താരങ്ങള്‍ സിനിമയെ ഭരിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു! ആര്‍ ഷണ്‍മുഖത്തെ ഓര്‍മ്മിപ്പിച്ച് ജയരാജ്
2020 ന്റെ തുടക്കത്തില്‍ തന്നെ മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടി. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആര്‍ ഷണ്‍മുഖമാണ് അന്തരിച്ചത്. അദ്ദേഹത്തിന് ആദാരഞ്ജലികളുമായി താരങ്ങളും സംവിധായകന്മാരുമെല്ലാം എത്തിയിരുന്നു. കൂട്ടത്തില്‍ ഷണ്‍മുഖം അണ്ണനെ അനുസ്മരിച്ച് സംവിധയായകന്‍ ജയരാജും എത്തി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജയരാജ് ഓര്‍മ്മ പുതുക്കിയത്.

ജയരാജിന്റെ വാക്കുകളിലേക്ക്
ഷണ്‍മുഖം അണ്ണന്‍ ഓര്‍മായാകുമ്പോള്‍ മലയാള സിനിമയ്ക്കു ഒരിക്കലും തിരിച്ചു കിട്ടാത്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയാണ് ഓര്‍മ്മയാകുന്നത്. ഒരു സിനിമ നിര്‍മാതാവിനെ ഇതുപോലെ സഹായിച്ച മറ്റൊരു കണ്‍ട്രോളര്‍ വിരളമാണ്. മലയാള സിനിമയ്ക്കു നിര്‍മാണ സമയത്തു കെട്ടുറപ്പുണ്ടാക്കിയ മഹാനാണ് അണ്ണന്‍. താരങ്ങള്‍ സിനിമയെ ഭരിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
സിനിമാ മോഹവുമായി മദ്രാസിലെത്തിയ എനിക്ക് ആദ്യം ഷൂട്ടിംഗ് കാണാനുള്ള അവസരം തന്നത് ഈ മഹല്‍ വ്യക്തിയാണ് . ഞാന്‍ എന്നും അണ്ണനോട് കടപ്പെട്ടിരിക്കും. എന്നെ പോലെ ഒരുപാടു സാങ്കേതിക വിദഗ്ധരെയും നടീനടന്മാരെയും സിനിമയിലേക്ക് നയിച്ച അണ്ണന്‍ എന്ന മഹല്‍ വ്യക്തിയെ മലയാള സിനിമ മറക്കാതിരിക്കട്ടെ. ജയരാജ് സംവിധായകന്‍


Click it and Unblock the Notifications











