For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍വതിയുടെ വൃത്തിക്കെട്ട സ്വാഭവം അതാണ്; മക്കളോട് അനുകരിക്കരുതെന്ന് പറഞ്ഞ കാര്യത്തെ കുറിച്ച് ജയറാം പറഞ്ഞത്

  |

  ജനപ്രിയ നായകന്മാരില്‍ ഒരാളാണ് ജയറാം. ഒരു കാലത്ത് നായകനായി തിളങ്ങി നിന്നിരുന്ന നടന്‍ പിന്നീട് പരാജയ സിനിമകളിലേക്ക് വീണു. അവിടുന്നിങ്ങോട്ട് ശക്തമായ തിരിച്ച് വരവാണ് നടത്തിയിരുന്നത്. അടുത്ത കാലത്തായി തെലുങ്കിലും തമിഴിലുമൊക്കെ മാസ് നായകന്റെ ഗെറ്റപ്പിലേക്കാണ് താരം മാറിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ ജയറാം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. തനിക്കേറ്റവും പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് റാപ്പിഡ് ഫയര്‍ സെക്ഷനില്‍ മറുപടി പറയുകയായിരുന്നു താരം.

  ചെണ്ടയോ ആനയോ ഇതില്‍ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ചെണ്ട എന്നാണ് ജയറാം പറയുക. മുണ്ട്-ജീന്‍സ് ആണെങ്കില്‍ മുണ്ട്. അടുത്തത് മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് അത് കുഴപ്പിക്കുന്ന ചോദ്യമാണെന്ന് ജയറാം പറയുന്നു. ഇത് കാണുന്ന മമ്മൂക്കയ്ക്ക് അറിയാം. ഞാന്‍ ഏത് പേരാണ് പറയുക എന്ന്. അതുകൊണ്ടൊരു മാറ്റം വരുത്തി കൊണ്ട് ലാലേട്ടന്റെ പേര് പറയുന്നുവെന്ന് തന്ത്രപൂര്‍വ്വം ജയറാം ഉത്തരം നല്‍കി.

  ശോഭന, ഉര്‍വശി, പാര്‍വതി, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ ഇവരില്‍ ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന ചോദ്യത്തിന് ഒരാളെ താന്‍ നേരത്തെ എടുത്തല്ലോ എന്നായി ജയറാം. പിന്നെ പറയുകയാണെങ്കില്‍ എല്ലാവരും നല്ല നടിമാരാണ്. പക്ഷേ അതിനെക്കാളും ഉപരി എടുത്ത് പറയുകയാണെങ്കില്‍ അത് ഉര്‍വശിയാണ്. അതൊരു വേറെ ജന്മം തന്നെയാണ്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര അഭിനയിച്ചാലും മതിയാവില്ല. പാര്‍വതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഉര്‍വശി എന്നായിരിക്കും പറയുക. നടന്മാരെ കുറിച്ചാണെങ്കില്‍ മമ്മൂക്ക എന്ന് പറഞ്ഞേക്കുമെന്നും ജയറാം സൂചിപ്പിച്ചു.

  രസം പിടിച്ച് വരുമ്പോഴെക്കും അതങ്ങ് തീരും; പാട്ട് എഴുതിയവരെ ഇപ്പോള്‍ കാണാറില്ലെന്ന് ഗായകന്‍ ഉണ്ണി മേനോന്‍

  വീട്ടുകാര്യത്തിലേക്ക് വരികയാണെങ്കില്‍ പാര്‍വതിയുടെ എല്ലാ സ്വഭാവവും മക്കള്‍ക്ക് ഇഷ്ടമാണ്. ഇനി മക്കള്‍ക്ക് പാര്‍വതിയുടെ ഈ സ്വഭാവം ഉണ്ടാവരുത് എന്നാഗ്രഹിച്ച കാര്യത്തെ കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു. 'വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്. അശ്വതിയുടെ അമ്മ മുറുക്കും. എപ്പോഴുമില്ല. വല്ലപ്പോഴും ഒളിച്ച് ഒന്ന് മുറുക്കിക്കൊട്ടേ എന്ന് എന്റെ അടുത്ത് ചോദിക്കും. വല്ലോ കല്യാണത്തിനും പോവുമ്പോള്‍ അവിടെ വെറ്റില ഇരിക്കുന്നുണ്ട്. ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്റെ അടുത്ത് ചോദിക്കും. വൃത്തിക്കെടാണ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരെണ്ണം മാത്രമെന്ന് പറയും. പിന്നെ അത് കഴിഞ്ഞാല്‍ തീര്‍ന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുതെന്ന് പിള്ളേരോട് താന്‍ പറയുമെന്നും ജയറാം പറയുന്നു.

  സ്ഫിടകം റിലീസ് ചെയ്തതിന് ശേഷം ഇതുവരെ കണ്ടിട്ടില്ല; അതിന്റെ കാരണമെന്താണെന്ന് പറഞ്ഞ് ഭദ്രന്‍

  Recommended Video

  പ്രഭാസും ജയറാമും,ഹോ എന്തൊരു പൊളിയാണിവർ | Radhe Shyam Press Meet | Oneindia Malayalam

  ജയറാം പറഞ്ഞത് വളരെ ശരിയാണ്. ഏറ്റവും മികച്ച നടി മഞ്ജു വാര്യര്‍ അല്ല, ശോഭനയും അല്ല അത് ഉര്‍വശി ആണ്. ആരും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹമെന്നും ആരാധകര്‍ പറയുന്നു. ശരിക്കും ജനപ്രിയ നായകന്‍ ജയറാം തന്നെയാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളൊരു നടനാണ് ജയറാം. അതിലുപരി നല്ലൊരു മനുഷ്യന്‍. ജയറാം ഉര്‍വശിയെ കുറിച്ച് പറഞ്ഞത് സത്യമാണ്. ഉര്‍വശി ഒരു ഫിലിമില്‍ ഉണ്ടെന്ന് കേട്ടാല്‍ മാത്രം മതി എനിക്ക് ആ പടം കാണാന്‍ വലിയ താല്പര്യം ആണ്. ഇന്ത്യ കണ്ട മികച്ച നടിയാണ് ഉര്‍വശി എന്നും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നു.

  ധൈര്യം ഉണ്ടോ? ദിയ സനയെ അസിസ്റ്റന്റ് ഡയറക്ടറാക്കാന്‍ വെല്ലുവിളിച്ച് സംവിധായകന്‍ ഒമര്‍ ലുലു

  Read more about: jayaram ജയറാം
  English summary
  Jayaram About Wife Parvathy's Bad Habitt And His Favorite Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X