നടന്‍ ജയസൂര്യയുടെ യഥാര്‍ഥ പേര് ഇതല്ല! ഭക്ഷണത്തിന് വേണ്ടി ക്യൂ നിന്നതും വെളിപ്പെടുത്തി താരം!

സിനിമയിലേക്ക് എത്തുന്നതോടെ പലരും പേര് മാറ്റാറുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ജയസൂര്യയുമുണ്ട്. താരത്തിന്റെ യഥാര്‍ത്ഥ പേര് ജയസൂര്യ എന്നാണെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും അതങ്ങനെ അല്ലെന്നാണ് താരം പറയുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയിലേക്ക് എത്തിയതോടെ പേര് മാറ്റിയതിനെ കുറിച്ച് ജയസൂര്യ മനസ് തുറന്നത്.

എന്റെ യഥാര്‍ഥ പേര് ജയന്‍ എന്നാണ്. എനിക്ക് തന്നെ തോന്നി രണ്ടാമതൊരു ജയന് കൂടി സിനിമയില്‍ ഇടമില്ലെന്ന്. ശ്രീലങ്കയുടെ ക്രിക്കറ്റ് കളിക്കാരന്‍ ജയസൂര്യ കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. ഞാന്‍ സ്വയം ജയസൂര്യ എന്ന പേരിട്ടു. ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ആറ്റ്‌ലിയും എന്റെ കൂടെയുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ ജയസൂര്യയായി. വീട്ടുകാര്‍ പോലും മാസങ്ങള്‍ക്ക് ശേഷമാണ് ഇതറിഞ്ഞത്.

 jayasurya

ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ജയസൂര്യയ്ക്കായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിന് ഏത് ബഹുമതിയും രണ്ട് ദിവസത്തെ ആഘോഷത്തിന് ശേഷം കടന്ന് പോവും. പിന്നെ ബാക്കിയാവുന്നത് നമ്മുടെ അദ്ധ്വാനവും ഭാഗ്യവും പ്രാര്‍ഥനയും മാത്രമാണ്. ഞാന്‍ മിമിക്രിയിലൂടെയാണ് വന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്രയോ സെറ്റുകൡ അലഞ്ഞിട്ടുണ്ട്. സംവിധായകരുടെ വീടുകള്‍ കയറി ഇറങ്ങിയിട്ടുണ്ട്. അതിന്റെയെല്ലാം ഫലം ഇപ്പോള്‍ കിട്ടുന്നു എന്നേ കരുതുന്നുള്ളുവെന്നും ജയസൂര്യ പറയുന്നു.

ജൂനിയര്‍ ആർട്ടിസ്റ്റായിരുന്ന കാലത്ത് ഒരുതവണ പോലും എനിക്കു പ്രതിഫലം കിട്ടിയിട്ടില്ല. മൂന്നു നേരവും ഭക്ഷണം കിട്ടും. എത്രയോ നേരം ഭക്ഷണത്തിനായി ഞാന്‍ ക്യൂവില്‍ കാത്തു നിന്നിട്ടുണ്ട്. ആഗ്രഹം മാത്രമാണ് അവിടെ നിര്‍ത്തിയത്. അല്ലാതെ നടനാകാനുള്ള ആകാരഭംഗിയോ അഭിനയശേഷിയോ അല്ലെന്നാണ് ജയസൂര്യ പറയുന്നത്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X