'എന്നെ പുറത്തിരുത്തരുത്... എനിക്ക് അശ്വതിയുടെ കൂടെ നിൽക്കണം'; ജയറാം പറഞ്ഞ് തീർന്നതും പൊട്ടിക്കരഞ്ഞ് കാളിദാസ്!

എന്നും മലയാളികളുടെ പ്രിയ ജോഡികളാണ് ജയറാമും പാർവതിയും. ഇരുവരോടും ഉള്ള അതേ സ്നേഹം തന്നെയാണ് താരങ്ങളുടെ മക്കളായ കാളിദാസിനോടും മാളവികയോടും മലയാളികൾക്കുള്ളത്. മക്കൾ രണ്ടുപേരും വിവാഹിതരാകാൻ പോകുന്ന ത്രില്ലില്ലാണ് ജയറാമും പാർവതിയും. അടുത്തിടെയായിരുന്നു ജയറാമിന്റെ മൂത്ത മകനും നടനുമായ കാളിദാസിന്റെ വിവാഹനിശ്ചയം. മോഡൽ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇരുവരുടെയും പ്രണയ വിവാഹമാണ്. ചെന്നൈയിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ ആഢംബര പൂർവം നടന്നത്. ചടങ്ങുകൾ‌ക്കെല്ലാം ഒരു തമിഴ്ടച്ചുണ്ടായിരുന്നു.

കാളിദാസ്-തരിണി വിവാഹ​നിശ്ചയ ചിത്രങ്ങൾ സോഷ്യൽമീഡിയിയൽ വൈറാലയതിന് പിന്നാലെ വിവാഹ​നിശ്ചയ ചടങ്ങിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് കാളിദാസ് ജയറാം. ഒട്ടനവധി മനോഹരമായ വികാരനിർഭര നിമിഷങ്ങൾ അടങ്ങിയതായിരുന്നു വിവാ​ഹനിശ്ചയത്തിന്റെ വീഡിയോ. അതിൽ ഏറ്റവും കൂടുതൽ ആളുകൾ‌ ശ്രദ്ധിച്ചത് മകനെ കുറിച്ചുള്ള ജയറാമിന്റെ വാത്സല്യം നിറഞ്ഞ പ്രസം​ഗമാണ്.

Jayaram, kalidas jayaram

അപ്പയുടെ സ്നേഹം നിറഞ്ഞ വാക്കുകൾകേട്ട് കാളിദാസ് പൊട്ടിക്കരയുന്നതും വീഡ‍ിയോയിൽ കാണാം. 'കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്... സന്തോഷമുള്ള ഓര്‍മകള്‍. അതില്‍ എപ്പോഴും ദിവസം ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചിലതുണ്ട്. ചില തിയതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23 അന്നാണ് അശ്വതി ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്.'

'അതിനുശേഷം 1993 സെപ്റ്റംബര്‍ ഏഴ് ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വെച്ച് നടന്നു. 1993 ഡിസംബര്‍ 16 കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു. എന്നെ പുറത്തിരുത്തരുത് ഞാന്‍ അശ്വതിയുടെ കൂടെ തന്നെ അടുത്തുണ്ടാവണമെന്ന്. അത് അനുവദീനിയമല്ല സാര്‍ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല.'

'അവള്‍ എന്റെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുമ്പെ ഞാനാണ് കയ്യില്‍ വാങ്ങിയത്. അവനാണ് എന്റെ കണ്ണന്‍. 29 വര്‍ഷങ്ങള്‍ ഇന്ന് അവന്‍ നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍ ഞാന്‍ കൂടുതല്‍ ഇമോഷണലാവും.'

'ഹരിക്കും ആര്‍തിക്കും (തരുണിയുടെ മാതാപിതാക്കൾ) നന്ദി. ഇന്ന് മുതല്‍ എനിക്ക് ഒരു മകള്‍ അല്ല രണ്ട് പെണ്‍മക്കളാണ്', എന്നാണ് ജയറാം പറഞ്ഞത്. ജയറാം പറഞ്ഞ് തീർന്നപ്പോഴേക്കും കാളിദാസ് കരഞ്ഞ് തുടങ്ങിയിരുന്നു. പൊട്ടിക്കരയുന്ന മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം നെറ്റിയില്‍ ചുംബിക്കുന്നതും വീഡിയോയിൽ കാണാം.

Jayaram, kalidas jayaram

വിവാഹനിശ്ചയ വീഡിയോ പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ആരാധകർ പുകഴ്ത്തിയത് അച്ഛൻ-മകൻ സ്നേഹബന്ധത്തെയാണ്. തെന്നിന്ത്യയിലെ പ്രമുഖരായ സെലിബ്രിറ്റികളെല്ലാം കാളി​ദാസിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സത്യരാജ്, അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ധനുഷ് തുടങ്ങിയവരായിരുന്നു വിവാഹനിശ്ചയത്തിൽ തിളങ്ങിയ അതിഥികൾ.

മലയാളത്തിൽ നിന്നും വളരെ കുറച്ച് താരങ്ങൾ മാത്രമെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നുള്ളു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബസമേതം ജയറാം താമസിക്കുന്നത് ചെന്നൈയിലാണ്. കാളി​ദാസ് ഇപ്പോൾ ഏറെയും സിനിമകൾ ചെയ്യുന്നത് തമിഴിലാണ്. പൂമരം എന്ന മലയാള സിനിമയിലൂടെയായിരുന്നു നായകനായി കാളിദാസ് രണ്ടാം വരവ് നടത്തിയത്.

കാളിദാസിന്റെ വധു തരിണി നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിജയിയായിട്ടുള്ള പ്രതിഭ കൂടിയാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ഇരുവരുടെയും പ്രണയകഥ പലപ്പോഴായി കാളിദാസ് വെളിപ്പെടുത്തിയിരുന്നു. നച്ചത്തിരം ന​ഗർകിരതാണ് കാളിദാസിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.

Read more about: jayaram kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X