twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിക്ക് വാങ്ങി തരാനിരുന്ന വേഷം സുരേഷ് ഗോപി കൊണ്ടുപോയി, നഷ്ടപ്പെട്ട ചിത്രത്തെ കുറിച്ച് ജയറാം

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. കുടുംബ പ്രേക്ഷരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം 1988 ൽ പുറത്തു വന്ന പദ്മരാജൻ ചിത്രത്തലൂടെയാണ് സിനിമയിൽ എത്തിയത് . നടന്റെ ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങളിൽ നടനെ തേടിയെത്തുകയായിരുന്നു. മിനിക്രിയിൽ നിന്നാണ് ജയറാം ബിഗ് സ്ക്രീനിൽ എത്തിയത്.

    jayaram,

    അപരന്‍ എന്ന ചിത്രത്തിന് മുൻപെ താൻ സിനിമയിൽ എത്തേണ്ടതായിരുന്നെന്ന് ജയറാം. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ആ കഥാപാത്രം തന്നിൽ നിന്ന് നഷ്ടപ്പെട്ട് സുരേഷ് ഗോപിക്ക് കിട്ടിയെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ...

    "ഞാൻ സ്റ്റേജ് പ്രോഗ്രാമുമായി നടക്കുന്ന സമയത്ത് തന്നെ സൈനുദ്ദീൻ സിനിമയിൽ കയറി പറ്റി. നവോദയിലൂടെയാണ് സൈനുദ്ദീന്റെ തുടക്കം. 'ഒന്നുമുതൽ പൂജ്യം വരെ' എന്ന സിനിമയിൽ രഘുനാഥ് പലേരിയുടെ സഹസംവിധായകനായി സിനിമയിൽ തുടക്കം കുറിച്ച സൈനുദ്ദീൻ ആ സിനിമയിൽ എനിക്ക് ഒരു വേഷം തരാമെന്നു പറഞ്ഞു പറ്റിച്ച ഒരു സംഭവമുണ്ട്.

    അതിന്റെ പേരും പറഞ്ഞു എന്റെ കയ്യിൽ നിന്ന് ജ്യൂസ് വാങ്ങികുടിക്കലായിരുന്നു അവന്റെ പ്രധാന പരിപാടി. പക്ഷെ ഒടുവിൽ എനിക്ക് ആ വേഷം കിട്ടിയില്ല. എനിക്ക് വാങ്ങി തരാമെന്നു പറഞ്ഞ റോൾ ചെയ്തത് സുരേഷ് ഗോപിയാണ്. അല്ലെങ്കിൽ എന്റെ ആദ്യ സിനിമയായി 'ഒന്നുമുതൽ പൂജ്യം വരെ' മാറുമായിരുന്നു ജയറാം അഭിമുഖത്തിൽ പറഞ്ഞു

    Read more about: jayaram ജയറാം
    English summary
    jayaram about lost chance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X