കനകയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കുട്ടിക്കാലം; അമ്മ സമ്പാദിച്ച സ്വത്തുക്കളുണ്ട്; ജയന്തി കണ്ണപ്പൻ

സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകുന്ന നടിയാണ് കനക. അഭിനയ രം​ഗം വിട്ടിട്ട് വർഷങ്ങളായെങ്കിലും കനകയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകളിലൂടെയാണ് കനകയെ ഇന്നും മലയാളികൾ ഓർക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് സിനിമാ രംഗത്ത് തരംഗമായി മാറിയ കനകയ്ക്ക് പിന്നീട് ജീവിതത്തിലുണ്ടായത് അപ്രതീക്ഷിത സംഭവങ്ങളാണ്. പഴയ കാല നടി ദേവികയാണ് കനകയുടെ അമ്മ. ദേവദാസ് എന്നാണ് അച്ഛന്റെ പേര്. ദേവികയും ദേവദാസും വേർപിരിഞ്ഞവരാണ്.

അച്ഛനുമായി കനകയ്ക്ക് കുട്ടിക്കാലത്ത് അടുപ്പം ഉണ്ടായിരുന്നില്ല. കനകയുടെ ലോകം അമ്മയായിരുന്നു. അമ്മയുടെ മരണം കനകയെ വലിയ തോതിൽ ബാധിച്ചു. ജീവിതത്തിൽ കനക പൂർണമായും ഒറ്റപ്പെ‌ട്ടു. ചെന്നെെയിലെ വീട്ടിൽ പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് കനക കഴിയുന്നത്. കനകയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുള്ള ജയന്തി കണ്ണപ്പൻ.

Kanaka

കനകയുടെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് നടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ജയന്തി കണ്ണപ്പൻ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകായിരുന്നു ഇവർ. തകർന്ന കുടുംബത്തിലാണ് കനക വളർന്നത്. ഓർമ്മ വെച്ച കാലത്ത് തന്നെ അമ്മയും അച്ഛനും ഒരുമിച്ചല്ല. സന്തോഷമായി കഴിയേണ്ട ബാല്യകാലം ഒറ്റയ്ക്കാണ് കഴിഞ്ഞത്. സഹോദരങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിൽ സന്തോഷമായിരുന്നേനെ.

അവളുടെ ജീവിതം നോക്കിയാൽ ഒറ്റയ്ക്കാണ്. അമ്മയുടെ പെട്ടെന്നുള്ള മരണം അവളെ തകർത്തു. മരിച്ചപ്പോൾ ഞങ്ങൾ പോയിരുന്നു. അവൾക്കൊപ്പം ആരുമില്ല. അന്ത്യ കർമ്മങ്ങളെല്ലാം കനകയാണ് ചെയ്തതെന്നും ജയന്തി കണ്ണപ്പൻ പറഞ്ഞു. കുട്ടികളുടെ ബാല്യ കാലം നന്നായിരിക്കണം. ചെറുപ്പം തൊട്ടേ ഒറ്റയ്ക്ക് ആയിരുന്നതിനാൽ കനകയ്ക്ക് ആരെയും വിശ്വാസമില്ലാതായി. ഒറ്റയ്ക്ക് ആ വീട്ടിൽ കഴിഞ്ഞു. അങ്ങനെ വിടരുതെന്ന് കരുതി ഞാനും നടി രാജശ്രീയും അവളുടെ വീട്ടിൽ പോയി. വീടിന്റെ ജനലെല്ലാം അടച്ചിട്ടിരിക്കുകയാണ്.

Kanaka

കതക് തട്ടിയിട്ടും തുറന്നില്ല. ഒരു പോസ്റ്റ് ബോക്സ് അവിടെ ഉണ്ടായിരുന്നു. ഒരു പേപ്പറെടുത്ത് ആരുമില്ലെന്ന് കരുതരുത്, ഞങ്ങളെല്ലാം ഉണ്ട്, ഞങ്ങളെ ഫോൺ ചെയ്യെന്നും എഴുതി നമ്പറും കുറിച്ചു. വല്ലപ്പോഴുമേ അവർ പുറത്തേക്ക് വരൂയെന്ന് അടുത്തുള്ള വാച്ച്മാൻ പറഞ്ഞു. കനകയ്ക്ക് സാമ്പത്തികമായ പ്രശ്നങ്ങൾ ഇല്ലെന്നും ജയന്തി കണ്ണപ്പൻ പറയുന്നു. കനകയുടെ അമ്മ സമ്പാദിച്ച് വെച്ചതുണ്ട്. ആഭരണങ്ങൾ, വീട്, തോട്ടം തുടങ്ങിയതെല്ലാമുണ്ട്.

ആന്ധ്രയിലും ഇവിടെയും (തമിഴ്നാട്) സ്വത്തുക്കളുണ്ട്. ദേവികയുടെ പൂർവികർ വിദ്യാഭ്യാസമുള്ള കുടുംബത്തിൽ നിന്നുള്ളവരാണെന്നും ജയന്തി കണ്ണപ്പൻ പറഞ്ഞു. കനകയെ നടി കുട്ടി പത്മിനി അടുത്തിടെ നേരിട്ട് കണ്ട സംഭവം വാർത്തയായിരുന്നു. കനകയുടെ ഫോ‌ട്ടോയും ഇവർ പങ്കുവെച്ചു. പുറം ലോകവുമായി ഇടപെടാൻ കനകയെ ഉപദേശിച്ചെങ്കിലും ഒറ്റയ്ക്കുള്ള ജീവിതമാണ് കനക ആസ്വദിക്കുന്നതെന്ന് കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. കനക സന്തോഷവതിയാണെന്നും അവർക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.

More from Filmibeat

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X