Don't Miss!
- Automobiles
പെട്രോൾ ചെലവിന് പരിഹാരമായി! ജപ്പാൻ 'അംബാസഡർ' ഇനി ഗ്രാൻഡ് വിറ്റാരയിൽ
- News
80 ലക്ഷമാണ് ഒന്നാം സമ്മാനം, ഫലം നോക്കാന്‍ മറക്കേണ്ട, കാരുണ്യ ലോട്ടറി
- Technology
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
- Sports
ടി20യില്‍ രോഹിത്തിന്റെ സിംഹാസനം തെറിക്കും! കണ്ണുവച്ച് ഗില്‍, അറിയാം
- Finance
ഓപ്ഷന് ട്രേഡിങ്ങില്‍ എന്നും പണം നഷ്ടപ്പെടുകയാണോ? തിരുത്തണം 6 തെറ്റുകള്‍
- Lifestyle
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
നിര്‍മാതാക്കള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഇന്ത്യയിലെ ഏക ഫൈറ്റ് മാസ്റ്റര്‍!!!
ഇപ്പോള്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് സിനിമയിലെ ഗ്രാഫിക്സിനേക്കുറിച്ചും സംഘട്ടന രംഗങ്ങളേക്കുറിച്ചുമാണ്. പീറ്റര്‍ ഹെയിനാണ് കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന താരം. പുലിമുരുകനാണ് പീറ്റര്‍ ഹെയിനെ താരമാക്കിയത്.
ബജറ്റിന് അനുസരിച്ചാണ് സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ പ്രൊഡ്യൂസര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു സംഘട്ടന സംവിധായകനുണ്ട് മലയാളത്തില്‍, മാഫിയ ശശി എന്നറിയപ്പെടുന്ന മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റര്‍. ജയറാമിന്റേതാണ് ഈ അഭിപ്രായം.

പ്രൊഡ്യൂസറുടെ സ്വന്തം
ബജറ്റിനനുസരിച്ച് സംഘട്ടനങ്ങള്‍ മികവുറ്റവരാക്കുന്നവര്ക്ക് മുന്നില്‍ വ്യത്യസ്തനാകുകയാണ് മാഫിയ ശശി. കുറഞ്ഞ ബജറ്റില്‍ മികച്ച സംഘട്ടന രംഗങ്ങള്‍ ഒരുക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

ത്യാഗരാജന് മാസ്റ്റര്‍ക്ക് ശേഷം
ത്യാഗരാജന് മാസ്റ്റര്‍ക്ക് ശേഷം നടന്മാര്ക്ക് സുഖകരമായി ജോലി ചെയ്യാന്‍ കഴിയുന്ന ഫൈറ്റ് മാസ്റ്ററാണ് മാഫിയ ശശിയെന്നാണ് ജയറാമിന്റെ അഭിപ്രായം. ഒരു ദിവസം ഒന്നിലധികം ചിത്രങ്ങളില്‍ താരങ്ങള്‍ അഭിനയിച്ചിരുന്ന ആദ്യ കാലങ്ങളില്‍ താരങ്ങളുടെ സമയത്തിനനുസരിച്ച് എത്ര വലിയ സംഘട്ടന രംഗങ്ങളും കൃത്യമായി ചിത്രീകരിച്ചിരുന്നു ത്യാഗരാജന്മാസ്റ്റര്. അക്കാര്യത്തില്‍ അദ്ദേഹത്തിന് ശേഷം മാഫിയ ശശിയയാണെന്നും ജയറാം.

വരുമ്പോഴെ എത്ര ദിവസമുണ്ടെന്ന് ചോദിക്കും
സെറ്റിലെത്തുമ്പോള്‍ തന്നെ മാഫിയ ശശി ചോദിക്കും ഒരു ദിവസമുണ്ടോ? ഇല്ല പകുതി ദിവസമേ ഉള്ളു എന്ന് പറഞ്ഞാല്‍ അത്രയും സമയം കൊണ്ട് വളരെ മനോഹരമായി ആ സംഘട്ടനരംഗം അദ്ദേഹം ഒരുക്കുമെന്നാണ് ജയറാമിന്റെ അഭിപ്രായം.

ഒരു മാസമെങ്കിലും വേണം
മാഫിയ ശശി എന്ന സംഘട്ടന സംവിധായകനേക്കുറിച്ച് പറയുകയാണെങ്കില്‍ മണിക്കൂറുതകളോ ദിവസമോ മതിയാകില്ലെന്ന് ജയറാം. അത്രമാത്രം ശശിയേക്കുറിച്ച് പറയാനുണ്ടെന്നും ജയറാം പറയുന്നു. മാഫിയാ ശശിയേക്കുറിച്ച് സംസാരിക്കേണ്ടവര്‍ നടന്മാരും നിര്‍മാതാക്കളുമാണ്. അവരുമായി അത്ര അടുത്ത് നില്‍ക്കുന്നയാളാണ് മാഫിയ ശശിയെന്നും ജയറാം.

ശശിധരന് എന്ന മാഫിയ ശശി
മാഫിയ ശശിയുടെ യഥാര്‍ത്ഥ പേര് ശശിധരന് എന്നാണ്. ശശി എന്ന പേരിലായിരുന്നു ആദ്യമായി സംഘട്ടന സംവിധാനം നിര്‍വഹിച്ചത്. നടനായും ഗുണ്ടായായും ഫൈറ്റ് മാസ്റ്ററായും എണ്‍പതുകളുടെ തുടക്കം മുതല്‍ സിനിമയില്‍ സജീവമാണ് മാഫിയ ശശി. ആയിരത്തോളം ചിത്രങ്ങള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു കഴിഞ്ഞു.
-
സ്വാസികയെ കൂട്ടിയതിന് വഴക്കുണ്ടാക്കി, കുശുമ്പ് കൊണ്ട് ചെയ്തതാണ്; തുറന്ന് പറഞ്ഞ് അനുശ്രീ
-
സൽമാന് വേണ്ടി നാടും വീടും വിട്ട് വന്ന കാമുകി; ഐശ്വര്യയെ കണ്ടതോടെ എല്ലാം മറന്ന സൽമാൻ; അന്ന് നടന്നത്
-
'അമ്മ ആകുലപ്പെടേണ്ട, ഞാനില്ലേ എന്ന് പറഞ്ഞ് തോളിൽ തട്ടാൻ നീ ഉണ്ടായിരുന്നെങ്കിൽ..!'; മകന്റെ ഓർമകളിൽ സബീറ്റ