കരഞ്ഞുവിളിച്ച കാളിദാസനെ എടുത്തപ്പോള്‍ വിജയ് യേശുദാസ് ഇങ്ങനൊരു പണി കരുതിയിട്ടുണ്ടാവില്ലെന്ന് ജയറാം!

പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2019 ലെ ആദ്യ ബിഗ് റിലീസുമായി നിവിന്‍ പോളിയാണെത്തിയത്. പിന്നാലെ തന്നെ സിനിമകളുമായെത്താനുള്ള തയ്യാറെടുപ്പിലാണ് മറ്റ് താരങ്ങള്‍. പ്രണവ് മോഹന്‍ലാലാണ് അടുത്ത ബിഗ് റിലീസുമായെത്തുന്നത്. 25നാണ് താരപുത്രന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് ജയറാമും ഇതിനിടയില്‍ നായകനായി അരങ്ങേറിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. അശോകന്‍ ചരുവിലിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയും കാളിദാസ് ജയറാമും നായികനായകന്‍മാരായെത്തുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിരുന്നു. ആട് സീരീസ് പോലെ മികച്ചൊരു എന്റര്‍ടൈനര്‍ ചിത്രവുമായാണ് ഇത്തവണയും മിഥുനെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ജാക്ക് ആന്‍ഡ് ജില്‍, മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി തുടങ്ങിയ സിനിമകളിലും കാളിദാസ് അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. കുഞ്ചാക്കോ ബോബന്‍ ചിത്രമായ അള്ള് രാമേന്ദ്രന്റെ ഓഡിയോ ലോഞ്ചും ഇതേ വേദിയില്‍ വെച്ചായിരുന്നു. ഗോപി സുന്ദര്‍, അരുണ്‍ ഗോപി, കുഞ്ചാക്കോ ബോബന്‍, ജയറാം, ചാന്ദിനി, ഐശ്വര്യ ലക്ഷ്മി, കാളിദാസ് ജയറാം, വിജയ് ബാബു, നീരജ് മാധവ്, വിജയ് യേശുദാസ് തുടങ്ങി വന്‍താരനിരയാണ് ചടങ്ങില്‍ പങ്കെടുത്തത്. ആഷിഖ് ഉസ്മാനാണ് ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാവ്. അതിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

 വിജയ്ക്ക് പ്രായം കൂടുതലാണ്

വിജയ്ക്ക് പ്രായം കൂടുതലാണ്

ചടങ്ങിനിടയില്‍ വെച്ച് ജയറാമേട്ടനാണ് വിജയ് യേശുദാസിന് പ്രയാക്കൂടുതലാണെന്ന് മനസ്സിലാക്കിത്തന്നത്. അതേക്കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞായിരുന്നു ചാക്കോച്ചന്‍ തുടങ്ങിയത്. സദസ്സിലിരുന്ന വിജയ് കള്ളം , കള്ളം എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. സിനിമയിലെ ഗാനം കേട്ട് ഇഷ്ടമാപ്പോഴാണ് ആ രംഗത്ത് തന്നെയും ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞതെന്നും താരം പറയുന്നു.

അപ്പനും മോനുമൊപ്പം

അപ്പനും മോനുമൊപ്പം

ജയറാമേട്ടനൊപ്പം കുറച്ച് നല്ല സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു. കണ്ണന്‍ അരങ്ങേറിയപ്പോള്‍ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു. അപ്പനും മോനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായെന്ന് കരുതുന്നു. നായകനായതിന് ശേഷം ജയറാമേട്ടന് കണ്ണനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പേടിക്കേണ്ട, താനുണ്ടായിരുന്നല്ലോയെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്.

ബാലതാരമായി അഭിനയിച്ചിട്ടുണ്ട്

ബാലതാരമായി അഭിനയിച്ചിട്ടുണ്ട്

ആഷിഖ് ഉസ്മാന്‍ ബാലതാരമായി തനിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ട് സിനിമകളുടെ ലോഞ്ചില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും ജയറാം പറയുന്നു. അള്ള് രാമേന്ദ്രന്റെയും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെയും ഓഡിയോ ലോഞ്ച് ഒരേ വേദിയില്‍ വെച്ചായിരുന്നു നടത്തിയത്. അതിനിടയിലാണ് വിജയ് യേശുദാസിനെക്കുറിച്ചുള്ള രസകരമായ കഥ പറഞ്ഞത്.

കാളിദാസിന്റെ കരച്ചില്‍

കാളിദാസിന്റെ കരച്ചില്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്രാസില്‍ ദാസേട്ടന്റെ ഷോ നടക്കുമ്പോള്‍ തങ്ങള്‍ കുടുംബസമേതം പോയിരുന്നു. അന്ന് ആ പരിപാടി നടക്കുമ്പോള്‍ ഒരു കുട്ടി കരഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. ഓഡിറ്റോറിയത്തില്‍ മുഴുവനും മുഴുങ്ങുന്നുണ്ടായിരുന്നു. കരച്ചില്‍ നിര്‍ത്താനായി വിജയ് വന്ന് കുട്ടിയെ എടുത്തോണ്ട് നടന്നിരുന്നു. പുറത്തൊക്കെ കൊണ്ടുപോയി ആശ്വസിപ്പിച്ചതിന് ശേഷമാണ് അകത്തേക്കെത്തിയത്.

അന്നത്തെ ഡയലോഗ്

അന്നത്തെ ഡയലോഗ്

അന്ന് കാളിദാസനെ എടുത്ത് നടക്കുന്നതിനിടയില്‍ ഇവനൊക്കെ വേണ്ടി പാടേണ്ടി വരുമോയെന്ന് വിജയ് ചോദിച്ചിരുന്നു. വിജയ് സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ ആദ്യമായി പാടിയ ഗാനം തനിക്ക് വേണ്ടിയായിരുന്നു. ഇപ്പോഴിതാ കണ്ണന് വേണ്ടിയും പാടിയിരിക്കുകയാണ് വിജയ്. കണ്ണന്റെ സിനിമയില്‍ പാടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X