twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപല്ല, മലയാളത്തിലെ ആദ്യ ജനപ്രിയന്‍ ജയറമാണ്! മമ്മൂട്ടിയുടെ അസുഖം ജയറാമിനും, ഗ്ലാമറ് കൂടുകയാണ്!

    x

    |

    മലയാള സിനിമയിലെ പ്രമുഖനായ നടന്മാരില്‍ ഒരാളാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ താരം അന്നും ഇന്നും കുടുംബപ്രേക്ഷകരുടെ പ്രിയ നായകനാണ്. 1988 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന സിനിമയിലൂടെയായിരുന്നു ജയറാം സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയില്‍ തന്നെ നായകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് ജയറാം.

    jayaram-birthday-specia

    കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ ജയറാം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ജയറാമിന്റെ ചിത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധ നേടിയതും കലാമൂല്യമുള്ളതുമായിരുന്നു. മുന്നാംപക്കം, മഴവില്‍ക്കാവടി, കേളി, തുടങ്ങിയ സിനിമകളെല്ലാം അതിന് ഉദാഹരണങ്ങളാണ്. വര്‍ഷം എത്ര കഴിഞ്ഞാലും ജയറാം എന്നും ജനപ്രിയന്‍ തന്നെയാണ്. 1964 ഡിസംബര്‍ പത്തിന് ജനിച്ച ജയറാം ഇന്ന് തന്റെ 54-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

    ജയറാമിന്റെ പിറന്നാള്‍

    ജയറാമിന്റെ പിറന്നാള്‍

    മലയാള സിനിമയുടെ ജനപ്രിയ നായകന്‍ ജയറാമിന് ഇന്ന് പിറന്നാളാണ്. വര്‍ഷങ്ങളോളം കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന ജയറാം ഈ വര്‍ഷം പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ ഞെട്ടിച്ചിരുന്നു. കുറെ കാലങ്ങളായി ജയറാം ചിത്രങ്ങളൊന്നും കാര്യമായി വിജയിക്കുന്നില്ലായിരുന്നു. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. എന്നാല്‍ രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തിയ പഞ്ചവര്‍ണതത്ത ആ അഭിപ്രായങ്ങളെല്ലാം തിരുത്തി കുറിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമിന്റെ കിടിലന്‍ തിരിച്ച് വരവ് ഈ ചിത്രത്തിലൂടെയായിരുന്നെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനെ കാത്ത് ഒത്തിരി സര്‍പ്രൈസുകളാണുള്ളത്.

    ലോനപ്പന്റെ മാമ്മോദീസ

    ലോനപ്പന്റെ മാമ്മോദീസ

    ജയറാം നായകനായി അഭിനയിച്ച് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമയാണ് ലോനപ്പന്റെ മാമ്മോദീസ. ലിയോ തദേവൂസ് സംവിധആനം ചെയ്യുന്ന സിനിമ തികച്ചും ഫാമിലി എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് വരുന്ന സിനിമ വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്. തൊണ്ണൂറുകളിലെ ജയറാമിനെ സിനിമയിലൂടെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ഗ്രാന്റ് ഫാദര്‍

    ഗ്രാന്റ് ഫാദര്‍

    ജയറാം നായകവേഷത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് ഗ്രാന്‍ഡ് ഫാദര്‍. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ അടുത്തിടെയായിരുന്നു കഴിഞ്ഞിരുന്നത്. മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയായിരുന്നു ജയറാം സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നതും ഒന്നിച്ച് ദീപം തെളിയിച്ചതും. ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജയറാമിന്റെ കരിയറിലെ തന്നെ വേറിട്ട് നില്‍ക്കുന്ന കഥാപാത്രമായിരിക്കും സിനിമയിലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    സെന്റിമെന്റല്‍ സീനുകള്‍

    സെന്റിമെന്റല്‍ സീനുകള്‍

    മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ സെന്റിമെന്റല്‍ സീനുകള്‍ അഭിനയിക്കുന്നതില്‍ മുന്നിലാണ് ജയറാം. അഭിനയത്തിനൊപ്പം പ്രേക്ഷകരെ കരയിപ്പിക്കാനും ജയറാമിന്റെ കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

    വണ്‍മാന്‍ ഷോ

    വണ്‍മാന്‍ ഷോ

    ചില സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വലിയ ആത്മവിശ്വസം നല്‍കും. 200 ന് മുകളില്‍ സിനിമകളില്‍ ജയറാം അഭിനയിച്ചിട്ടുണ്ടെങ്കിലും അത്തരത്തിലൊരു ജയറാം മൂവിയാണ് വണ്‍മാന്‍ ഷോ. സിനിമയുടെ ക്ലൈമാക്‌സ് പ്രേക്ഷകര്‍ക്ക് നല്‍കിയ ഫീലും കോണ്‍ഫിഡന്‍സും വളരെ വലുതാണ്.

