For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയെ കണ്ടിട്ടാണ് അങ്ങനൊരു ആ​ഗ്രഹം വന്നത്, അവസാനം മനസിലായി ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന്'; മാളവിക ജയറാം!

  |

  വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയതാരം പാർവതി ജയറാം. അടുത്തിടെ ഒരു പരിപാടിയിൽ റാംപിൽ നടന്ന പാർവതിയേയും മലയാളികൾ കണ്ടു. മക്കളായ കാളിദാസിന്റേയും മാളവികയുടേയും പോസ്റ്റുകളിലൂടേയും സമീപകാലത്തായി വന്ന ചില അഭിമുഖങ്ങളിലൂടെയുമാണ് മലയാളികൾ പാർവതിയുടെ വിശേഷങ്ങൾ അറിയുന്നത്.

  ജയറാമിനേയും പാർവതിയേയും കാളിദാസനേയും പോലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവികയും. മായം സെയ്തായ് പൂവേ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്.

  Also Read: സല്ലാപം സെറ്റിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി: മഞ്ജുവിന്റെ ആദ്യ പ്രണയം; കൈതപ്രം

  അധികം വൈകാതെ മാളവികയെ സിനിമയിലും കാണാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഉടനെ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകൾ മാളവിക അടുത്തിടെ നൽകിയിരുന്നു.

  പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ മാളവിക പങ്കുവെച്ചിരുന്നു. മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

  'അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളി വന്നത് ചക്കിയ്ക്ക് വേണ്ടിയാണ്. അനൂപ് മദ്രാസിൽ വന്ന് ചക്കിയോട് കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി ഞാൻ സിനിമ ചെയ്യാൻ റെഡിയായിട്ടില്ലെന്ന് പറഞ്ഞ് ചക്കി ഒഴിഞ്ഞുമാറുകയായിരുന്നു. ആ വേഷമാണ് പിന്നീട് കല്യാണി പ്രിയദർശൻ ചെയ്തത്.'

  'ജയം രവിയും അടുത്തിടെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു ചക്കി വരുന്നോയെന്ന്. ജയം രവിയ്ക്കൊക്കെ ചക്കിയെ ചെറുപ്പം മുതൽ അറിയാം. ഇപ്പോൾ തമിഴിലും തെലുങ്കിലുമൊക്കെയായി കഥകൾ കേൾക്കുന്നുണ്ട്.'

  'ഉടനെ തന്നെ ഏതെങ്കിലും ഫിക്സ് ചെയ്യുമായിരിക്കും. വൈകാതെ തന്നെ മിക്കവാറും ചക്കിയുടെ അരങ്ങേറ്റമുണ്ടാവും' എന്നാണ് ജയറാം അടുത്തിടെ പറ‍ഞ്ഞത്.

  പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ, തെലുങ്ക് താരം നിഹാരിക കോണിഡേല, മോഡൽ‌ തുളി, നടൻ സൗരഭ് ഗോയൽ എന്നിവരും മാളവികയ്ക്കൊപ്പം പങ്കെടുത്തിരുന്നു. ഒരു അഭിമുഖത്തിൽ തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക മനസ് തുറന്നിരുന്നു.

  Also Read: 'വൈകിപ്പോയി സുഹാന, കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ ഒരുത്തി കൂടി ഭാര്യയെന്ന് പറഞ്ഞു വരില്ലായിരുന്നു': ആരാധകർ

  തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക പറഞ്ഞത്. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പമാണെന്നും അതിനൊരു കാരണമുണ്ടെന്നും തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദനാണെന്നും മാളവിക പറഞ്ഞിരുന്നു.

  അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു.

  മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഫുട്ബോള്‍ പ്രേമിയായ മാളവിക സ്‌പോട്ട്‌സ് മാനേജ്‌മെന്റിലാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.

  ഇപ്പോഴിത താൻ നൃത്തം പഠിക്കാൻ പോയി പാളിപ്പോയ കഥ വിവരിച്ച മാളവികയുടെ വീഡിയോയാണ് വൈറലാകുന്നത്. 'അമ്മ ഡാൻസ് കളിക്കുന്നത് കണ്ടിട്ടും അമ്മയുടെ മോഹിനിയാട്ടം ഫോട്ടോകൾ കണ്ടിട്ടുമാണ് ഡാൻസ് പഠിക്കാൻ ആ​ഗ്രഹം വന്നത്. അമ്മയുടെ അമ്മയും ഡാൻസറായിരുന്നു.'

  'ക്ലാസിക്കൽ ഡാൻസിൽ എല്ലാവർക്കും ഒരു കഴിവുള്ളതുകൊണ്ടാണ് എനിക്ക് നൃത്തം പഠിക്കാൻ തോന്നിയത്. ചെറുപ്പത്തിലായിരുന്നു ഈ തോന്നൽ‌. അങ്ങനെ അമ്മ എന്നെ ധനഞ്ചയൻ മാസ്റ്ററിന്റെ ഡാൻസ് ക്ലാസിൽ ചേർത്തു.'

  'പിന്നെ അവിടുന്ന് അങ്ങോട്ട് നിരവധി ​ഗുരുക്കന്മാർ എന്നെ നൃത്തം പഠിപ്പിക്കാൻ വന്ന് പോയി. പക്ഷെ എനിക്ക് മാത്രം ഒരും ഇംപ്രൂവ്മെന്റും ഉണ്ടായില്ല. പിന്നെ അവസാനം ആയപ്പോൾ എനിക്ക് തന്നെ തോന്നി ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന്' മാളവിക പറഞ്ഞു.

  Read more about: malavika
  English summary
  Jayaram Daughter Malavika Jayaram Explains Why She Did Not Learned Classical Dance-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X