അടുത്ത സൂപ്പർസ്റ്റാറെന്ന് വാഴ്ത്തപ്പെട്ടവൻ, ഒരു കല്യാണം കഴിച്ചതോടെ തേഞ്ഞ് മാഞ്ഞുപോയി, ജയം രവി ചെയ്യേണ്ടത്!
ഇരുപത്തിയഞ്ച് വർഷത്തെ സിനിമാ ജീവിതത്തിനിടെ ചെയ്തതിൽ ഭൂരിഭാഗം സിനിമകളും ഹിറ്റാക്കി മാറ്റിയ ജയം രവി എന്ന താരത്തിന്റെ പുതിയ തീരുമാനങ്ങൾ കുറച്ച് കടുത്തുപോയി എന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം. വിവാഹമോചനം ലഭിക്കുന്നത് വരെ താൻ ഇനി അഭിനയിക്കുകയോ തന്റെ സിനിമകൾ റിലീസ് ചെയ്യുകയോ ചെയ്യില്ലെന്നാണ് നടൻ കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
ഒന്ന് ശ്രമിച്ചാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ കഴിവുള്ള നടനെ കുറിച്ച് ഫേസ്ബുക്ക് യൂസേഴ്സിൽ ഒരാളായ പ്രവീൺ കല്യാൺ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കരിയറിൽ നിന്നും ബ്രേക്ക് എടുക്കുന്നത് നടന്റെ ഭാവി സിനിമാ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്.... ഇതിനേക്കാൾ ഉയരത്തിലായിരുന്നു പ്രശാന്ത്. ജയം രവിയുടെ പ്രസ് മീറ്റ് കണ്ടു.

അദ്ദേഹം കുടുംബ പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടുകളും എല്ലാം പറയുന്നുണ്ട്. അതൊക്കെ അദ്ദേഹത്തിൻ്റെ വ്യക്തി പരമായ കാര്യമാണ്. അതിലെ ശരികളും തെറ്റും അവരുടെ കുടുംബത്തിനകത്ത് തീരുമാനിക്കപ്പെടട്ടെ. ഇനി കേസ് കഴിയുന്നവരെ സിനിമയിൽ നിന്ന് വിട്ട് നിൽക്കും എന്ന പരാമർശം ഇപ്പോഴുത്തെ മാനസികാവസ്ഥയിൽ നിന്ന് വന്നതാണെങ്കിൽ അദ്ദേഹം മികച്ച ഒരു കരിയർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ തീരുമാനത്തിൽ നിന്ന് പിന്മാറണം.
ഒരു കാലത്ത് മികച്ച വിജയ ചിത്രങ്ങൾ നൽകി സ്റ്റാറായി നിന്ന ജയം രവി ഇപ്പോൾ ആ അവസ്ഥയിൽ അല്ല. സിനിമയിൽ നിന്ന് വിട്ട് നിൽക്കാമെന്ന് തീരുമാനിക്കുമ്പോൾ അദ്ദേഹം ഓർക്കേണ്ടത് പ്രശാന്തിനെയാണ്. രജിനികാന്തിനുശേഷം തമിഴിലെ അടുത്ത സൂപ്പർ താരമെന്ന് വാഴ്ത്തപ്പെട്ട പ്രശാന്തിനെ കരിയറിലെ പീക്ക് ടൈമിൽ നിൽക്കുമ്പോഴാണ് പിതാവ് ഒരു കല്യാണം കഴിപ്പിച്ചത്.
പിന്നീട് കുടുംബ പ്രശ്‌നം കാരണം അദ്ദേഹം ബ്രേക്ക് എടുക്കുന്ന അവസ്ഥയിലേക്ക് എത്തി. അവിടെ നിന്നാണ് സൂപ്പർതാരത്തിൽ നിന്ന് അയാളുടെ ഗ്രാഫ് കുത്തനെ താഴ്‌ന്ന് പോയത്. പിന്നീട് ഒരു തിരിച്ച് വരവ് ഉണ്ടായിട്ട് ഇല്ല. ഫാൻസിനും ബോക്സ് ഓഫീനും ഒരു കുറവും ഇല്ലാത്ത അവസ്ഥയിൽ നിന്നാണ് ടോപ് സ്റ്റാർ മാഞ്ഞുപോയത്. ഫാമിലിയെയൊക്കെ സൈഡാക്കി വെച്ചിട്ട് കരിയറിൽ ശ്രദ്ധിച്ചാൽ ബാക്കിയൊക്കെ പിന്നാലെ വന്നോളും.
ചേട്ടനോട് തനി ഒരുവൻ പോലെ ഒരു ഇടിവെട്ട് സ്‌ക്രിപ്റ്റ് എഴുതാൻ പറയൂ എന്നായിരുന്നു കുറിപ്പ്. ജീൻസ് എന്ന സിനിമയിലൂടെയാണ് പ്രശാന്തിന് കേരളത്തിൽ അടക്കം വലിയ രീതിയിൽ ആരാധകരുണ്ടാകുന്നത്. ഒരു കാലത്ത് ഏറ്റവും മാർക്കറ്റ് വാല്യവുള്ള നായക നടനായിരുന്നു. അജിത്തിനേയും വിജയിയേയും വരെ മറികടന്ന് സൂപ്പര്‍താരമായി മുന്നേറിയിരുന്നു.

2005ലായിരുന്നു പ്രശാന്ത് പ്രമുഖ ബിസിനസുകാരന്റെ മകളായ ഗൃഹലക്ഷ്മിയെ വിവാഹം ചെയ്തത്. പൊരുത്തക്കേടുകള്‍ തുടര്‍ക്കഥയായതോടെയാണ് ഇരുവരും 2008ല്‍ വേര്‍പിരിഞ്ഞത്. ഇവര്‍ക്കൊരു മകനുണ്ട്. ഗൃഹലക്ഷ്മി പ്രശാന്തിനെ വിവാഹം ചെയ്യും മുമ്പ് വിവാഹിതയായിരുന്നു. അതേക്കുറിച്ച് നടനേയും കുടുംബത്തേയും അറിയിച്ചിരുന്നില്ല. ഇക്കാര്യം മുമ്പ് പ്രശാന്ത് തന്നെ വ്യക്തമാക്കിയിരുന്നു.
നേരത്തെ വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചെന്നും ആ ബന്ധം വേര്‍പെടുത്താതെയാണ് തന്നെ വിവാഹം ചെയ്തതെന്നും കാണിച്ച് പ്രശാന്ത് പരാതി നല്‍കിയിരുന്നു. വിവാഹം അസാധുവാണെന്ന് കുടുംബകോടതി വിധിച്ചപ്പോള്‍ ഗൃഹലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളിപ്പോയി. ദാമ്പത്യം തകർന്നതോടെ നടന് കരിയറിൽ ശ്രദ്ധ കൊടുക്കാൻ കഴിയാതെ വന്നു. അക്കാലത്ത് ഇറങ്ങിയ നടന്റെ സിനിമകളും വിജയം കണ്ടില്ല.
നായക വേഷങ്ങളെക്കാൾ സഹ നടൻ റോളുകളിലാണ് പ്രശാന്തിപ്പോൾ ഏറെയും അഭിനയിക്കുന്നത്. അരങ്ങേറ്റ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്ററാക്കിയ താരം കൂടിയാണ് പ്രശാന്ത്. വൈകാശി പൊറന്താച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ വരവ്.


Click it and Unblock the Notifications