    കൈയ്യടിപ്പിക്കുക തന്നെ ചെയ്തു

    കൈയ്യടിപ്പിക്കുക തന്നെ ചെയ്തു

    ജയറാമിന്റെ ഓക്കെ കാലം കഴിഞ്ഞെന്ന് പറഞ്ഞ് നടന്നവരെ കൊണ്ട് രണ്ട് തവണ കൈയടിപ്പിച്ച സിനിമകളാണ് ഭാഗ്യദേവതയും പഞ്ചവര്‍ണതത്തയും.

    നിത്യ ഹരിതനായകന്‍

    നിത്യ ഹരിതനായകന്‍

    നിത്യ ഹരിതനായകന്‍ പ്രേം നസീറിനെ മിമിക്രിയിലൂടെ അത്രയും മനോഹരമായി അവതരിപ്പിക്കുന്ന മറ്റൊരു നടന്‍ മലയാളത്തിലില്ലെന്ന് വേണമെങ്കില്‍ പറയാം. മിമിക്രിയിലൂടെ അപരനായി വന്ന് മലയാള സിനിമയുടെ നിത്യ ഹരിതനായകനായി മാറിയ താരമാണ് ജയറാം.

     കുഞ്ഞനുജന്‍

    കുഞ്ഞനുജന്‍

    മോഹന്‍ലാലും മമ്മൂട്ടിയും ചേട്ടന്മാരായി ഇരിക്കുമ്പോള്‍ അവര്‍ക്കൊപ്പം തിളങ്ങിയ മലയാളത്തിന്റെ കുഞ്ഞനുജനാണ് ജയറാം.

    നേട്ടങ്ങള്‍ പലത്

    നേട്ടങ്ങള്‍ പലത്

    200 സിനിമകള്‍, നാല് ഫിലിം ഫെയര്‍ അവാര്‍ഡ്, ഒരു പത്മശ്രീ അവാര്‍ഡ്, തുടങ്ങി ഒരുപാട് അംഗീകാരങ്ങള്‍ സ്വന്തമാക്കിയ മലയാളത്തിന്റെ നിത്യഹരിത നായകനാണ് ജയറാം.

     ജനപ്രിയ നായകന്‍

    ജനപ്രിയ നായകന്‍

    ഇന്ന് ദിലീപും നിവിന്‍ പോളിയുമെല്ലാം ജനപ്രിയ നായകന്‍ എന്ന വിശേഷണം സ്വന്തമാക്കിയെങ്കിലും ഫാമിലി ഓഡിയന്‍സിന്റെ പ്രിയപ്പെട്ട നടനും മലയാളത്തിലെ ആദ്യത്തെ ജനപ്രിയ നായകനും ജയറാമാണ്.

    പിറന്നാള്‍ ആശംസകള്‍

    പിറന്നാള്‍ ആശംസകള്‍

    ആദ്യ സിനിമകളിലൂടെ വിസ്മയിപ്പിച്ചു. പിന്നീട് കുറേ ചിരിപ്പിച്ചു. പിന്നെ ചിന്തിപ്പിക്കുകയും രോമാഞ്ചപ്പെടുത്തുകയും ഒത്തിരി കഥാപാത്രങ്ങളിലൂടെ നൊമ്പരപ്പെടുത്തുകയും ചെയ്തു. അന്നും ഇന്നും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ജയറാമേട്ടന് ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

    സിനിമയ്ക്കപ്പുറം

    സിനിമയ്ക്കപ്പുറം

    ജയറാം എന്ന നടനെ മാത്രമല്ല ജയറാം എന്ന വ്യക്തിയെ മലയാളികള്‍ സ്‌നേഹിക്കുന്നതിന് പല കാരണങ്ങളുണ്ട്. സിനിമയ്ക്കപ്പുറം ചെണ്ടക്കാരനായും ആനപ്രേമിയായും ജീവിക്കുന്ന താരത്തെ ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്.

     ദിലീപ് മാത്രമല്ല

    ദിലീപ് മാത്രമല്ല

    ദിലീപിനെ സിനിമയിലേക്ക് കൊണ്ട് വന്നതേ ജയറാമേട്ടനാണ്. പിന്നീട് ദിലീപിന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അദ്ദേഹം തന്നെ. ഇന്നും അദ്ദേഹത്തിന്റെ ജനപ്രിയ പട്ടത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

    12 കൊല്ലം സൂപ്പര്‍ ഹിറ്റുകള്‍

    12 കൊല്ലം സൂപ്പര്‍ ഹിറ്റുകള്‍

    മലയാള സിനിമയില്‍ അടുപ്പിച്ച് പന്ത്രണ്ട് കൊല്ലത്തോളം സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച നടന്‍ ഉണ്ടോന്ന് ചോദിച്ചാല്‍ ആദ്യം പറയാം ജയറാമെന്ന്.

    English summary
    Jayaram Birthday Special: The Much Loved Actor Has Some Interesting Projects In The Pipeline!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X