മാറ്റിവെക്കാന്‍ പറ്റാത്ത അത്രയും തിരക്കോ! ശ്രീനിയെ കാണാന്‍ ജയറാം വന്നില്ല! വിമര്‍ശിച്ച് സോഷ്യല്‍മീഡിയ
സിനിമാലോകം ഒന്നടങ്കം ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. പൊതുദര്‍ശനത്തിന് വെച്ചപ്പോഴും, വീട്ടിലേക്ക് മാറ്റിയപ്പോഴുമെല്ലാം ജനപ്രവാഹമായിരുന്നു. പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കണ്ട് യാത്ര പറയാനാവാതെ വിങ്ങുകയായിരുന്നു പ്രിയപ്പെട്ടവര്‍. അസുഖബാധിതനായിരുന്നുവെങ്കിലും അതില്‍ നിന്നൊക്കെ മാറി തിരിച്ചുവരവിലായിരുന്നു അദ്ദേഹം. ഇടയ്ക്ക് ബാത്ത്‌റൂമില്‍ വീണ് വയ്യാതെയായപ്പോള്‍ സര്‍ജറി ചെയ്തിരുന്നു. വാക്കര്‍ ഉപയോഗിച്ച് നടക്കാന്‍ പറ്റും എന്നൊക്കെ പറഞ്ഞിരുന്നു. ഇത്ര പെട്ടെന്ന് പോവുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്. അച്ഛന്‍ അത്ര സീരീയസായി കണ്ടീഷനിലായിരുന്നുവെങ്കില്‍ വിനീതോ, ധ്യാനോ കൂടെയുണ്ടാവേണ്ടതുമായിരുന്നു. പതിവ് ഡയാലിസിസിനായി പോവുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിയെങ്കിലും ആളെ നഷ്ടമാവുകയായിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ഫാസില്‍, പൃഥ്വിരാജ്, പാര്‍ത്ഥിപന്‍, സത്യന്‍ അന്തിക്കാട്, ദിലീപ്, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങി നിരവധി പേരായിരുന്നു ശ്രീനിവാസനെ കാണാനെത്തിയത്. ജയറാം വരാത്തതെന്താണെന്നായിരുന്നു ചോദ്യങ്ങള്‍. ഇങ്ങനെയൊരു തറ കുടുംബത്തെ കണ്ടിട്ടില്ല. കൂടെ അഭിനയിച്ച സഹപ്രവര്‍ത്തകന്‍ മരിച്ചാല്‍ പോലും തിരിഞ്ഞ് നോക്കാന്‍ പറ്റാത്ത എന്ത് തിരക്കാണ് ഇയാള്‍ക്കുള്ളത്. വന്ന വഴി മറക്കരുത് ഒരിക്കലും എന്നായിരുന്നു ഒരു പോസ്റ്റ്. ജയറാമിന്റെ ഫാമിലി ഫോട്ടോയും ചേര്‍ത്താണ് കുറിപ്പ് പ്രചരിക്കുന്നത്. മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ ഇവരൊന്നും ശ്രീനിവാസനെ അവസാനമായി കാണാനെത്തിയില്ല എന്നുള്ള വിമര്‍ശനങ്ങളും പ്രചരിക്കുന്നുണ്ട്.

അവര്‍ അവിടെ പോവാതെയിരുന്നതിന്റെ കാരണം അറിയാത്തിടത്തോളം കാലം അതേക്കുറിച്ച് മിണ്ടാതെയിരിക്കുക. യഥാര്‍ത്ഥ കാരണം അറിഞ്ഞാല്‍ ഇപ്പോള്‍ നടക്കുന്ന വിമര്‍ശനങ്ങളും, വിവാദങ്ങളും ഇല്ലാതെയാവുമോ. താരങ്ങളെ അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു പണിക്കും പോവാതെയിരിക്കുന്നവരാണ് ഇത്തരത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ നടത്തുന്നത്. ജയറാമിനെ വിമര്‍ശിക്കാനുള്ള യോഗ്യത ഇവരില്‍ എത്ര പേര്‍ക്കുണ്ട്. വിനീതിനും, ധ്യാനിനും ഇല്ലാത്ത പ്രശ്‌നം ഇവിടെ ആര്‍ക്കാണ് എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.
എന്തുകൊണ്ട് വന്നില്ല എന്നുള്ളതിന്റെ കാരണം തികച്ചും വ്യക്തിപരമാണ്. വരാതെയിരുന്നതിന്റെ കാരണം അവര്‍ പരസ്യമാക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ. പ്രിയപ്പെട്ടവരെ മരണക്കിടക്കയിലോ, ഫ്രീസറിലോ കാണാന്‍ കെല്‍പ്പില്ലാത്തവരുണ്ടാവില്ലോ. സിനിമയില്‍ കാണുന്നത് മാത്രമല്ല അവരും മനുഷ്യരാണ്. ഒരാവശ്യവുമില്ലാതെ എന്തിനാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നത് എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.എത്ര തിരക്കിലാണെങ്കിലും അനുശോചനമെങ്കിലും അറിയിക്കാമായിരുന്നു. ഈ കമന്റ് ഇടുന്നവര്‍ക്ക് ജയറാമിനെയോ, അദ്ദേഹത്തിന്റെ സ്വഭാവമോ അറിയാമോ, ഇല്ലല്ലോ, അതിനാല്‍ മിണ്ടാതെയിരിക്കുക എന്നേ പറയാനുള്ളൂ.
എന്തെങ്കിലും പ്രശ്‌നം കാണും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അദ്ദേഹം ആശുപത്രിയിലാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. അദ്ദേഹം വിദേശത്താണെന്നുള്ള കമന്റുകളും കണ്ടിരുന്നു. എന്തെങ്കിലും പ്രശ്‌നം കാണും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അദ്ദേഹം ആശുപത്രിയിലാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. അദ്ദേഹം വിദേശത്താണെന്നുള്ള കമന്റുകളും കണ്ടിരുന്നു. കല്യാണമായാലും മരണമായാലും പോവണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അതാത് വ്യക്തികളാണ്. വന്നില്ലെന്ന് പറഞ്ഞ് ഒരു കാര്യത്തിലും ഒരാളെയും ക്രൂശിക്കരുത്. അടുത്ത നിമിഷത്തില്‍ എന്ത് എന്നത് നമുക്കാര്‍ക്കും അറിയാത്ത കാര്യമാണ്. ശ്രീനിവാസനെപ്പോലെയൊരാള്‍ പറഞ്ഞ് വെച്ചതും, ചെയ്ത് പോയതുമായ കാര്യങ്ങള്‍ക്കിടയില്‍ ഇതൊക്കെ അനാവശ്യ വിവാദങ്ങളാണെന്ന് ചൂണ്ടിക്കാണിച്ചവരുമുണ്ടായിരുന്നു.
.


Click it and Unblock the Notifications











