For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ന് ചാന്‍സ് തരാമെന്ന് പറയും, നാളെ ചെന്നു കഴിയുമ്പോള്‍ ഏത് ജയറാമെന്ന് ചോദിക്കും, പഴയ അഭിമുഖം വൈറലാകുന്നു

  |

  കടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുനന നടനാണ് ജയറാം. ഇന്ന് താരത്തിന്റെ 56ാം പിറന്നാളാണ്. പ്രിയപ്പെട്ട നടന് നന്ദി അറിയിച്ച് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. തനിക്ക് പിറന്നാൾ ആശംസ നേർന്നവർക്കെല്ലാം ജയറാം നന്ദിയും അറിയിച്ചുണ്ട്. മക്കളായ കാളിദാസ് ജയറാമും മാളവികയേയും കൂടാതെ സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളും നടന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. പശു ഫാമിൽ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം പിറന്നാൾ ആശംസയ്ക്ക് നന്ദി പറഞ്ഞിരിക്കുന്നത്. ജന്മദിനത്തില്‍ സ്‌നേഹങ്ങളും ആശംസകളും നേരിട്ടും അല്ലാതെയും അറിയിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഒരുപാട് നന്ദിയെന്നും ജയറാം വീഡിയോയിൽ പറയുന്നു.

  ജയറാമിന്റെ പിറന്നാളിനോടനുബന്ധിച്ച് നടന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.1988 ൽ കൊച്ചിൻ കലാഭവനിൽ മിമിക്രി ചെയ്തിരുന്ന സമയത്തെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഖത്തറിൽ പരിപാടിക്കെത്തിയപ്പോൾ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണി എടുത്താണ് ഈ അഭിമുഖം.

  പാവ കഥൈകള്‍ ട്രെയിലറില്‍ ഞെട്ടിച്ച് കാളിദാസ് ജയറാം | FIlmiBeat Malayalam

  സിനിമയിൽ അഭിനയിക്കാനുള്ള മോഹത്തെ കുറിച്ചും മിമിക്രി എന്ന പുതിയ ട്രെന്റിനെ കുറിച്ചുമാണ് ജയറാം അഭിമുഖത്തിൽ സംസാരിക്കുന്നത്. സ്‌റ്റേജിലാണെങ്കിലും പുറത്താണെങ്കിലും ഏതൊരു കലാകാരന്റെയും അവസാനത്തെ ലക്ഷ്യം സിനിമയായിരിക്കും. എല്ലാവരുടെയും മനസില്‍ ആഗ്രഹമുണ്ടാകും, നടക്കണമെന്നില്ല. എന്നാലും ശ്രമിക്കുന്നുണ്ട്. സിനിമാ ഫീല്‍ഡ് ആയത് കൊണ്ട് ഒന്നും പറയാനാകില്ല. ഇന്ന് ചാന്‍സ് തരാം എന്ന് പറയും എന്നാൽ നാളെ ചെന്നുകഴിയുമ്പോള്‍ ഏത് ജയറാം അറിയില്ല എന്നു പറയും. അത് കൊണ്ട് ഇപ്പോള്‍ ഞാന്‍ എനിക്കൊരു ചാന്‍സ് കിട്ടി എന്ന് പറഞ്ഞു നടക്കുന്നതിനെക്കാള്‍ കിട്ടിക്കഴിഞ്ഞാല്‍ പറയാം. ഒന്നും പറയാനാകില്ല-ജയറാം പറഞ്ഞു.

  തനിക്ക് മിമിക്രിയിൽ ചെയ്യാൻ ഏറ്റവും ഇഷ്ടം താരങ്ങളെ അനുകരിക്കുന്നതാണെന്നും ജയറാം ആ പഴയ അഭിമുഖത്തിൽ പറയുന്നു. മിമിക്രി ചെയ്യുന്നതില്‍ അമ്പത് ശതമാനമേ നന്നായിട്ടുള്ളൂ എന്നാണ് തോന്നല്‍ എന്നും നടൻ പറയുന്നുണ്ട്. മിമിക്രി രംഗത്തെ അറിയപ്പെടുന്ന കലാകാരന്‍മാരെക്കുറിച്ചുള്ള ചോദ്യത്തിന് കൊച്ചിന്‍ ഹനീഫ, സംവിധായകന്‍ ഫാസില്‍, നെടുമുടി വേണു,ആലപ്പി അഷ്‌റഫ് തുടങ്ങിയ പേരുകളാണ് ജയറാം പറയുന്നത്.

  അഞ്ച് വയസ്സ് മുതൽ തന്നെ മറ്റുള്ളവരെ അനുകരിച്ച് തുടങ്ങിയിരുന്നു എന്നും ജയറാം പറയുന്നുണ്ട്. ബന്ധുക്കളിൽ നിന്നായിരുന്നു തുടക്കം. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയുമൊക്കെ അനുകരിക്കുമായിരുന്നു. കൂടാതെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് കലാഭവനിലെ പരിശീലനമെന്നും ജയറാം പറയുന്നു. നടന്റെ ആ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷ പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ ജയറാമും കാളിദാസും തമ്മിലുള്ള രൂപസാദ്യശ്യവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നുണ്ട്.

  മിമിക്ര രംഗത്ത് നിന്നാണ് ജയറാമിനെ സംവിധായകൻ പദ്മരാജൻ കണ്ടെത്തുന്നത്. 1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന ചിത്രത്തിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. ഹാസ്യവും സീരിയസ് വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന ജയറാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനാണ് ജയറാം, തമിഴ്,തെലുങ്ക് ഭാഷ ചിത്രങ്ങളിൽ ഇന്നും സജീവമാണ് ജയറാം.

  ജയറാമിന്റെ പഴയ വീഡിയോ

  Read more about: jayaram ജയറാം
  English summary
  Jayaram 56 Birthday Actor 32 Year Old interview Trending in Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X