അതെന്നും എനിക്ക് അറിയില്ല, മോഹന്‍ലാലിനെ അറിയൂ... അടുത്ത സിനിമയെ കുറിച്ച് സംവിധായകന്‍ ജയരാജ്
ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്ത രൗദ്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് രൗദ്രം. രഞ്ജി പണിക്കരും കെപിഎസ്സി ലീലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് മോശമില്ലാത്ത അഭിപ്രായമാണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് തന്റെ അടുത്ത ചിത്രങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖരായ താരങ്ങളെ വെച്ച് സിനിമ എടുത്തെങ്കിലും മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്തിരുന്നില്ല. അങ്ങനെ ഒരു ചിത്രം വൈകാതെ ഉണ്ടാവുമോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം.
്'അത് എനിക്കറിയില്ല. മോഹന്‍ലാലിനെ അറിയൂ... പലപ്പോഴും ഒന്നോ രണ്ടോ പ്രാവിശ്യം സിനിമ ചെയ്യാന്‍ വേണ്ടി ഞാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. അന്നൊന്നും നടന്നില്ല. ഇനി നടക്കുമോ എന്നറിയില്ലെന്നും ജയരാജ് പറയുന്നു. എട്ട് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകനാണ് ജയരാജ്. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.


Click it and Unblock the Notifications











