അന്ന് ആ കുട്ടി പറഞ്ഞു, ഇത് ജയന്റെ അവസാന ആന പിടുത്തമാണ്! ജയനും അതേറ്റ് പറഞ്ഞു...

By Jince K Benny

ഒരു കാലത്ത് മലയാള സിനിമയിലെ പൗരഷത്തിന്റെ അവസാന വാക്കെന്നാല്‍ ജയന്‍ ആയിരുന്നു. സാഹസീകതയോട് എന്നും അതീവ താല്പര്യം ജയന്‍ കാണിച്ചിരുന്നു. ഇത് അറിയാവുന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ ഏപ്പോഴും ജയനെ ഉപദേശിക്കുമായിരുന്നു.

കോളിളക്കത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ജയന്‍ മദ്രാസിലേക്ക് പോയത് പീരുമേട്ടിലെ ലൊക്കേഷനില്‍ നിന്നായിരുന്നു. ജയന് അപകടം സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന സംഭവങ്ങള്‍. ചിത്രത്തിന്റെ സംഘട്ടന സംവിധായകനായിരുന്ന ത്യാഗരാജന്‍ മാസ്റ്റര്‍ ആ നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍മിക്കുന്നു.

ആനയുമായി മല്‍പ്പിടുത്തം

ആനയുമായി മല്‍പ്പിടുത്തം

കോളിളക്കത്തിലേതിനു സമാനമായി അറിയപ്പെടാത്ത രഹസ്യത്തിലും അപകടകരും സാഹസീകവുമായ സംഘട്ടന രംഗങ്ങള്‍ ഉണ്ടായിരുന്നു. പതിവ് പോലെ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ തന്നെയായിരുന്നു ജയന്‍ ഈ സംഘട്ടന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

കാട്ടാനയുമായി ഏറ്റുമുട്ടി

കാട്ടാനയുമായി ഏറ്റുമുട്ടി

അറിയപ്പെടാത്ത രഹസ്യത്തില്‍ ജയന്‍ കാട്ടാനയുമായി ഏറ്റുമുട്ടുന്ന ഒരു രംഗമുണ്ടായിരുന്നു. കാട്ടാനയ്ക്ക് മുന്നില്‍ നിന്നും ജയഭാരതിയെ ജയന്‍ രക്ഷിക്കുന്നതായിരുന്നു രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ടോ മൂന്നോ തവണ ആന ജയനെ കുത്താന്‍ ഓങ്ങി. അതില്‍ നിന്നും അത്ഭുതകരമായാണ് ജയന്‍ രക്ഷപെട്ടത്.

അവസാനത്തെ ആന പിടുത്തം

അവസാനത്തെ ആന പിടുത്തം

ഷൂട്ടിംഗ് കാണുന്നതിനായി വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. മൂന്നാമതും ആന കുത്താന്‍ ഓങ്ങിയപ്പോള്‍ പാപ്പാന്റെ സമര്‍ത്ഥമായ ഇടപെടലായിരുന്നു ജയന്റെ ജീവന്‍ രക്ഷിച്ചത്. 'ഇത് ജയന്റെ അവസാന ആന പിടുത്തമാണ്' എന്ന് ഷൂട്ടിംഗ് കാണാനെത്തിയ ഒരു കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. 'അതേ മോനെ ഇത് ജയന്റെ അവസാന പിടുത്തമാണ്' എന്നായിരുന്നു ജയന്റെ മറുപടി.

പാപ്പന്റെ ആശങ്ക

പാപ്പന്റെ ആശങ്ക

ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ ആനയുടെ പാപ്പാന്‍ ത്യാഗരാജന്‍ മാസ്റ്ററുടെ അടുത്തെത്തി പറഞ്ഞു. 'മാസ്റ്റര്‍ ജയന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ആന കുത്താന്‍ വന്നത് ശ്രദ്ധിച്ചോ?' ഇത് പാപ്പാന്‍ വിശ്വാസമായി മാത്രമേ അന്ന് തോന്നിയൊള്ളു എന്ന് മാസ്റ്റര്‍ ഓര്‍മിക്കുന്നു.

കോളിളക്കിന്റെ സെറ്റിലേക്ക്

കോളിളക്കിന്റെ സെറ്റിലേക്ക്

കോളിളക്കിന്റെ അവസാന ഭാഗമായ ഹെലിക്കോപ്റ്ററിലെ സംഘട്ടനം രംഗം കൂടെ ചിത്രീകരിക്കാനുണ്ടായിരുന്നു. അറിയപ്പെടാത്ത രഹസ്യത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ജയന് വിളി വന്നത്. ഒരു ദിവസത്തെ സംഘട്ടനം. പോയി പിറ്റേന്ന് തന്നെ മടങ്ങി വരുമെന്ന് ജയന്‍ ഉറപ്പ് പറഞ്ഞ്.

അറം പറ്റിയ വാക്ക്

അറം പറ്റിയ വാക്ക്

സംഘട്ടന രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കണമെന്ന് എല്ലാവരും ജയനെ ഉപദേശിച്ചിരുന്നു. ജയന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ് ഒരിക്കലും വൈകരുതെന്ന് ത്യാഗരാജന്‍ മാസ്റ്റര്‍ പറഞ്ഞപ്പോള്‍ ഇല്ല മാസ്റ്റര്‍ ഞാന്‍ നാളെ എത്തും തീര്‍ച്ച എന്നായിരുന്നു ജയന്റെ മറുപടി. ഇല്ലെങ്കിലോ എന്ന് എടുത്ത് ചോദിച്ചപ്പോള്‍ ഇല്ലെങ്കില്‍ ജയന്റെ ബോഡി ഇവിടെ എത്തും എന്ന് എടുത്തടിച്ച പോലെയായിരുന്നു ഉത്തരം. ആ വാക്കുകള്‍ അറം പറ്റുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X