മക്കളുടെ ഉത്തരവാദിത്വം പുരുഷന്മാർക്ക് നൽകണം, വിവാഹേതര ബന്ധങ്ങളും ഡിവോഴ്സും കുറയും; രവിക്ക് വീണ്ടും വിമർശനം!

വിജയ്-തൃഷ ബന്ധം തമിഴ്നാട്ടിലാകെ കാട്ടുതീപോലെ പടർന്ന് ചർച്ചയാകുന്ന സാഹചര്യത്തിൽ നടൻ ജയംരവി പങ്കിട്ട പുതിയ പോസ്റ്റ് ചർച്ചയാകുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഭാര്യ ആർതിയും ജയംരവിയും വേർപിരിഞ്ഞത്. പിന്നാലെ നടൻ സുഹൃത്തായ കെനീഷയ്ക്കൊപ്പം പൊതുവേദികളിൽ പങ്കാളികളെ പോലെ പ്രത്യക്ഷപ്പെടാനും തുടങ്ങി. ഭാര്യയേയും മക്കളേയും വേണ്ടെന്ന് വെച്ച് മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാ​ഗം പ്രേക്ഷകർ ഇപ്പോഴും ജയംരവിക്ക് എതിരാണ്.

ഡിവോഴ്സ് സംഭവിക്കരുത്, വിവാഹത്തിന് മുമ്പ് 100 പ്രാവശ്യം ചിന്തിക്കും, വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല; തൃഷ
ഡിവോഴ്സ് സംഭവിക്കരുത്, വിവാഹത്തിന് മുമ്പ് 100 പ്രാവശ്യം ചിന്തിക്കും, വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല; തൃഷ

തനിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളതുകൊണ്ടാകണം വിമർശിക്കുന്നവർക്കുള്ള മറുപടി എന്നതുപോലെ പുതിയ കുറിപ്പ് നടൻ പങ്കുവെച്ചത്. പരോക്ഷമായി താരം വിജയിയെ പിന്തുണയ്ക്കുകയാണോയെന്ന് കുറിപ്പ് കാണുമ്പോൾ തോന്നിപ്പോകും.

ravi mohan keneesha

ഒരു റിസോർട്ടിൽ അവധി ആഘോഷിക്കുന്ന ജയംരവിയെ വീഡിയോയിൽ കാണാം. വീഡിയോയ്ക്കൊപ്പം നടൻ ഇങ്ങനെ കുറിച്ചു. ഞാൻ നിശബ്ദമായി എന്റെ ജീവിതം കെട്ടിപ്പടുക്കുകയാണ്. എനിക്ക് പകരക്കാരുണ്ടാകാം എന്ന തിരിച്ചറിവും എന്നാൽ എനിക്കൊപ്പം നിൽക്കാൻ മറ്റാരുമില്ലെന്ന ഉറച്ച ബോധ്യവുമാണ് എന്റെ കരുത്ത്. ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി.

നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ... കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ. നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്. സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസിലാക്കും.

പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുമ്പോൾ, കല്യാണം കഴിഞ്ഞ് വലിയ പ്രശ്നങ്ങൾ, പക്ഷെ...: ഗായത്രി അരുൺ
പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുമ്പോൾ, കല്യാണം കഴിഞ്ഞ് വലിയ പ്രശ്നങ്ങൾ, പക്ഷെ...: ഗായത്രി അരുൺ

ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ. നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വെയ്ക്കുക. ഞാൻ എന്റെ വഴിക്ക് പോവുകയാണ് എന്നാണ് താരം കുറിച്ചത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഏറെയും വിമർശനമാണ് കമന്റ് ബോക്സിൽ വന്നത്. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച അടുത്ത നിമിഷം മറ്റൊരു സ്ത്രീക്കൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടയാളോട് ഒരിക്കലും സഹതാപം തോന്നുകയില്ലെന്ന് ചിലർ കുറിച്ചു.

