രവി വ്യക്തമാക്കി.

പിരിഞ്ഞതിന് കാരണം എന്തെന്ന് പരസ്യമായി പറയുന്നില്ലെന്നും ജയം രവി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ തനിക്ക് വീർപ്പ് മുട്ടലുണ്ടായി, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ വീട് വിട്ട് പോയതാണ്. ഒരു കാർ മാത്രമാണ് താൻ കൊണ്ട് പോയതെന്നും ജയം രവി വ്യക്തമാക്കി. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്. 14 വയസുകാരനാണ് മൂത്ത മകൻ ആരവ്. ഇളയ മകൻ അയാന് എട്ട് വയസും.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X