അപ്പ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് കാളിദാസ്, ഹീറോയാണെന്ന് മാളവിക, ജയറാമിന് ആശംസയുമായി കുടുംബം
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് ജയറാം. മിമിക്രിയിൽ നിന്ന് സിനിമ ലോകത്ത് എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത അപരനിലൂടെയാണ് താരം വെളളിത്തിരയിൽ എത്തിയത്. ഇതിന് ശേഷം വ്യത്യസ്തമായ കഥാപാത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു. സ്വന്തം കുടുംബത്തിലെ ഒരാളെ പോലെയാണ് നടനെ പ്രേക്ഷകർ കാണുന്നത്.

ഇന്ന് ജയറാമിന്റെ 57ാം പിറന്നാളാണ്. നടന് ആശംസയുമായി കുടുംബാംഗങ്ങളും സിനിമ ലോകവും എത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ അപ്പാ, ലോകത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ എനിക്കുണ്ടെന്ന് മാത്രമല്ല അപ്പ എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടയാണ്. ഐ ലവ് യൂ അപ്പയെന്നുമായിരുന്നു കാളിദാസ് കുറിച്ചത്. കുടുംബസമേതമായുള്ള ചിത്രത്തിനൊപ്പമായാണ് കാളിദാസ് അപ്പയ്ക്ക് പിറന്നാളാശംസ നേര്‍ന്നത്. മന്യയും പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചിട്ടുണ്ട്. ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ മൈ ലൈവ് എന്നായിരുന്നു പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹാപ്പി ബര്‍ത്ത് ഡേ അപ്പ, അപ്പ എപ്പോഴും എന്റെ ഹീറോയാണെന്നുമായിരുന്നു മാളവിക കുറിച്ചത്. നിരവധി പേരാണ് ഇവരുടെ പോസ്റ്റുകള്‍ക്ക് താഴെയായി കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
മലയാളി പ്രേക്ഷകർക്കിടയിൽ ഇന്നും ചർച്ചയാവുന്ന പ്രണയമാണ് പാർവതിയുടേയും ജയറാമിന്റേയും. ഇവരുടെ പ്രണയത്തെ കുറിച്ചും ഇന്നും താരങ്ങൾ അഭിമുഖത്തിൽ പറയാറുണ്ട്. പാർവതിയുടെ വീട്ടുകാർക്ക് ആദ്യം ജയറാമുമായുള്ള വിവാഹത്തിന് ഇഷ്ടമല്ലായിരുന്നു. ലൊക്കേഷനില്‍ വെച്ച് പാര്‍വതിയെ കാണാനോ സംസാരിക്കാനോയൊന്നും ജയറാമിന് അനുവാദമുണ്ടായിരുന്നില്ല. പ്രണയകാലത്തെ അനുഭവങ്ങളെക്കുറിച്ച് ജയറാമും പാര്‍വതിയും തുറന്നുപറഞ്ഞുള്ള അഭിമുഖം സോഷ്യല്‍ മീഡിയയിൽ ഇന്നും വൈറലാണ്.
തലയണമന്ത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ചായിരുന്നു ജയറാമും പാര്‍വതിയും പ്രണയത്തിലാണെന്ന രഹസ്യം പരസ്യമായത്. സെറ്റിലുള്ള എല്ലാവരുമായി സംസാരിക്കാറുള്ള ജയറാം പാര്‍വതിയോട് മാത്രം സംസാരിക്കാറുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും മനസ്സിലാക്കിയത്. നടൻ ശ്രീനിവാസനാണ് ഇക്കാര്യം കണ്ടുപിടിക്കുന്നത്. മുൻപ് ഒരു അഭിമുഖത്തിൽ ഇതിന കുറിച്ച് പറയുകയും ചെയ്തു.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായണ് പാർവതി വിവാഹിതരാവുന്നത്. ഇതോടെ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു, ഭര്‍ത്താവിന്റേയും മക്കളുടേയും കാര്യങ്ങളെല്ലാം നോക്കി സന്തുഷ്ട കുടുംബ ജീവിതം നയിച്ച് വരികയാണ് പാര്‍വതി. ജയറാമിനും പാര്‍വതിക്കും പിന്നാലെ മകന്‍ കാളിദാസ് ജയറാമും സിനിമയില്‍ തിളങ്ങിനില്‍ക്കുകയാണ്. ബാലതാരമായി സിനിമയില്‍ എത്തിയ താരം പന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനടനായും സജീവമായത്. അടുത്തിടെ നടന്റെതായി പുറത്തിറങ്ങിയ പുത്തം പുതുകാലെ എന്ന ആന്തോളജി ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലൂടെ മികച്ചൊരു തിരിച്ചുവരവാണ് കാളിദാസ് നടത്തിയത്. ജയറാമും കാളിദാസിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചു.
ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവികയും സിനിമാതാല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ താനും സിനിമയില്‍ തുടക്കം കുറിക്കുമെന്നായിരുന്നു മാളവിക പറഞ്ഞത്. സ്‌പോര്‍ട്‌സ് മേഖലയില്‍ ജോലി ചെയ്യാനിഷ്ടമാണെന്ന് മാളവിക പറഞ്ഞു. കേരള വനിത ഫുട്ബോൾ ലീഗിന് മുന്നോടിയായി നടന്ന വനിതാ സെലിബ്രിറ്റി ഫുട്ബോൾ ലീഗ് മത്സരത്തിൽ പങ്കെടുക്കാനായെത്തിയപ്പോഴാണ് മാളവിക ഇത് പറഞ്ഞത്.


Click it and Unblock the Notifications