കെനീഷയാണോ ക്യാപ്ഷൻ എഴുതി തന്നത് എന്നാണ് മ‌റ്റ് ചിലർ ചോദിച്ചത്. വിവാഹമോചനത്തിന് ശേഷം കുട്ടികളെ പരിപാലിക്കേണ്ടത് പുരുഷന്മാർ ആയിരിക്കണം എന്ന രീതിയിൽ നിയമം വരണം. അങ്ങനെ ആയാൽ ഒരു പുരുഷനും വിവാഹമോചനത്തിന് എളുപ്പത്തിൽ തയ്യാറാകില്ല. കുട്ടികളെ വളർത്താനും പരിപാലിക്കാനും ഉള്ള സമ്മർദ്ദമില്ലാതെ ഒരു സ്ത്രീക്ക് വിവാഹമോചനത്തിന് ശേഷം ഇങ്ങനെ സ്വതന്ത്രമായി ജീവിക്കാനാകുമോ?.

ravi mohan keneesha

പുരുഷന്മാരെപ്പോലെ അവൾക്ക് സ്വയം ശ്രദ്ധിച്ചും പരിപാലിച്ചും ജീവിതം ആസ്വദിക്കാനാകുമോ?. എന്തുകൊണ്ടാണ് കുട്ടികളുടെ ഉത്തരവാദിത്വം എല്ലായ്പ്പോഴും സ്ത്രീകളുടെ മേൽ മാത്രം വരുന്നത്?, സാധാരണ കാണുന്ന പുരുഷന്മാരുടെ പെരുമാറ്റം തന്നെയാണ് രവിയുടെ പോസ്റ്റിലും കണ്ടത്. അതിൽ അതിശയിക്കാനൊന്നുമില്ല, നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാം.

ലക്ഷ്യം പുരുഷന്മാരുടെ അവകാശങ്ങൾക്കായുള്ള വാദമാണെങ്കിൽ സ്ത്രീകളെ കുറ്റപ്പെടുത്തുന്നത് വളരെ വിചിത്രമായ ഒരു തന്ത്രമാണ്, വ്യഭിചാരത്തെ സാധാരണമാക്കരുത്. നിങ്ങൾ തന്നെയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. പക്ഷെ ഭാര്യയുമായി വീണ്ടും ഒത്തുചേരാനുള്ള ഒരു ശ്രമം പോലും നിങ്ങൾ നടത്തിയില്ല. വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഉടൻ തന്നെ മറ്റൊരു സ്ത്രീയോടൊപ്പം നിങ്ങൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു.

25 വയസിൽ വിവാഹം, മുപ്പതിനുള്ളിൽ കുഞ്ഞുങ്ങളെന്ന് പ്ലാനിട്ടു, എഫ്ഡി വരെ തുടങ്ങി, അവരെല്ലാം എന്നെ തേച്ചു; ശിവാംഗി
25 വയസിൽ വിവാഹം, മുപ്പതിനുള്ളിൽ കുഞ്ഞുങ്ങളെന്ന് പ്ലാനിട്ടു, എഫ്ഡി വരെ തുടങ്ങി, അവരെല്ലാം എന്നെ തേച്ചു; ശിവാംഗി

അതിനാൽ ഇരയായി നടിക്കേണ്ട. പക്വതയോടെ ഒരു പ്രായപൂർത്തിയായ ആളുപോലെ പെരുമാറൂ എന്നും കമന്റുകളുണ്ട്. കെനീഷയുമായി പ്രണയത്തിലാണോ എന്നതിന് ഇതുവരേയും കൃത്യമായ മറുപടി രവി മോഹൻ നൽകിയിട്ടില്ല. ഹീലർ എന്നാണ് കെനീഷയെ രവി വിശേഷിപ്പിക്കാറുള്ളത്. താരത്തിന്റെ പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പങ്കാളി കൂടിയാണ് ​ഗായിക കൂടിയായ കെനീഷ. നടന്റെ രണ്ട് മക്കളും ഭാര്യ ആർതിക്കൊപ്പമാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിൽ നടന്ന് വരികയാണ്.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X