'എന്നെ വിവാഹം ചെയ്തില്ലായിരുന്നുവെങ്കിൽ ഉയരങ്ങളിൽ എത്തേണ്ടവളാണ്...'; ഭാര്യ ആർതിയെ കുറിച്ച് ജയംരവി പറഞ്ഞത്!

കോളിവുഡിൽ പെർഫെക്ട് കപ്പിൾ ടാ​ഗുള്ളവരിൽ രണ്ടുപേരായിരുന്നു ജയംരവിയും ഭാര്യ ആർതിയും. എന്നാൽ ഒരാഴ്ച മുമ്പ് വളരെ അപ്രതീക്ഷിതമായി എക്സിലെ തന്റെ ഔദ്യോ​ഗിക അക്കൗണ്ടിലൂടെ വിവാഹമോചനം ജയംരവി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവിടെ അവിടെയായി ചില ​ഗോസിപ്പുകൾ‌ ഇരുവരും ഉടൻ വേർപിരിയുമെന്ന തരത്തിൽ തലപൊക്കിയിരുന്നുവെങ്കിലും ആരാധകർ അതൊന്നും കാര്യമായി എടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ ജംയരവിയുടെ പത്രകുറിപ്പ് ആരാധകർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.

പൊതുവെ താരങ്ങൾ വേർപിരിയുമ്പോൾ ഇരുവരും പത്രകുറിപ്പ് രണ്ടുപേരുടെയും സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് പുറത്ത് വിടാറുള്ളത്. എന്നാൽ ഇവിടെ ജയംരവി മാത്രമാണ് പത്രകുറിപ്പ് പുറത്ത് വിട്ടത്. മാത്രമല്ല ആർതിയുടെ ഇൻസ്റ്റ​ഗ്രാം ബയോയിൽ ഇപ്പോഴും മാരീഡ് ടു ജയംരവി എന്ന് തന്നെയാണ് കിടക്കുന്നത്. ഇതെല്ലാം ആരാധകർ കൂട്ടിയോജപ്പിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് ജയംരവിക്ക് എതിരെ ആർതി രം​ഗത്ത് എത്തിയത്.

Jayam Ravi Aarti

വിവാഹമോചനത്തെക്കുറിച്ച് രവി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഒന്നും തന്റെ അറിവോടെയായിരുന്നില്ലെന്നുമാണ് ആരതി കുറിച്ചത്. ഇരുവർക്കും രണ്ട് ആൺകുഞ്ഞുങ്ങളുണ്ട്. ആർതിയും സിനിമാ പശ്ചാത്തലമുള്ള കുടുംബാം​ഗമാണ്. ജയംരവിയുടെ ചില സിനിമകൾ ആർതിയുടെ അമ്മയാണ് നിർമ്മിച്ചിരിക്കുന്നത്.

കുറച്ച് മാസം മുമ്പ് വരെ ഇരുവരും ഒരു കപ്പിൾ ഇന്റർവ്യൂവിൽ പങ്കെടുത്ത് തങ്ങളുടെ ദാമ്പത്യത്തെ കുറിച്ച് വാചാലരായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാ​​ഹമോചന വാർത്ത വൈറലാകുന്ന സാഹചര്യത്തിൽ ആർതിയെ കുറിച്ച നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്നെ വിവാഹം ചെയ്തില്ലായിരുന്നുവെങ്കിൽ ഉയരങ്ങളിൽ എത്തേണ്ടവളായിരുന്നു തന്റെ ഭാര്യയെന്നാണ് ജയംരവി മുമ്പ് ഒരിക്കൽ പറഞ്ഞത്.

അവൾ നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിയാണ്. ബിസിനസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലാണ് ആർതിക്ക് താൽപര്യം. പോരാത്തതിന് വേറൊരു ലൈഫ് സ്റ്റൈലാണ് അവൾക്ക് ഇഷ്ടം. സിനിമ കാണാൻ പക്ഷെ ഇഷ്ടമാണ്. അതുപോലെ എന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയും ഉപദേശങ്ങൾ തരാനുമൊക്കെ ശ്രദ്ധിക്കാറുണ്ട്. അവളോട് ഞാൻ എപ്പോഴും പറയും എന്റെ അടുത്ത് വന്ന് പെട്ടില്ലായിരുന്നുവെങ്കിൽ ബിസിനസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്ത് പേരും പ്രശസ്തിയും നേടി നീ വലിയ ആളായേനെയെന്ന്.

ഇതെല്ലാം കേട്ടശേഷം അതൊന്നും സാരമില്ലെന്നാണ് ആർതിയിൽ നിന്നും മറുപടി വരാറെന്നാണ് ജയംരവി പറഞ്ഞത്. അമ്മ നിർമാതാവായതുകൊണ്ട് തന്നെ നായികയാകാനുള്ള അവസരങ്ങൾ നിരവധി ആർതിയെ തേടി എത്തിയിരുന്നു. എന്നാൽ‌‍ ഭർത്താവും മക്കളും എന്ന ചിന്തയാണ് ആർതി അതിൽ നിന്നും പിന്മാറാൻ കാരണം.

Jayam Ravi Aarti

ഭാര്യയുമായി ചർച്ച ചെയ്യാതെയും അവരുടെ സമ്മതം ഇല്ലാതെയുമാണ് ജയംരവി വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് അറിഞ്ഞത് മുതൽ ആരാധകർ പോലും നടന് എതിരെ തിരിഞ്ഞു. പൊന്നിയൻ സെൽവന് ശേഷമാണ് ജയംരവി മാറിത്തുടങ്ങിയതെന്നും പ്രതിഫലം പോലും താരം കുത്തനെ ഉയർത്തിയതായും സിനിമാപ്രേമികൾ കുറിക്കുന്നു.

2009ലാണ് ജയംരവിയും നിര്‍മാതാവ് സുജാത വിജയകുമാറിന്റെ മകളുമായ ആർതിയും വിവാഹിതരായത്. എല്ലാവരുടെയും നന്മക്കായി ഒരുപാട് ആലോചിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് വിവാഹബന്ധം അവസാനിപ്പിച്ചതെന്നാണ് ജയംരവി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.

ഈയിടെയായി ഞാൻ എൻ്റെ ഭർത്താവുമായി സംസാരിക്കാനും അദ്ദേഹത്തെ കാണാനും പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ സംസാരിക്കാന്‍ കഴിഞ്ഞില്ല. ഞാനും രണ്ട് കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പൂർണമായും സ്വന്തം മാത്രം ഇഷ്ടപ്രകാരമാണ്.

അല്ലാതെ വീട്ടുകാരുടെ താൽപര്യത്തിന് വേണ്ടിയല്ല. വളരെ വേദനാജനകമായ ഈ അവസ്ഥയിൽ പരസ്യമായി ഇതേക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാനാഗ്രഹിക്കുന്നു.

പക്ഷെ എന്നെ കുറ്റപ്പെടുത്തിയും എൻ്റെ പെരുമാറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ ആക്രമണങ്ങള്‍ സഹിക്കാവുന്നതിലപ്പുറമാണ്. ഒരു അമ്മയെന്ന നിലയിൽ എൻ്റെ പ്രഥമ പരിഗണന എപ്പോഴും എൻ്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കുമെന്നാണ് ആർതി കുറിച്ചത്.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X