For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികമാരെ തട്ടിയെടുത്ത നായകന്‍മാര്‍

  By Shabnam Aarif
  |

  ചലച്ചിത്രം രംഗത്ത്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നവര്‍ പരസ്‌പരം വിവാഹിതരാവുന്നത്‌ ഒരു പുതുമയല്ല. നായകന്‍ നായികയുടെ ജീവിതത്തിലെ യഥാര്‍ത്ഥ നായകനാവുന്നതും, സംവിധായകന്‍ നായികയെ വരണമാല്യം അണിയിക്കുന്നതും, ക്യാമറാമാന്‍ തന്റെ ജീവിതത്തിലെ ക്യാമറയിലേക്കും നടിയെ ക്ഷണിക്കുന്നതും എല്ലാം എല്ലാ ഭാഷകളിലും എന്ന പോലെ മലയാള ചലച്ചിത്ര രംഗത്തും നടക്കുന്നതാണ്‌

  താര വിവാഹങ്ങള്‍ എന്നും കൊണ്ടാടപ്പെട്ടിട്ടുണ്ട്‌. താരം വിവാഹം കഴിക്കുന്നത്‌ മറ്റൊരു താരത്തെ ആവുമ്പോള്‍ വാര്‍ത്തയ്‌ക്ക്‌ ചൂടുകൂടും. ഇങ്ങനെ മലയാളി ചൂടോടെ അറിഞ്ഞ താര വിവാഹങ്ങളിലൂടെ...

  ജയറാം - പാര്‍വ്വതി

  നായികമാരെ തട്ടിയെടുത്ത നായകന്‍മാര്‍

  മലയാളത്തനിമയുള്ള മുഖവും വലിയ കണ്ണുകളുമായി മലയാള മനസ്സിനെ കീഴടക്കിയ പാര്‍വ്വതി എന്ന അശ്വതിയെ സ്വന്തമാക്കി പുതു തലമുറയിലെ നടന്‍മാര്‍ക്ക്‌ വഴി കാട്ടി എന്നൊരു 'ചീത്തപ്പേര്‌' നേടിയെടുത്തു ജനപ്രിയ നായകന്‍ ജയറാം.

  മഞ്‌ജു - ദിലീപ്‌

  നായികമാരെ തട്ടിയെടുത്ത നായകന്‍മാര്‍

  അഭിനയത്തില്‍ എന്ന പോലെ വിവാഹത്തിലും ജയറാമിനു പിന്നാലെ സഞ്ചരിച്ച നടനാണ്‌ ദിലീപ്‌. ജയറാമിനെ പോലെ ജനപ്രിയ നായകന്‍ എന്ന പേര്‌ സമ്പാദിച്ച ദിലീപും ജീവിത സഖിയായി കണ്ടെത്തിയത്‌ ഒരു നായികയെയാണ്‌. അഭിനയ പ്രതിഭ കൊണ്ട്‌ മലയാളിയെ വിസ്‌മയിപ്പിച്ച മഞ്‌ജു വാര്യരെ വിവാഹം കഴിച്ച്‌ വീട്ടമ്മയായി 'ഒതുക്കിയപ്പോള്‍' ദിലാപിനെ പഴിക്കാത്ത മലയാളികള്‍ ചുരുക്കം.

  ബിജു മേനോന്‍ - സംയുക്ത വര്‍മ്മ

  നായികമാരെ തട്ടിയെടുത്ത നായകന്‍മാര്‍

  മഞ്‌ജു വാര്യരുടെ നഷ്ടം മലയാളി ഒരു പരിധി വരെ എങ്കിലും നികത്തിയത്‌ സംയുക്ത വര്‍മ്മ എന്ന തൃശൂര്‍ക്കാരി തമ്പുരാട്ടികുട്ടിയിലൂടെ ആയിരുന്നു. നായകനായും, സ്വഭാവ നടനായും തിളങ്ങുന്ന ബിജു മേനോനാണ്‌ സംയുക്തയ്‌ക്ക്‌ ജീവിത പങ്കാളിയായത്‌.

  ഇന്ദ്രജിത്ത്‌ - പൂര്‍ണ്ണിമ

  നായികമാരെ തട്ടിയെടുത്ത നായകന്‍മാര്‍

  ഏറെ സിനിമകളില്‍ നായിക ആയില്ലെങ്കിലും പൂര്‍ണ്ണിമ മോഹന്‍ എന്ന നായികയെ തന്നെയാണ്‌ ഇന്ദ്രജിത്ത്‌ വരണമാല്യം ചാര്‍ത്തിയത്‌. അച്ഛന്‍ സുകുമാരനും അമ്മയായ മല്ലികയെ തിരഞ്ഞെടുത്തത്‌ അഭിനയ ലോകത്ത്‌ നിന്നു തന്നെ. വിവാഹക്കാര്യത്തില്‍ അച്ഛന്‍ മകന്‌ വഴക്കാട്ടിയായി എന്നു പറയാം.

  ശാലിനി - അജിത്‌

  നായികമാരെ തട്ടിയെടുത്ത നായകന്‍മാര്‍

  നായികയാണെങ്കിലും മലയാളികള്‍ക്ക്‌ ശാലിനി എന്ന നടി എന്നും കുഞ്ഞു ബേബി ശാലിനിയാണ്‌. എണ്‍പതുകളില്‍ പുറത്തിറങ്ങിയിരുന്ന മമ്മൂട്ടി-കുട്ടി-പെട്ടി സിനിമകളിലെ സ്ഥിരം ചേരുവായായിരുന്നു ബേബി ശാലിനി. പിന്നീട്‌ വളര്‍ന്നു അനിയത്തി പ്രാവിലൂടെ നായികയായ ശാലിനിക്ക്‌ മംഗല്യ യോഗം കോളിവുഡ്‌ ആക്ഷന്‍ നായകന്‍ അജിത്തിനൊപ്പം ആയിരുന്നു.

  ഉര്‍വ്വശി - മനോജ്‌ കെ ജയന്‍

  നായികമാരെ തട്ടിയെടുത്ത നായകന്‍മാര്‍

  സൗന്ദര്യത്തിനും അപ്പുറം അഭിന പ്രതിഭ കൂടിയുള്ള നായികമാരെ കുറിച്ച്‌ പറയുമ്പോള്‍ ആദ്യം ഉയര്‍ന്നു വരുന്ന പേരാണ്‌ ഉര്‍വ്വശി. ഉര്‍വ്വശിയും ജീവിതത്തില്‍ കൈപിടിക്കാന്‍ തിരഞ്ഞെടുത്തിരുന്നത്‌ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ മനോജ്‌ കെ ജയനെ ആണ്‌. അസ്വാരസ്യങ്ങള്‍ ഇരുവരെയും രണ്ട്‌ വഴിക്കാക്കി എങ്കിലും ഇരുവരും ഇന്നു മലയാളിയുടെ പ്രിയപ്പെട്ടവര്‍ തന്നെ.

  English summary
  Marriages of film stars always are hot news items to us. If the marriage is between two stars it will be even more hot.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X