'കാളിദാസ് സ്ത്രീവേഷം കെട്ടിയതാണോ? ഒരു വ്യത്യാസവുമില്ലല്ലോ, കണ്ണനും അത് പറഞ്ഞിട്ടുണ്ട്'; മാളവിക ജയറാം!

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. പെരുമ്പാവൂർ സ്വദേശിയായ ജയറാം മിമിക്രിയിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. കൊച്ചിൻ കലാഭവൻറെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ താരം 1988ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ശേഷം ഇതുവരെ ഇരുന്നൂറോളം സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഒരു ചെണ്ട വിദ്വാൻ കൂടിയായ ജയറാം തികഞ്ഞൊരു ആനപ്രേമി കൂടിയാണ്.

നായകനായി വന്ന് നായകനായി തന്നെ തുടരുന്ന മൂന്ന് പതിറ്റാണ്ടുകളോളം നീളുന്ന അഭിനയ ജീവിതത്തിൽ അദ്ദേഹത്തിന് ഉയർച്ചകളും താഴ്ചകളും ഒട്ടനവധി ഉണ്ടായിട്ടുണ്ട്. കരിയറിൻറെ ആദ്യ മൂന്ന് വർഷക്കാലം പുതുമുഖത്തിൻറെ ആശയക്കുഴപ്പങ്ങൾ ഇല്ലാതെ ജയറാം പ്രേക്ഷകരിലെക്കെത്തിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ മതിയാകും ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിൻറെ വ്യാപ്തി.

അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി മനസുകളിൽ നിത്യഹരിതമായി തന്നെ നിലനിൽക്കുന്നവയാണ്.

കാളിദാസ് സ്ത്രീവേഷം കെട്ടിയതുപോലെ

ആ മികവ് മലയാള സിനിമയിൽ തൻറേതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചു. കരിയറിൻറെ തുടക്കത്തിൽ ലഭിച്ച പ്രേക്ഷക പ്രീതിയും കുടുംബ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്ന സ്വീകാര്യതയും ജയറാമെന്ന നടൻറെ പിന്നീടുള്ള യാത്രയിൽ മുതൽക്കൂട്ടായി മാറുകയായിരുന്നു.

ജയറാം ചിത്രങ്ങളിലെ നായക കഥാപാത്രങ്ങൾക്ക് എവിടെയെങ്കിലും നമ്മളുമായി സാമ്യം തോന്നുക പതിവായിരുന്നു.

അമാനുഷിക കഴിവുകൾ ഇല്ലാത്ത, ചിത്രത്തിലുടനീളം പ്രേക്ഷകരെ നർമബോധം കൊണ്ട് ചിരിപ്പിക്കുന്ന അതിഭാവുകത്വം ഇല്ലാതെ വെള്ളിത്തിരയിൽ ജീവിക്കുന്ന ഒരുപിടി കഥാപാത്രങ്ങളായിരുന്നു ജയറാം ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.

Also Read: 'തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് സഹായിച്ചത്'; നയൻതാരയെ കുറിച്ച് നടി ചാർമിള!

സാമ്യതകൾ ഒരുപാടുണ്ട്

സാധാരണക്കാരൻ എന്ന ഇമേജ് മമ്മൂട്ടി-മോഹൻലാൽ സ്വാധീനത്തെയും മറികടന്ന് ജയറാമിനെ മലയാളികൾക്കിടയിൽ ജനപ്രിയനാക്കി മാറ്റുന്നതും മലയാളികൾ കണ്ടതാണ്. ഇന്ന് മലയാള‌വും കടന്ന് തെലുങ്കിലും തമിഴിലുമെല്ലാം ജയറാം സജീവമാണ്.

ജയറാമിന്റേയും ഭാര്യയും നടിയും നർത്തകിയുമായ പാർ‌വതിയുടേയും പാത പിന്തുടർന്ന് മക്കളായ കാളിദാസും മാളവികയും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്.

ബാലതാരമായി സിനിമയിൽ തിളങ്ങിയ കാളിദാസ് ജയറാം പൂമരത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. പിന്നീട് പാവ കഥൈകൾ അടക്കം അഭിനയ സാധ്യതയുള്ള നിരവധി കഥാപാത്രങ്ങളും കാളിദാസിന് ലഭിച്ചു.

ബോഡി ഷെയ്മിങ്

ബോഡി ഷെയ്മിങ് കാരണം പലപ്പോഴായി അപമാനിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ് താൻ അഭിനയത്തിലേക്ക് വരാൻ നേരത്തെ മടി കാണിച്ചതെന്ന് മാളവിക അഭിമുഖങ്ങളിൽ പറഞ്ഞത്.

ഇപ്പോൾ താനും സഹോദരൻ കാളിദാസും തമ്മിലുള്ള മുഖ സാദൃശ്യം കൊണ്ട് കേട്ടിട്ടുള്ള കമന്റുകളെ കുറിച്ച് മാളവിക വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവിക ജയറാമിന്റെ വെളിപ്പെടുത്തൽ.

'എന്നെ കണ്ടാൽ‌ കാളിദാസ് ക്ലീൻ ഷേവ് ചെയ്ത് വന്നപോലെയുണ്ടെന്ന കമന്റ് നിരന്തരമായി സോഷ്യൽമീഡിയകളിൽ കാണാറുണ്ട്. ചിലരൊക്കെ പറഞ്ഞിട്ടുമുണ്ട്.'

അഭിനയം ഇഷ്ടപ്പെടുന്നു

'ഒരിടക്ക് ഞാൻ ബോയ് കട്ട് ചെയ്തിരുന്നു. കാളിദാസ് പുറത്തെവിടയോ ഷൂട്ടിങ് പോയിരിക്കുകയായിരുന്നു. തിരിച്ചുവന്ന അവൻ ആദ്യം എന്നോട് ചോദിച്ചത് ഇതെന്തായിത്? ഞാൻ ഷേവ് ചെയ്തപോലെയുണ്ടല്ലോ എന്നായിരുന്നു.'

'അന്നാണ് മറ്റുള്ളവർ പറയുന്ന കമന്റ് ഞങ്ങൾ അപ്പോൾ കൂടുതലായും മനസിലാക്കുന്നത്. അപ്പയുമായിട്ടാണ് എനിക്ക് സാമ്യത കൂടുതൽ' മാളവിക ജയറാം പറയുന്നു.

അടുത്തിടെ മാളവിക ജയറാം അഭിനയിച്ച് പുറത്തിറങ്ങിയ തമിഴ് ആൽബം സോങ് മായം സെയ്ത പൂവേക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അധികം വൈകാതെ തന്നെ മാളവികയുടെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X