മകന്‍ കാളിദാസിനെ പോലെ എനിക്ക് തോന്നിയിട്ടുള്ളത് ഗോകുല്‍ സുരേഷാണ്! താരപുത്രന്മാരെ കുറിച്ച് ജയറാം

മലയാള സിനിമയിലെ ഏറ്റവും മികച്ച മാതൃക താരദമ്പതിമാരാണ് ജയറാമും പാര്‍വതിയും. ജയറാമുമായിട്ടുള്ള വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച പാര്‍വതി പിന്നിടൊരിക്കലും അഭിനയ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നില്ല. നല്ല കുടുംബിനിയായി കഴിഞ്ഞിരുന്ന പാര്‍വതി നൃത്തം ചെയ്യാറുണ്ട്.

കഴിഞ്ഞ ദിവസം താനിനി സിനിമയിലേക്ക് തിരികെ വന്നാല്‍ അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടാവണമെന്നാണ് ആഗ്രഹമെന്ന് പാര്‍വതി പറഞ്ഞതായി ജയറാം വെളിപ്പെടുത്തിയിരുന്നു. എന്റെ കൂടെ അഭിനയിക്കണമെന്നോ, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരോ അല്ല, മമ്മൂട്ടിയെ ആണ് പാര്‍വതി ചൂസ് ചെയ്തിരിക്കുന്നതെന്നും ജയറാം വ്യക്തമാക്കിയിരുന്നു.

 jayaram-gokul

അത് മാത്രമല്ല മലയാള സിനിമയിലെ താരപുത്രന്മാരെ കുറിച്ചും മനസ് തുറക്കുകയാണ് ജയറാം. സ്വന്തം മകന്‍ കാളിദാസ്, പ്രണവ് മോഹന്‍ലാല്‍, ഗോകുല്‍ സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ നാല് താരപുത്രന്മാരില്‍ നിന്നുമാണ് ചെറുപ്പം മുതല്‍ തനിക്ക് അറിയാവുന്നതും അത്രയധികം അടുപ്പം പുലര്‍ത്തുന്ന താരപുത്രന്‍ ആരാണെന്നും ജയറാം പറഞ്ഞത്.

'കാളിദാസ് എന്റെ മകനായത് കൊണ്ട് ഞാന്‍ ഒഴിവാക്കുന്നു, പിന്നെ പ്രണവ് മോഹന്‍ലാലുമായി എനിക്ക് അത്ര അടുപ്പമില്ല. ഞാന്‍ കുട്ടിക്കാലത്ത് പ്രണവിനെ അങ്ങനെ കണ്ടിട്ടില്ല. ദുല്‍ഖറിനെ അവന്റെ കുഞ്ഞുനാള്‍ തൊട്ടേ എനിക്ക് അറിയാം. ഞാന്‍ ഒരുപാട് എടുത്തോണ്ട് നടന്നിട്ടുണ്ട്. പക്ഷെ ഇതിലൊക്കെ ഉപരി എന്റെ വീട്ടിലെ ഒരാളെ പോലെ മകന്‍ കാളിദാസിനെ പോലെ എനിക്ക് തോന്നിയിട്ടുള്ളത് ഗോകുല്‍ സുരേഷാണ്.

 jayaram-gokul

സുരേഷ് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. പാര്‍വതിക്കും സുരേഷ് ഒരു ജ്യേഷ്ഠ സഹോദരനാണ്. അത് കൊണ്ട് തന്നെ യുവതാരങ്ങളില്‍ അല്ലെങ്കില്‍ താരപുത്രന്മാരില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ ഗോകുല്‍ സുരേഷിന്റെ പേര് പറയും' എന്നുമായിരുന്നു ജയറാം പറയുന്നത്.

പട്ടാഭിരാമന്‍ എന്ന സിനിമയാണ് ജയറാം നായകനായി അഭിനയിച്ച് അവസാനമായി തിയറ്ററുകളിലേക്ക് എത്തിയത്. തെലുങ്കില്‍ അല്ലു അര്‍ജുനൊപ്പം അഭിനയിച്ച അല വൈകുണ്ഡപുരമുലോ എന്ന ചിത്രം ഏറെ പ്രേക്ഷക നിരൂപണം നേടിയിരുന്നു. തമിഴില്‍ രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം പൊന്നിയന്‍ സെല്‍വം ആണ് അതിലൊന്ന്.

Read more about: jayaram ജയറാം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X